1
-
raziqu 2d
#malayalam #malappuram #colloquial
മൊഹബ്ബത്തിന്റെ മുസീബത്ത്
''''''''''’''''''''''''''''''''''''''''''''''''''''''''''''''''''
അസറും കെയ്ഞ് പെരേക്ക് വെരുമ്പോ ഫോണിന്റെ ലോക്ക് തൊറക്കാൻ റോഡിസൈഡില്‍
നിന്നപ്പളാണ് ആരോ നോക്കണ മാരി ഒര് തോന്നല്‍...
തല വെട്ടിച്ചു കാദറാപ്പൂന്റെ പെട്ടിപീടീക്ക്
ബെർതെ നോക്ക്യേതാ..
പൈന്നാലാം രാവില്‍ നിലാവുദിച്ച മാരി
ഒരു പെമ്പറന്നോള് നോക്കി നിക്കണ്.
ന്റെ നോട്ടം കണ്ടപ്പോ ഓള് തല മാറ്റി..
ന്നാലും ന്റെ പൊന്നാരക്കട്ടെ
അന്നോട് പറയാന്‍...
ഞാന്‍ പിന്നിം പിന്നിം ഓളെ നോക്കിപ്പോയി
സുബ്ഹാനല്ലാഹ്..എന്താ മൊഞ്ച്..
പണ്ടാറടങ്ങാൻ ഫോണപ്പോ ലോക്കും തൊറന്നു..
ന്നാലും കോറച്ചേരം കൂടി ഔടെതന്നെ നിക്കണംന്ന് ഞാനും ബിജേർച്ചു..
ഓള് നോക്കുണ്ട്..ന്നെ തന്നെണ്
പീടീന്നു കൊറച്ചു മുട്ടായി മാങ്ങി മെല്ലെ മെല്ലെ
ഓള് നടന്നു ബെരാണ്..
ഒരു ഹൂറുലീൻ തന്നെ.
ഓള് ന്നെ നോക്കുണ്ട്. ഇച് തല തിര്ച്ചണംന്ന്ണ്ടേയ്നു
എത്ത കാട്ട.. ഒന്നും നടക്കണില്ല
പുന്നെല് കണ്ട യെലിന്റെ മാരി ഞാ ഓളെ നോക്കി നിന്നു...
അപ്പളാണ് ഓള് കടക്കണ്ണോണ്ട് ഒരു ചിരി പാസാക്കിയത്..
അത് മത്യേയ്നു
അന്നെന്നെ ഞാൻ ഓളോട് ന്റെ ഒർക്കത്തി പറഞ്ഞു
ന്റെ ബ്ലെ...
അന്റെ മോന്തായം കണ്ട അന്ന് തൊട്ട്
ഇന്റെ പള്ളന്റൗത് കിരേർക്കാണ്...
ജ്ജ് എന്ത് സിഹ്റാ ന്നോട് ചെയ്തത്..??
ന്ത് ഹലാക്കായാലും പ്പോ ന്റെ
ഉള്ളില്‍ ജ്ജ് മാത്രേ ഒള്ളു...
അതോണ്ട് അന്നേം കൊണ്ടേ ഞമ്മള് പോകൂ...
മമ്പർത്തെ തങ്ങളാണെ
അന്നേം കൊണ്ടേ പോകൂ....
©റാസി
````````````````````````````````````````
അർത്ഥങ്ങൾ :-
അസര്‍ : ഉച്ച ശേഷമുള്ള നിസ്കാരം
ബെർതെ : വെറുതെ
പൈനാലാം : പതിനാലാം
ഔടെ : അവിടെ
ബിജെർച് : വിചാരിച്ചു
ഹൂറുലീൻ : സ്വർഗത്തിലെ സുന്ദരി
എത്ത കാട്ട : എന്തു ചെയ്യാൻ
പള്ളന്റൗത്ത് : വയറിനുള്ളിൽ
കിരേർക്കാണ് : വെപ്രാളപ്പെടൽ
സിഹ്റ് : മാരണം, ഒടിവിദ്യ
ഹലാക്ക് : നാശം, അപകടം -
raziqu 3d
Don't fall for people
You will get hurt.. -
raziqu 5d
#ami #madhavikkutty #love
#malayalam #poem
ആമി...
ഞാനെപ്പോഴാണ് നിന്നെ പ്രേമിച്ചു തുടങ്ങിയത്?
ഉത്തരം കിട്ടാതെ, നിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ
മുഷിഞ്ഞുനിന്നപ്പോഴാണ് ആദ്യമെനിക്ക്
ആദരവ് തോന്നിയത്...
എത്ര ചെറിയ കാര്യങ്ങളിൽ നിന്നാണ്
നീയൊരു വലിയ ലോകമുണ്ടാക്കുന്നത്??
മെലിഞ്ഞു നീണ്ട വിരലുകൾ കൊണ്ടു
നീയെഴുതുന്ന കവിതകൾക്കിടയിൽ
ചെറിയൊരു വരിയായി
വീണലിയാനാണിപ്പോഴുമുള്ളിൽ മോഹം...
വിടർന്ന കണ്ണുകൾ കൊണ്ടു നീയുഴിഞ്ഞു
വെച്ച പൂക്കൾക്കെല്ലാമെന്തൊരു സുഗന്ധ-
മാണിപ്പോഴുമത് വാടിയില്ല, കൊഴിഞ്ഞതുമില്ല.
ആമി...
എപ്പോഴാണെന്നറിയില്ല ഞാൻ നിന്റെ
ദൃഢമാർന്ന വാക്കിനുള്ളിലെന്റെ
ഉള്ളൊളിപ്പിച്ചു വെച്ച,തതിപ്പോഴും
നിന്റെ മൊഴികൾ കേട്ടു
മിടിക്കുന്നുണ്ട്,ശാന്ത താളത്തിലും
പിന്നെ യീണത്തിലും...
ചിലപ്പോഴൊക്കെ ഇടിഞ്ഞു വീഴുന്ന
മനക്കോട്ടകൾ ഞാനെന്നും
കെട്ടാറുണ്ട് വെറുതെ. എങ്ങാനുമൊരു
നീർമാതളതിന്നില, കൊണ്ടൊരു
വസന്തം പേറി നീ വന്നാലോ?.
അക്ഷരങ്ങൾ നാടുവിട്ടു
വഴികൾ നഷ്ട്ടപ്പെട്ടു
എന്നെക്കുറിച്ചുമൊരു നഷ്ടഭയം തോന്നി നിർനിന്മേഷനാവുമ്പോൾ
പഴയ ഡയറി താളുകളിൽ
പകർത്തിയെഴുതിയ നിന്റെ വരികളിൽ
ഞാനലിഞ്ഞു ചേരും, പിന്നെ
ഒരു ജന്മം കൂടി തിരികെ ലഭിച്ചാലെന്ന പോലെ
തിരിച്ചു വരും...
ആമി...
എഴുതിയാലൊടുങ്ങാത്ത അക്ഷര സാഗര-
ങ്ങൾക്കിടയിൽ നീ തീർത്ത പച്ചതുരുത്തിൽ
ഇനിയും ഞാൻ വരും,
പലപ്പൊഴുമെന്നപോലെ
എന്നെ നഷ്ടപ്പെടുമ്പോൾ...
ഒറ്റയ്ക്കാവുമ്പോൾ...
©റാസി
27-2-21.
-
raziqu 5d
And that day itself
She kissed in my lips and told
I don't wanna know much about you
I just felt your love
And I want it everyday
Nothing else matter.
I asked what if we cannot be together.?
Is that necessary? she asked..
I love you and you loves me
Nothing else matters..
And all those build upon our love..
But still I am on confusion
What is the meaning of love
If there is no coalition...??
©Rasi
#now #random #nightthoghtsWhat is the meaning of love
If there is no coalition...??
©raziqu -
ഭയം ഭരിക്കും മനസ്സ്...
വെറുതേ ചിന്തിച്ചു കൂട്ടുന്ന
അപക്വ വിചാരങ്ങളുടെ ശവക്കോട്ടയാണത്...
ആദ്യം നിൻ നാമം കേട്ടതുമുതൽ
തണുത്തൊരു മന്ദമാരുതൻ
തുറന്നിട്ടതാണെന്റെ ഹൃദയജാലകങ്ങൾ..
മിണ്ടിതുടങ്ങിയത് മുതൽ
പൂത്തുലഞ്ഞൊരു വസന്തമുണ്ടുള്ളിൽ
നിനക്കായിവിരിഞ്ഞൊരായിരം പൂക്കളും.
എന്നിട്ടും
പടിവാതിൽ വരെ വന്നു
ഉഴറി നിൽക്കുന്നു നീ...
വിലാസം തെറ്റി വന്ന കത്തൊരെണ്ണം പോലെ... -
raziqu 1w
ഒറ്റക്കിരിക്കുമ്പോഴെല്ലാ,മുണ്ടൊരു
ഒറ്റയല്ലെന്ന തോന്നലുണ്ടാക്കും
നിന്നോർമകളും പിന്നെ കുളിരുന്നൊരു
നിശയിലെ ചെറുചൂടുപോലെ നിൻ ചിരിയും.
കാടുകയറിയ ചിന്തകളെപ്പോഴുമൊരു-
കടലാസ്തോണിപോലെ നിന്റെയോർമ-
പ്പുഴയിൽ കുതിർന്നു താണു പോകുന്നു.
പിന്നെ ഞാനുമതേ പോലെ അലിഞ്ഞുചേരുന്നു.
©റാസി
18-02-2021
#malayalam©raziqu
-
raziqu 1w
#self #pod #wod #self #way
Kindly rectify me if any errors found.
@writersnetwork
@writersbayLet me lose myself.
But only then I will not forget the way to me
©raziqu -
raziqu 2w
#Ltcmc
സുഹൃത്തുക്കളെ..
നല്ല അവസരമാണ്. എല്ലാവരും മലയാളം കൊണ്ടുവരാൻ വേണ്ടി മിറകീ ക്കു എഴുതുക. മുകളിലെ ഹാഷ് ടാഗ് വെച്ചു കൊടുത്താൽ മതി.
അതു കൂടാതെ ഈ വിഷയം പ്രത്യേകം ശ്രദ്ധിച്ചാൽ നന്നായിരിക്കും എന്ന ചിന്ത ഉള്ളത് കൊണ്ട് എല്ലാവരും ഇവ്വിശ്യത്തിൽ ഇതുപോലെ പോസ്റ്റ് ഇടണമെന്ന് ഒരു ആഗ്രഹവുമുണ്ട.
കൂടെ ഈ ഹാഷ്ടാഗ് കൂടെ ചേർക്കുമല്ലോ
#standformothertongue
എല്ല മലയാളക്കാരെയും അറിയിക്കുക...
പ്ലീസ്...
(എങ്ങാനും ബിരിയാണി കിട്ടിയാലോ...☺️)
Thank you for the like @writersnetworkDear fellow creates , i am very happy to get a chance to write for you. It was always my pleasure to speak with you but chances get low.
I am not a big writer nor publisher but trying to express my thoughts and dreams. When I have loose all my mind and thought mirakee helped me to recover myself and my writing skills.
The simplicity and ease to use always Attracted me to an end up to no other applications were enough to satisfy me. And I am very grateful for that . Thank you mirakee.
And I would like to tell one think, i am a keralite. s you know most are prefer to write in mother tongue and that is the good way to express. You know better. So I would like to request you to bring back the language options which were available in the first time. So that we can find everyone on the same tongue and have good responses and which will help us to grow.
Apart from being an app or platform it will make mirakee a family. Kind feeling now .
It is my humble request to bring back much languages .
With love
Raziqu. -
We
Meet
Speak
Share
Dream.
Then,
Fed up
Avoid
Distance
And
Forget.
The sad thing is we all do this in ease. But the other person will suffer.
Who cares ..... Isn't it... -
Pain
Is
Seldom, if you speaks.
But
You speak rare
And in slyly.
So
I am still
Confused
And
In pain.
©raziqu
-
This topic is upsetting me.
I don't know if there could be an after life.
Still if it would be there of course
I like to be hurried with all those
books which are I think responsible
For my present personality.
The characters were still living with me.In other words they altogether with many other components are of course the real me.
And again I want to mention the list of those books
Which are there in my dreams .who knows if I could met with a new me there by reading all those.The resurrection itself.
©prakashinin -
നീർക്കുമിളകൾ
ചിലപ്പോ ഒക്കെ നീർക്കുമിളകൾ പോലെ ആയിരുന്നെങ്കിൽ എന്ന് തോന്നാറുണ്ട്..
നിമിഷനേരം കൊണ്ട് സന്തോഷം വാരി വിതറി..
ഊതിപ്പറത്തിയവരുടെ മുന്നിൽ വച്ച് തന്നെ
എന്തിനെന്നില്ലാതെ പൊട്ടി ചിതറുന്ന
നീർക്കുമിളകൾ
നിമിഷ സന്തോഷങ്ങൾക്ക് പിറകെ പായുന്നവരെ
നിങ്ങളറിയുന്നില്ലല്ലോ
നിങ്ങൾക്ക് ചുറ്റുമുള്ള നീർക്കുമിളകളുടെ
നോവ് പാട്ട്..
ആരും കേൾക്കാനില്ലെന്ന് തിരിച്ചയിരുന്ന
നിമിഷം പൊട്ടിച്ചിതറുന്ന
നീർക്കുമിളകൾ
©kichu_parameswaran -
hannaabideen 6h
Sometimes she seems more
Like a Gulmohar in summer or
Like a Phoenix rising from ash
Hanna abideen -
ഉൾക്കാഴ്ച്ച
°°വരിയൊഴിഞ്ഞ വാക്കതിൻ
നീറ്റലുരുക്കിതീർത്ത ചിരി
തെളിഞ്ഞുടലിനിനിയെന്ത്
തോൽവി.
©v_s_arun -
ചിലത് എഴുതുവാനായില്ല........
കൈകൾ ഈയാംപാറ്റയുടെ ചിറകുകൾ പോലെ വിറങ്ങലിച്ചു......
©jayalekshmi -
:-(
വേനലേറ്റ നീർചാലുപോലെയാണ് ചില അടുപ്പങ്ങൾ,
നോക്കി നിൽക്കെ അവസാന തുള്ളിയും വേനലിനിരയാക്കി ;
ശേഷിപ്പുകൾ അവസാനിപ്പിക്കുവാൻ നന്നേ കഷ്ടപ്പെടുമ്പോലെ.
ഒരു മഴച്ചാറ്റലിനു പോലും കാത്തുനിൽക്കാതെ, ഒടുവിലത്തെ കണികയും നഷ്ടമാക്കി, അതിവേഗം മണ്മറഞ്ഞവയ്ക്കൊപ്പം ചേക്കേറിയിരിക്കുന്നു.
ഒരിക്കൽ കാർമേഘം മൂടുന്നതും,
നന്നേ നേർത്തവ വീണ്ടും മഴവെള്ളത്താൽ പെരുകുന്നതും ;
അടിത്തട്ടിൽ നീരൊഴുക്ക് കൂടുന്നതും,
ഇളം പച്ച കാട്ടുവള്ളികൾ അവയുടെ അരിവുകൾ തൊട്ടുരുമ്മി വെള്ളാരം കല്ലിനോട് കിന്നരിക്കുന്നതും...
പതിയെ പതിയെ അവിടം നക്ഷത്രക്കണ്ണുള്ള കുഞ്ഞു പരൽ മീനുകൾ താവളം തുടങ്ങുന്നതും_
സ്വപനം കണ്ടു ദിനരാത്രങ്ങൾ എണ്ണി കാത്തിരിക്കാൻ ;
പകുതിവഴിയിൽ ഉപേക്ഷിച്ച മറവികൾക്കെങ്കിലും കഴിയാതിരിക്കില്ല...
©ardra_ardra -
രാവിന്റെ ആത്മാവ് ചുറ്റും പരക്കും ഇരുളിലല്ല , മറിച്ചു... എങ്ങും ഉണരും...ഏകാന്തതയുടെ നിശബ്ദതയിൽ...
©chandhini_p_s -
ഇല പൊഴിച്ചിട്ട ശിശിരത്തിന്റെ ചില്ലയടർന്ന വേരുകളിൽ പൂത്തു നിൽക്കുന്ന
വസന്തമാണ് ഓർമ്മകൾ...
കല്ലവിളക്കിൽ നിന്ന് അടർന്നു വീഴും
ഇത്തിരി നുറുങ്ങുവെട്ടത്തിൽ വഴികാട്ടി
എന്നപോലെ ചേർത്ത് പിടിച്ചങ്ങു കൊണ്ടു പോവും....
നിലച്ചു പോവത്ത ജീവന്റെ തുടിപ്പിന് കൂട്ടായങ്ങനെ ❤️
©jisharias -
അധിക നേരം കണ്ടുകൊണ്ടിരിക്കരുത്
അധിക നേരം മിണ്ടിയും ഇരിക്കരുത്
മനുഷ്യന് മടുപ്പ് എന്നൊരു വികാരം
തൊട്ടടുത്തുതന്നെ ഉണ്ട്...✍
©miracle -
കേൾക്കൂ..
നമുക്കുള്ളിൽ നിന്നും
മൗനമായ് പറന്നുയരുന്ന
നെടുവീർപ്പുകളേയും,
നിശബ്ദതയുടെ ചിറകടിയിൽ
അലിഞ്ഞു പോകുന്ന
മൊഴികളേയും
തേടി പിടിച്ചു
കൂട്ടി വെക്കുന്നവരെ
കണ്ടെത്തുക...
ജീവിതത്തിൽ ഒരിക്കലും,
ഒറ്റപ്പെടാതിരിക്കുക...!!!
©featherheart
