• mannarkkadan 9w

    മഴയുടെ നിനവുകളിൽ
    ------------------------------------
    തകർത്തോന്നു പെയ്തൊഴിഞ്ഞീടണം മണ്ണിലും മനസ്സിലും കുളിര് നിറച്ച്
    വെള്ളതുള്ളികൾ ഇറ്റു വീഴാൻ കാത്തു നില്ക്കുന്ന ചെമ്പിലകളിലും
    തൊടിയിലെ മുരിങ്ങയിലയിൽ തുളുമ്പാൻ വെമ്പി നില്ക്കുന്ന വെള്ളതുള്ളികളായും
    പെയ്തൊഴിഞ്ഞ നേരം കേൾക്കുന്ന വെള്ളത്തുള്ളി കിലുക്കങ്ങളായും
    നിൻറെ പാദസരത്തിനെ കുളിരണിയിച്ച നേരത്ത നനവായും...നിറയെ മഴ...

    മനം നിറയെ.... മാനം നിറയെ... മണ്ണ് നിറയെ....
    -മണ്ണാർക്കാടൻ|©mannarkkadan