• haritha_h 22w

    അറിയാം

    ആചാരങ്ങളെ അന്ധവിശ്വാസമാക്കിയും
    അന്ധവിശ്വാസങ്ങളെ ആചാരങ്ങളാക്കിയും ആഘോഷിക്കുന്ന പ്രബുദ്ധരേ...
    നിങ്ങൾക്കറിയില്ല, അശുദ്ധിയുടെ പേരിൽ ജീർണ്ണിക്കുന്ന ജന്മങ്ങളെ....
    നിങ്ങൾക്കറിയില്ല, ആഗ്രഹം ത്യജിച്ച വ്യക്തിത്വങ്ങളെ....
    നിങ്ങൾക്കറിയില്ല, ഒന്നും...
    പക്ഷെ ഒന്നുമാത്രമറിയാം....
    അശുദ്ധിയാണെന്നും, അയിത്തമാണെന്നും പറഞ്ഞു അകലം സൃഷ്ടിക്കാൻ......
    ©haritha_h_nair