Grid View
List View
Reposts
 • prakashinin 1d

  ഓരോ പ്രതിബന്ധങ്ങൾ തടയിടുമ്പൊഴും നമ്മൾ പുനർജ്ജനിച്ചു കൊണ്ടേയിരിക്കുന്നു
  ©prakashinin

 • prakashinin 5d

  സമയം

  ഭാഗ്യപരീക്ഷണങ്ങൾക്കിടയിൽ കിടന്നു വീർപ്പുമുട്ടുന്ന ഹേ... മനുഷ്യാ... നിനക്കഹങ്കരിക്കാൻ എവിടുന്നു സമയം കിട്ടുന്നു? എങ്ങിനെ സാധിക്കുന്നു?
  ©prakashinin

 • prakashinin 2w

  ചിന്ത

  ഈ മഹാ പ്രപഞ്ചത്തിൽ താനൊരു കണികയുടെ പ്രാധാന്യം പോലുമർഹിക്കുന്നില്ലെന്ന് എല്ലാരും പറയുന്നത് കേൾക്കാറുണ്ട്. എന്നാൽ എന്റെ കഥയോർത്താൽ ഞാനീ വീട്ടിൽത്തന്നെ ഒന്നുമല്ലാതായതുപോലൊരു തോന്നൽ.positive thinking ന്റെ വക്താവായിരിക്കാനൊക്കെയാണാഗ്രഹം .
  എന്നാലും ചിലപ്പൊ ഇങ്ങനൊക്കങ്ങു ചിന്തിച്ചു പോകും.. മനസ്സല്ലെ. വിരിച്ചിടത്ത് കിടക്കില്ലല്ലോ?
  ©prakashinin

 • prakashinin 3w

  ആഴക്കടൽ

  ലോകം മുഴുവൻ ചുറ്റിത്തിരിഞ്ഞു വന്ന മനസ്സ് ഒടുവിൽ തന്നിലേക്കു തന്നെ ചേക്കേറുമ്പോൾ അവിടം പ്രക്ഷുബ്ധമായ തിരകളൊടുങ്ങാത്ത കടലാണെങ്കിലും ഉള്ളിലൊളുപ്പിച്ച മുത്തും പവിഴവും ഏറെ ഉപകരിക്കും. കടലാണെങ്കിൽ തീർച്ചയായും അതും കാണും.

 • prakashinin 3w

  യുദ്ധം

  രാമായണവും മഹാഭാരതവും അറിഞ്ഞു കഴിഞ്ഞാൽ ഇനിയെന്തു കഥയാണറിയാൻ ബാക്കി? പക്ഷേ... അപ്പൊഴാണോർത്തത് കാലവും കോലവും മാറിയപ്പോൾ അതിന്റെയൊക്കെ പ്രസക്തി നഷ്ടപ്പെട്ടു പോകുന്നതരം കഥകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിരുകളില്ലാത്ത ഒരു ലോകം. വില്ലും ശരവും കാലാൾപ്പടയും കുതിരപ്പടയും പോയ് മറഞ്ഞു. ആകാശവും കടലും കീഴടക്കി. എന്നിട്ടെന്ത് എപ്പൊഴും യുദ്ധമുഖത്താണ്. തൽക്കാലം എല്ലാവരും എല്ലാം മറന്ന്" കൊറോണ" യോടുള്ള യുദ്ധത്തിലാണ്. "സംഭവാമി യുഗേ യുഗേ".
  ©prakashinin

 • prakashinin 3w

  മാറ്റം

  ആ പഴയ നാട്ടിടവഴിയിലൂടെ(പക്ഷേ ഇപ്പൊ ടാറിട്ടു) ആ പഴയ മനുഷ്യൻ നടന്നു വരുന്നതുകാണുമ്പോൾ ഒരു പ്രത്യേക വികാരമായിരുന്നു. ഒന്നാം ക്ലാസിലെ ആ പഴയ കൂട്ടുകാരനൊപ്പം ഓടിയെത്തിയത് ഒരു കാലം മുഴുവനുമായിരുന്നു. പ്രകൃതിയും മനുഷ്യരും കൂട്ടായ്മകളും.എന്റെ വളർച്ചയ്ക്കൊപ്പം അവരിലെ വളർച്ചയും ഞാനറിഞ്ഞു. ആദ്യം കണ്ട രൂപങ്ങളിൽ നിന്നു അവരെല്ലാം പലതായി മാറി. ബാല്യത്തിൽ കാണുന്നതെല്ലാം മനസ്സിൽ പിന്നീട് രൂപഭേദംവരുത്തുന്നത് ഞാനറിഞ്ഞു. പൂനിലാവു തൂകി രാത്രി നക്ഷത്രങ്ങൾക്കിടയിൽ വരുന്ന അമ്പിളിയമ്മാവൻ പാറയും കല്ലും മണ്ണും നിറഞ്ഞ ഒരു പരുക്കൻ ഗോളമാണ് എന്നറിയുമ്പോൾ മനസ്സ് ഇത്തിരി നൊമ്പരപ്പെട്ടുവോ. അതുപോലെ ബാലമനസ്സിൽ നിന്ന് കുടിയിറങ്ങുന്ന പലതും പലപ്പോഴും വേദനയുളവാക്കിയതായി ഓർക്കുന്നു. പലരും വാനോളം വളർന്ന ബിംബങ്ങളുമായി രൂപാന്തരപ്പെട്ടു. എന്നാലും അന്നു മനസ്സിൽ രൂപപ്പെട്ട ബിംബങ്ങൾ അതവിടെത്തന്നെ യാതൊരു പോറലുമേൽക്കാതെ ഇന്നും നിലനിൽക്കുന്നതു തന്നെ ഒരു മഹാ ഭാഗ്യമല്ലെ.
  നിലാവിൽ കുളിച്ചുനിൽക്കുന്ന ചന്ദ്രബിംബം ഇന്നും അമ്പിളിയമ്മാവനുമാകാൻ കഴിയും അതുപോലെ ആ മാറിയ മനുഷ്യരും.
  ©prakashinin

 • prakashinin 4w

  ഓരോ തിരിഞ്ഞു നോട്ടവും പുതിയൊരു ചുവടു വെപ്പിനായി.
  ©prakashinin

 • prakashinin 4w

  മഹാകാവ്യം

  ഓരോ മനുഷ്യ ജീവിതവും ഓരോ മഹാകാവ്യങ്ങളാണെന്ന് തോന്നാറുണ്ട്. രാജാവും പ്രജകളും ഒന്നുമല്ലെങ്കിൽ കൂടി.
  മഹാകാവ്യങ്ങളുടെ പുനർവായനകൾ ഒന്നുകൂടി ഇതു ബലപ്പെടുത്തുന്നില്ലേ?
  ©prakashinin

 • prakashinin 5w

  കൃഷീവലൻ

  "മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകൻ".
  പാവം പൊന്നിനെ പറ്റി അയാൾ ചിന്തിക്കുന്നേയുണ്ടാവില്ല." എന്നിട്ടും നമ്മൾ എല്ലാം പൊന്നിലളക്കുന്നു.
  ©prakashinin

 • prakashinin 5w

  Simple thought

  നമ്മൾ എത്ര തന്നെ"simple" ആയി ജീവിക്കാൻ ശ്രമിച്ചാലും ജീവിതം ; അതത്ര simple അല്ല.
  കാരണം നമ്മുടെ"emotions" നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. പിന്നെ ചുറ്റുപാടുകളും നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ. എനിക്കു പറ്റാത്തപ്പോൾ ഓരോന്നു പറയാ.
  ©prakashinin