• ammu_ajith 24w

    "ചിരിയുടെ വളവ്
    തിരിഞ്ഞുവരുമ്പോൾ
    സങ്കടത്തിൻ്റെതാവില്ലേ!!
    അതു പോലെയാണെല്ലാം..
    മനോഹരമായ
    ആ വാക്കുകൾ
    കേട്ടതിനപ്പുറം
    എന്തുകൊണ്ടോ
    ഞാനുറങ്ങിയിട്ടില്ല!!
    അതിലത്രയൊന്നുമില്ലേലും
    എന്തൊക്കെയോ ഉണ്ട്...
    മണ്ണിൽ പുതഞ്ഞുപോയ
    മഷിതണ്ടുചെടിയെപ്പോലെ,
    അവ എന്നെ
    മരണത്തോടടുപ്പിക്കുന്നു!!"

    - മഞ്ഞു പെയ്തൊഴിഞ്ഞപ്പോൾ
    ©ammu_ajith