• sruthy_souparnika 10w

    പിഴച്ചവൾ...
    ആരാണ് പിഴച്ചവൾ?
    എന്താണീ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്..?

    ഒരു പെണ്ണ് ഒറ്റക്ക് ജീവിച്ചാൽ, രാത്രിയിൽ ഒന്ന് പുറത്തു പോയാൽ, ആരോടെങ്കിലും ഒന്ന് ചിരിച്ചു സംസാരിച്ചാൽ, അപ്പോൾ പറയും.. അവൾ പിഴയാണ്...

    രാവെന്നോ പകലെന്നോ ഇല്ലാതെ കാമം നുരയ്ക്കുന്ന കഴുകൻ കണ്ണുകളാൽ അവൾക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന ക്ഷുദ്രജീവികൾ, തക്കം പാർത്തിരുന്ന് അവളെ തന്റെ കാമാഗ്നിക്ക് ഇരയാക്കി, പിച്ചിച്ചീന്തി, അവളിലെ പെണ്ണിനെ ഇല്ലാതാക്കി..അവന്റെ ആവശ്യത്തിനൊടുവിൽ ആ പാതി ജീവനെ തെരുവിൽ ഉപേക്ഷിച്ചു കടന്നു കളയുമ്പോൾ, നമ്മുടെ നീതിന്യായ വ്യവസ്ഥകളും നീതിപീഠങ്ങളും മാന്യനെന്ന മുഖമൂടിക്കുള്ളിൽ ആ കാട്ടാളനെ ഭദ്രമാക്കി, മിതപ്രാണിയായ അവളെ ഇരയെന്നു മുദ്രകുത്തുന്നു.. പിന്നീടങ്ങോട്ട് സമൂഹത്തിനു മുന്നിൽ അവൾ പിഴച്ചവൾ...

    സാഹചര്യങ്ങൾ കൊണ്ട് വേശ്യാവൃത്തിയിൽ ഏർപ്പെടുന്ന സ്ത്രീകൾ ഉണ്ട്.. തന്റെ കാമം ശമിപ്പിക്കാൻ അവൾക്കരികിലേക്ക് പോകുന്നവൻ മാന്യൻ... അവന്റെ കാമവെറി ഏറ്റുവാങ്ങുന്നവൾ മാത്രം പിഴച്ചവൾ...

    എന്നും പെണ്ണ് മാത്രം പിഴച്ചവൾ, പിഴ, ഇര... ഇതെല്ലാം പെണ്ണിന് മാത്രം പറഞ്ഞിട്ടുള്ളതാണോ...?

    "ഒരു പെണ്ണും ഒറ്റയ്ക്ക്
    വ്യഭിചരിച്ച ചരിത്രം ഉണ്ടായിട്ടില്ല..
    എന്നിട്ടും എന്തുകൊണ്ടാണ്
    എന്നും അവൾ മാത്രം
    പിഴച്ചവൾ ആയത്..??? "

    എന്തുകൊണ്ടാണ് നമ്മുടെ സമൂഹം ഇത്രെയും അധഃപധിച്ചു പോയത്..? ഈ നീചമായ കാഴ്ചപാടുകളിൽ നിന്നും എന്നാണ് നമുക്കും നമ്മുടെ സമൂഹത്തിനും മുക്തിയുണ്ടാവുക..?

    Read More

    ©sruthy_souparnika