• thasliya_thasimol 11w

    Based on experience��
    Sep 6
    സാരി ചുറ്റി ഓണാഘോഷത്തിന് പോവാൻ ready ആയപ്പോൾ......

    Read More

    Sep 6
    ഇന്നാണാലോ പടച്ചോനെ കോളേജിലെ ഓണാഘോഷം.... സാരിയും ചുറ്റണം...... ഇതിപ്പോ 8 ന്റെ പണിയായിപ്പോയി..... ഇന്നേ വരെ സാരി ചുറ്റാത്ത ഈ ഞാനും സാരി ചുറ്റണല്ലോ.... പണ്ടൊരിക്കൽ ലുട്ടാപ്പി സാരി ചുറ്റുന്ന പോലെ ചുറ്റിനോക്കിയിരുന്നു..... ഇന്നെന്താവോ എന്തോ..... അവസാനം മേമ തന്നെ ഞമ്മളെ മൊഞ്ചത്തിയായി ഒരുക്കിത്തന്നു..... അങ്ങനെ ഞാനും സാരി ചുറ്റി.... ദേ... എന്നെ കണ്ട ഇക്കാക്കാന്റെ കിളി പോയെന്നു തോന്നുന്നു ..... വാ പൊളിച്ചു നിൽക്കുന്നു..... അനിയന്മാരെല്ലാം എന്നെ തന്നെ നോക്കാ.....ഉമ്മിക്കാണെങ്കിലോ മ്മളെ സാരി ചുറ്റി കാണാഞ്ഞിട്ട് പൊറുക്കുന്നില്ല..... ഉമ്മിയും മ്മളെ ഇമ ചിമ്മാതെ നോക്കാ.... ഇതെന്താപ്പോ ഇത്ര നോക്കാൻ ..... ഞാൻ എന്നെ തന്നെ ഒന്ന് നോക്കി ..... എന്തേലും കുഴപ്പം....? ഏയ് ഇല്ലാലോ..... പിന്നെ ഇവരെന്താ അണ്ടി പോയ അണ്ണാനെ പോലെ നിൽക്കണത്..... അല്പം സമയത്തിന് ശേഷം വല്യ കൂട്ടച്ചിരി മുഴങ്ങിയപ്പോഴും എനിക്ക് ഒന്നും പുറിഞ്ഞില്ല..... അപ്പോഴാ ഇക്കാക്കാന്റെ വക കമന്റ് പാടത്ത് കോലം കുത്തിയ പോലുണ്ടെന്ന്......അപ്പൊ കുട്ടി തേവാങ്ക് പറയാ ഞമ്മളെ താറാവ് നടക്കുന്ന പോലെയാണ് ഞാൻ ഇപ്പോൾ നടക്കുന്നെതെന്ന്...... ഞമ്മക് സഹിക്കോ...... കഷ്ടപ്പെട്ട് സാരിയിട്ടിട്ട് പഹയൻ പറയുന്നത് കണ്ടില്ലേ....... ഞമ്മളും വിട്ടു കൊടുത്തില്ല..... അനിയന്റെ തലക്കിട്ടൊരു കൊട്ടും ഇക്കാക്കാന്റെ കട്ട താടിക്ക് ഒരു വലിയും കൊടുത്ത്......എന്നോടാ ബാല കളി.... ഇക്കാന്റെ താടി ശരിക്കും നല്ല കിടുക്കാച്ചി ലുക് ആണ് ട്ടോ..... അത് പറഞ്ഞാൽ അവൻ ഒന്ന് പൊന്തും... so, മ്മൾ അതൊന്നും പറയൂല്ല.... അല്ല പിന്നെ... പിന്നെ അവിടെ ആകെ കച്ചറ കുറ്റിച്ചിറ മാനച്ചിറ ആക്കി ഞമ്മള് ഓണം കളർ ഫുൾ ആക്കാൻ കോളേജിലെക് സ്ഥലം വിട്ടു അതും ഇക്കാന്റെ കാൽ പിടിക്കേണ്ടി വന്നു അവസാനം കോളേജിലെക് ആക്കി തരാൻ...... പാവം ഞ്യാൻ.......

    ©thasliya_thasimol