• geothomas 10w

    ദേവാലയം....

    എനിക്കുമുന്നേ ജീവിച്ചുപോയവരുടെയും എന്നോടൊപ്പം ജീവിക്കുന്നവരുടെയും കണ്ണുനീർക്കണങ്ങൾ ഒപ്പിയെടുത്ത ദേവാലയ കാഴ്ച്ചകൾ എന്റെ കണ്ണുകളെ ഈറനണിനിയിച്ചു...
    ജീവിതത്തിന്റെ പച്ചയായ ചില മുറിവുകൾ കണ്ണുനീർ കൊണ്ടു കഴുകിയെടുക്കുവാൻ ഒരു നിമിഷം അവിടെ ഇരിക്കണമെന്ന് ആത്മം മന്ത്രിച്ചു...
    ശരീരം മുഴുവൻ മുറിവുകളേറ്റവൻ, ആത്മാവിൽ പതിഞ്ഞ എന്റെ മുറിവുകളെ ഒരു സ്വപ്നത്തിലെന്നപോലെ തുടച്ചുനീക്കുമ്പോൾ ഉള്ള് അറിയാതെ വിങ്ങിപ്പൊട്ടി...
    ഒരു ഘാതം അകലെ മറഞ്ഞിരിക്കുന്ന മുറിവേറ്റവനെ ഇതുവരെയും തിരിച്ചറിഞ്ഞില്ലല്ലോ എന്നോർത്ത്...
    ദേവാലയം...അത്‌ പൂർണമാകുന്നത് നിന്നെ അവിടെ കണ്ടെത്തുമ്പോഴല്ലേ...?
    ദൈവമേ, ദേവാലയത്തിൽ നിന്നെ കണ്ടെത്താൻ ഇനി എത്ര നാൾ ഞാൻ കാത്തിരിക്കണം...!!!

    ©geothomas