• haritha_h 6w

    അപ്രതീക്ഷിതമായി ഗൗരി പുറത്തേക്ക് പോകുകയും, നിന്നെക്കാണുകയും ചെയ്തു. ഒടുവിൽ ഇതാ, ഇവിടെ ഇങ്ങനെ.. "റെയ്‌ചൽ പറഞ്ഞു നിർത്തി.
    "ഇന്നലെ നിങ്ങൾ എന്റെ വീട്ടിലെത്തിയപ്പോൾ മുതൽ എനിക്ക് സംശയം തോന്നിയിരുന്നു. കാറിൽ കണ്ടു പരിചയമുള്ള മുഖം കണ്ടപ്പോഴും സംശയിച്ചു. പക്ഷെ ഒരിക്കലും അത് ഗൗരിയാകുമെന്ന് വിചാരിക്കുന്നതേയില്ല "സാറ അത്ഭുതം വിട്ടുമാറാതെ ചായ കുടിച്ചുകൊണ്ട് പറഞ്ഞു.
    സത്യങ്ങൾ വെളിപ്പെടുത്താമായിരുന്നു, സാറ, എനിക്ക് നിന്നോടെങ്കിലും പക്ഷെ, ചൗഹാനോടുള്ള പക അയാളെ എങ്ങനെയെങ്കിലും വകവരുത്തണം എന്ന ഒറ്റ ലക്ഷ്യത്തിലേക്കു എന്നെ നയിച്ചു. അതുകൊണ്ടാണ് സാറ, നിന്നെ ഒന്നും അറിയിക്കാതെയിരുന്നത്... "ഗൗരി പറഞ്ഞു. "എന്നുമുതലാണ് ഗൗരി, ചൗഹാനോടുള്ള പക നിന്റെ മാത്രമായാത്? എന്നുമുതലാണ് ഗൗരി, പക എന്നെക്കാളും വളർന്നത്? പറയ്... നീ മരിച്ചെന്നുള്ള വാർത്ത കേട്ട അന്നുമുതൽ ഞാൻ നിന്നെക്കുറിച്ചു മാത്രമേ ഓർക്കാറുള്ളു, നമ്മുടെ പണ്ടത്തെ ദിനങ്ങൾ മാത്രമേ എന്റെ കണ്ണിൽ വരാറുള്ളൂ "... സാറ കരഞ്ഞുകൊണ്ട് പറഞ്ഞു. " എനിക്ക് ഒന്നേ അറിയേണ്ടു ഗൗരി, നിന്നെ ഇതിലേക്ക് വീണ്ടും വലിച്ചിട്ടത് ആരാണ്? എന്നെ എന്തിന് ഒഴിവാക്കി? എല്ലാം എനിക്കറിയണം... പറയ് "സാറ അലറി...

    Read More

    Gun shot 21

    പറയാം, എല്ലാം പറയാം സാറ, പക്ഷെ നീ സംയമനത്തോടെ കേൾക്കണം, ചൗഹാൻ നമ്മളെ ചതിച്ചപോലെ പലരെയും ചതിച്ചിട്ടുണ്ട്. വിദ്യാർഥികളെ തീവ്രവാദികളായി മുദ്രകുത്തി ജയിലിലടക്കുന്ന അയാൾ എനിക്ക് വെറുമൊരു പട്ടാളക്കാരൻ മാത്രമായിരുന്നില്ല,.... നീ ഓർക്കുന്നുണ്ടോ, അന്ന് അമീനുമായുള്ള നിന്റെ വിവാഹത്തിന് ശേഷം, ഞാൻ അമ്മയെകാണാൻ വേണ്ടി ശ്രീനഗറിനു പോയിരുന്നു. അന്ന് ഇന്ത്യൻ പട്ടാളം എന്റെ വീടിനു മുന്നിലും തമ്പടിച്ചിരുന്നു. രാത്രി വൈകി വന്ന, ബുർഖ ധരിക്കാത്ത എന്നെകണ്ടപ്പോൾ ഞാനൊരു മുസ്ലീമല്ല എന്ന് അവർക്ക് മനസിലായിക്കാണും. ഞാൻ വീടിന്റെ പടിക്കലെത്തിയപ്പോൾ ആ ചൗഹാൻ അവിടെ ഉണ്ടായിരുന്നു, ഒറ്റക്കായിരുന്ന എന്റെ അമ്മയെയും, മുത്തശ്ശിയേയും ബൂട്സിന്റെ വശങ്ങൾ കൊണ്ട് വേദനിപ്പിക്കുന്നത് കണ്ടാണ് ഞാൻ വീട്ടിലേക്ക് കയറി ചെല്ലുന്നത്. ആദ്യം അയാളെ തട്ടി മാറ്റാൻ ശ്രമിച്ചു എങ്കിലും ക്ഷീണിതയായിരുന്ന എന്നെ അയാൾ തട്ടി മാറ്റി. ഒടുവിൽ ഉപദ്രവം സഹിക്കവയ്യാതായപ്പോൾ അടുത്തുണ്ടായിരുന്ന തടിക്കസേരയെടുത്തു അയാളുടെ തലക്കടിച്ചു, ബോധം പോയ ചൗഹാനെ അടുത്തുള്ള ക്ലിനിക്കിൽ എത്തിച്ചപ്പോൾ ഞാൻ പിടിക്കപെടാതിരിക്കാൻ വേണ്ടി അയാളുടെ ഭാര്യയാണെന്ന് പറഞ്ഞു. ബോധം തെളിഞ്ഞപ്പോൾ ഞാൻ ഭാര്യയാണെന്ന് പറഞ്ഞത് അയാൾക്ക് ഭേഷായി mബോധിച്ചിരുന്നു. തേൻ നുകരാൻ നോക്കിയിരുന്ന വണ്ടിന് പൂവ് സ്വയം തന്റെ ഉദരം തുറന്ന് കൊടുത്തപോലെ.... "
    .... (തുടരും)
    ©haritha_h