• geothomas 6w

    മുറിവ്....

    നീ ശരീരത്തിലേറ്റ അടികൾ ഞാൻ തീർത്തതല്ലേ...
    എന്റെ ശരീരത്തിന്റെ സുഖമോഹങ്ങൾ അല്ലെ നിനക്കു ശിരസ്സിൽ മുൾമുടിച്ചൂടിത്തന്നത്...
    എന്റെ കൈകളാൽ ഞാൻ ചെയ്ത മലിനതകൾ കാരണമല്ലേ നിന്റെ കരങ്ങൾ ചേർത്തു കെട്ടപ്പെട്ടത്...
    മുറിക്കപ്പെട്ട നിന്റെ ശരീരത്തിൽ നിന്നും ഒഴുകിയെത്തിയ രക്തത്തുള്ളികൾ നിന്റെ പ്രാണൻ നല്കുന്നതായിരുന്നില്ലേ...
    എന്നിട്ടും നിന്റെ കൈയിൽ എന്നെ നീ പൊതിഞ്ഞു പിടിക്കുന്ന നിന്റെ സ്നേഹം എന്റെ കണ്ണ് നനയിപ്പിക്കുന്നു ദൈവമേ....
    ഇനി ഞാൻ നിനക്കായ് ജീവിക്കട്ടെ...

    ©geothomas