2020 പഠിപ്പിച്ച പാഠം
------------------------------
അത്രേം ഇഷ്ടപെട്ടതൊക്കെ നഷ്ടങ്ങളാകണം..
ഒടുക്കം വരെയും പൊലിമ നഷ്ടപ്പെടാതെ കാത്തുവെക്കാൻ..
©psychoachuz
psychoachuz
ഭ്രാന്തി പെണ്ണ്.. thrissur gadi
-
-
2020 തന്ന ഏറ്റവും വലിയ ഗിഫ്റ്റ് എന്താ??
ഒരു ആവശ്യോം ഇല്ലാത്ത കൊറേ ഓർമ്മകൾ ...
©psychoachuz -
psychoachuz 4w
ഇന്നലകളെ ഞാൻ മറക്കാം....
ഇന്നിനെ ഞാൻ സ്നേഹിക്കാം..
നാളെകളെ ഞാൻ സന്തോഷത്തോടെ സ്വീകരിക്കാം..
നീ കൂടെയുണ്ടെങ്കിൽ മാത്രം..
- അശ്വതി -
©psychoachuz -
psychoachuz 9w
നഷ്ടപ്പെടുമെന്ന തോന്നൽ ഉള്ളിൽ ഇരച്ചുകയറുമ്പോൾ
ഓടിപ്പോയി കെട്ടിപുണരും..
വിട്ടുപോവല്ലേ എന്ന് മുറവിളി കൂട്ടും..
ആരെ??
ഓർമകളെ....
ബാക്കിയായ സ്നേഹത്തിന്റെ ഓർമകളെ...♥️
- അശ്വതി - -
May the joyous celebration
Of this divine festival
Fill your heart with
Never ending joy and happiness!
Happy Diwali -
-
തുറന്നുപറച്ചിലുകളില്ലാത്തിടത്തെ
മറച്ചുവെക്കലുകളുണ്ടാവു..
ഏത്...അതാണ്
©psychoachuz -
-
Make a Wish
–-------------
Make a dozen versions of mine..
It's Good
©psychoachuz -
സഹിക്കാൻ പറ്റാത്ത വിഷമങ്ങളുണ്ടെങ്കിൽ മനസിന് താങ്ങാൻ കഴിയാത്ത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരിക്കലും ഒറ്റക്ക് ഇരിക്കരുത്..
Its tooo danger...
- അശ്വതി -
-
ottayan 25w
മുകളിൽ ആകാശം മുഴുവനും മണ്ണ് നിറഞ്ഞിരിക്കുന്നു.. അതിന്റെ ഇടയിൽ കറുത്ത കല്ലുകൾ.. മരങ്ങളെല്ലാം താഴോട്ട് തൂങ്ങി നിൽപ്പാണ്... ഇപ്പോൾ ഇവിടെ നിന്നാൽ കായ്കൾ എല്ലാം എനിക്ക് പറിക്കാം.
പക്ഷെ ഞാൻ നിൽക്കുന്നയിടം ഒരു നിലയില്ലാ കയമാണ് ഏതു നിമിഷവും ഭൂമിയ്ക്ക് അടിയിൽ ഉരുണ്ടുകൂടുന്ന മഴമേഘങ്ങൾ ആകാശത്തിലേക്ക് പെയ്യും അതിനെയും ഇവർ മഴയെന്നാണോ വിളിക്കുന്നത്?? .താഴെ ചന്ദ്രൻ ഉദിച്ചു നിൽക്കുന്നുണ്ട് നക്ഷത്രങ്ങൾ എനിക്ക് പെറുക്കിയെടുക്കാം.മുകളിൽ എല്ലാവരും എന്നെ നോക്കി പല്ലിളിക്കുന്നു.പന്നിയും, പൂച്ചയും,പുഴുവും, പഴുതാരയും എല്ലാവരും. പക്ഷെ അവിടെ ഒരു മനുഷ്യൻ പോലുമില്ല.ആകാശത്തിൽ പുഴകളും പർവ്വതങ്ങളും തെളിഞ്ഞു നിൽക്കുന്നു.കടൽ തിരമാലകൾ ആകാശത്തു അലയടിക്കുന്നുണ്ട്.
മേളിൽ ഭൂമിയും താഴെ ആകാശവും.. !!
©ottayan -
anoop14 27w
ഓരോരുത്തരും..
ജീവിക്കുന്നത്..
അവരവരുടെ..
മനസ്സിലാണ്..!!!
അവിടെ..
സന്തോഷമാണോ..
സങ്കടമാണോന്ന്..
കാഴ്ചക്കാര്ക്ക്..
അറിയാന് വഴിയില്ലല്ലോ..!!!
©അനൂപ് -
anoop14 36w
വാക്കുകളിൽ ഒളിപ്പിക്കുന്ന നിന്റെ കുസൃതി
കണ്ണുകളിൽ ഒളിപ്പിക്കുന്ന നിന്റെ പ്രണയം..
അതാണ് ഞാനും നീയും ...
ഒരു പക്ഷേ നമ്മൾ അന്ന്യോന്യം അറിയാത്ത നമ്മുടെ പ്രണയവും .....
©അനൂപ് -
black__ink 37w
മരിച്ചവർ
ജീവിക്കുന്നവരധികവും
ജീവിക്കുന്നവരെപ്പോലെയല്ല
അവർ മരിച്ചവരെക്കാൾ
മുമ്പ് മരിച്ചുപോയവരാണ്!
©black__ink -
.
-
akshay_pangottil 36w
നിറം
വരകളിൽ മാഞ്ഞു തുടങ്ങിയ
ഒരു നിറത്തിന്റെ പേര് അവൾ ചോദിച്ചു...
ആ നിറത്തിന്റെ പേര്...അതയാൾക്കും അറിയില്ല... ഏതൊക്കെയോ നിറങ്ങൾ ചേർത്തു വരച്ചത്...
ഞാൻ മറക്കാൻ ശ്രമിക്കുന്ന ഒരു നിറം...
അത് മാഞ്ഞു പോകട്ടെ...
അതിലെവിടെയോ എന്റെ ചിതയിലൊടുങ്ങിയ സ്വപ്നങ്ങളുടെ കരി പുരണ്ടിരുന്നു...
മുറിഞ്ഞ ഹൃദയം വിരൽത്തുമ്പിൽ നൃത്തം ചെയ്തപ്പോൾ തെളിഞ്ഞ നിറം.
അതിന് പേരില്ല...അതങ്ങനെ മാഞ്ഞു പോകട്ടെ അല്ലേ...
©_akshayp_ -
ആത്മഹത്യ ചെയ്താലോ....??
ഏയ്.. വേണ്ടാ... മരിക്കുമ്പോ വേദനിച്ചാലോ...
ന്നാ പിന്നെ നാടുവിടാം...
വീട്ടീന്ന് കാശ് ചോയ്ച്ചാൽ ഒലക്കക്ക് അടിക്കും...
അപ്പൊ പിന്നെ ന്താ ചെയ്യാ...??
ഒന്നും വേണ്ട... മിണ്ടാതിരിക്കാം. -
maanikk 37w
മുറിച്ചു മാറ്റപ്പെട്ട അരളിമരച്ചോട്ടിൽ
തിരിതെളിയാ മൺചിരാതൊന്നുണ്ട്
പ്രതാപകാലത്ത് നിത്യവും
തിരിതെളിഞ്ഞിരുന്നു
തണുപ്പരിച്ചിറങ്ങുമ്പോൾ
വട്ടമിട്ടു പറക്കാൻ
ഇയ്യാം പാറ്റകൾ ചുറ്റിലും കൂടുമായിരുന്നു
ഇളംതെന്നലിൽ അണയുമാ
ചിരാതിനു ചുറ്റിലും
ചിറക് പൊഴിച്ച് അവർ കൂട്ടിരിക്കുമായിരുന്നു
അരളിമരവും മൺചിരാതും
പ്രണയത്തിലാണെന്ന്
ആദ്യമറിഞ്ഞത് അവരായിരുന്നു
വസന്തത്തിൽ അരളിമരം
പൂക്കുന്നത് മൺചിരാതിനു വേണ്ടി ആയിരുന്നത്രെ
ഇതറിഞ്ഞെത്തിയ തെക്കൻ കുസൃതിക്കാറ്റ്
അരളിമരക്കൊമ്പുകളിൽ ചലനം
സൃഷ്ടിക്കാറുണ്ട്
ഇക്കിളി കൂട്ടി അരളിപ്പൂവുകളെ മൺചിരാതിൻ മാറിലേക്ക് ഇളക്കി വീഴ്ത്താറുണ്ട്
അറ്റ വേനലിൽ ഇലകൾ പൊഴിയുമ്പോൾ
ചില്ലകൾ വാടുമ്പോൾ തിളക്കം മങ്ങുമ്പോൾ
അസ്തമയത്ത് തെളിയുന്ന മൺചിരാത്
മുങ്ങി താഴുന്ന സൂര്യനെ നോക്കി
എരിഞ്ഞു കത്താറുണ്ടത്രെ
മാനത്ത് അമ്പിളി ഓടിയെത്തും നേരം
മിന്നാമിന്നികൾ കൂട്ടമായ് വന്ന്
അരളിക്കൊമ്പുകളിൽ സ്ഥാനമുറപ്പിക്കും
ഇരുവരുടെയും പ്രണയ സല്ലാപങ്ങൾ
കുമ്പസാരം പോലെ കേട്ട് രസിക്കും
ഇടവപ്പാതി മഴ ചനു ചനെ പെയ്ത നേരം
അരളിമരം മഴത്തുളികളെ തുള്ളികളായി
ശേഖരിച്ച് ചിരാതിലേക്ക് ഒഴുക്കി വിടും
അതവന്റെ കണ്ണീർ ആണെന്ന് അറിയുന്ന
മൺചിരാത് തുള്ളികൾ തന്നിൽ സൂക്ഷിക്കാറുണ്ട്
ഉറ്റവന്റെ കണ്ണീർ ഉറ്റവൾക്കല്ലാതെ മറ്റാർക്ക് സ്വന്തം
കാലങ്ങൾക്കിപ്പുറം വെട്ടിമാറ്റപ്പെട്ട
അരളിമരച്ചോട്ടിൽ ഉറ്റതും ഉടയതും
നഷ്ട്ടപ്പെട്ടു മൺചിരാത് തെളിയാതെ
പൊടി പിടിച്ച് കിടപ്പുണ്ട്
അവരുടെ പ്രണയത്തിന്റെ സ്മാരകമെന്നോണം...അരളിയും മൺചിരാതും
©maanikk -
maanikk 37w
പലരേയും കൂട്ടിലടയ്ക്കാൻ ശ്രമിക്കാറുണ്ട് നമ്മൾ.
ഇഷ്ട്ടം കൊണ്ടോ സ്വാർത്ഥത കൊണ്ടോ ആവാം അത്.
പക്ഷെ.. ഒന്നോർക്കുക.. കൂട്ടിലടയ്ക്കപ്പെട്ടവർക്കും ഒരു ജീവിതമുണ്ടെന്ന്.. കൂട്ടിലടച് തുറന്ന് വിടുമ്പോൾ അപഹരിച്ചത് അവരുടെ ജീവിതത്തെ ആവാം.. അവരെ ആവാം അവരുടെ ഇഷ്ട്ടങ്ങളെ ആവാം..
കൂട്ടിലടയ്ക്കാൻ ശ്രമിക്കരുത് ഒന്നിനെയും..
അവർ പറന്നു കൊള്ളട്ടെ.. നമ്മൾക്കുള്ളതെങ്കിൽ
പറന്നു കഴിഞ്ഞ് ചാരെ വന്ന് ചേർന്നീടും..നീണ്ട വർഷങ്ങൾക്കൊടുവിൽ
മാനസാന്തരം വന്നതാവാം
അയാൾ ആ കിളിയെ
കൂട് തുറന്ന് വിട്ടു
പക്ഷെ
കിളി പറന്നില്ല
കാലുകൾ വേച്ചു വേച്ചു
മുടന്തി മുടന്തി നടന്ന്
വീണ്ടും അയാൾക്കരുകിലെത്തി
കൂടിനുള്ളിലേക്ക് ദയനീയമായി നോക്കി
പറക്കമുറ്റാത്ത പ്രായത്തിൽ
കൂട്ടിലടച്ചതാണയാൾ അതിനെ
എല്ലാം കൊടുത്തപ്പോഴും
പറക്കാൻ മാത്രം അനുവദിച്ചില്ല
സ്വാർത്ഥത ആവാം
നഷ്ട്ടപ്പെടുത്തരുതെന്ന തോന്നൽ ആവാം
ഇഷ്ട്ടമാവാം
അങ്ങിനെ എന്തൊക്കൊയെ ആയിരുന്നിരിക്കാം അയാൾക്ക്
ഒടുവിൽ താനാരെന്ന തിരിച്ചറിവ് പോലും
നഷ്ട്ടപ്പെട്ട ആ കിളി വീണ്ടും
കൂടിനുള്ളിലേക്ക് നടന്നു കയറി
അതാണ് ലോകം അല്ലെങ്കിൽ അവിടെ ആണെന്റെ ജീവിതം എന്ന തിരിച്ചറിവിൽ.
©maanikk -
.
