Grid View
List View
Reposts
 • revathymohan 3d

  ആകാശം കാത്തു പറക്കണമെങ്കിൽ ഉള്ളിലെയാകാശം കൂടെ തന്നെ ഉണ്ടാവണമെന്നാണ്.

  #love#god#life #nature #thoughts

  Read More

  നീയില്ലായ്മയുടെ അനന്തരം
  സ്വതന്ത്രമാക്കപ്പെട്ട ആകാശം
  എന്നല്ല,
  അറ്റവും അന്ത്യവുമില്ലാത്ത
  ദൂരകാഴ്ച്ചകൾ എന്ന് മാത്രമാണ്.

  ©revathymohan

 • revathymohan 5d

  NOW A DAYS,

  Wid ur close friend (boy )

  Me:- cool bro it's going to be okay.
  Him:- wat.. no 'bro' okay. Don't repeat it.
  Me :- y...??? bro.. bro.. bro..
  Him :- no.... don't.... i hate it.
  Me:- hmm... ok then..am not calling u anything.
  Him:- haa.  Wid someone (girl)
  Casual talks...

  Me :- wtf bro... it's really irritating right..
  She :- yeah bro...same....

  And becoming gud friends.
  Tra la la la...


  (Sometimes it's not a particular word...
  Y don't u guys understand... it's an emotion. )

  Read More

  Bro is a vikaram bro...

  ©revathymohan

 • revathymohan 1w

  സഖാവേ.... നീയില്ലായ്മയിൽ ബാക്കിയായ എന്നെ ഞാനറിയുകയാണ് വീണ്ടും. നീയുള്ളപ്പോൾ ഞാൻ നീ മാത്രമായിരുന്നല്ലോ.

  Read More

  ചിലരുടെ ഇറങ്ങിപ്പോക്കുകൾ
  ബലഹീനതയുടെ തേച്ചു മിനുക്കലുകൾ
  ക്കവസാനം നവീകരിച്ച ഏടുകൾ പോലെയാണ്. ഇടയ്ക് മങ്ങിയും കറുത്തുമിരിക്കുമെങ്കിലും
  ഉള്ളിലെ ബാക്കിവച്ച കനൽ കാറ്റിന്റെ പ്രതിഫലനം സൃഷ്ടിക്കുന്ന വരികളെഴുതുവാൻ
  അവശേഷിപ്പിച്ച ഏടുകൾ....

  ©revathymohan

 • revathymohan 1w

  ഇരുണ്ട കൺകോണുകൾ.

  Read More

  വെറുപ്പിന്റെയും നൈരാശ്യത്തിന്റെയും
  ഇരുണ്ട കനൽ പാളികളുടെ അറ്റത്ത്
  നീ നിഴലുകൾ വരയ്ക്കുന്ന ഓർമ്മ
  ചിത്രങ്ങൾ മാത്രം ബാക്കിയാവുന്നതെങ്ങനെ...

  ©revathymohan

 • revathymohan 2w

  പാപ ഭാരങ്ങൾ ചുമക്കെണ്ടതെന്നും
  ഒരാൾ മാത്രമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
  ശരിയാവണം എന്റേത് മാത്രമാണെന്ന് നീ
  പറയാതെ പറഞ്ഞതൊക്കെയും
  കള്ളമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും
  തിരുത്താൻ പറ്റാതെ വിശ്വസിച്ചു പോയിരുന്നു
  അന്ന് കണ്ട ആകാശവും കാറ്റും മഴയും തണലും പാതകളും നമ്മുടെതായിരുന്നു വെന്ന്.

  അങ്ങനെയല്ലെന്നറിഞ്ഞിട്ടും വാർത്ത കണ്ണീരിന്റെ ഉപ്പും, ഉറങ്ങാതെ നീറ്റ രാത്രികളുടെ എണ്ണവും പാപ്പാതിയാവുമെന്ന് കരുതി.

  പക്ഷേ.... അറിഞ്ഞില്ല നിനക്കറിയില്ല എന്ന്...

  നാം നടന്ന വീഥികളിൽ മറ്റാരും കടക്കാതെ
  വിരഹത്തിന്റെ വാതിലുകൾ തീർത്തടച്ച് വീണ്ടും ചെന്നോർമ്മകളെ പുണർന്നു
  മുറിഞ്ഞുപോയ കഷണങ്ങളുടെ അറ്റത്ത്
  ഇറ്റുവീഴുന്ന രക്തത്തുള്ളികളെയും നോക്കി
  ആത്മാവിന്റെ വേദനയറിയുന്ന
  ഒരുവളവിടെയിരുന്നത്.,
  അവിടെ നീയോ ഞാനോ കാലമൊ ചെയ്തതെന്നറിയാത്ത പാപങ്ങളുടെ
  ബാക്കിപത്രവു മേറ്റുവാങ്ങി ഒരോ
  ഓർമ്മദിനങ്ങളിലും അസ്വസ്ഥയാവുന്ന മനസ്സിരമ്പലുകളെ വെറുപ്പിന്റെ കയറിനാൽ കെട്ടിയുറപ്പിച്ചു തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങുന്നൊരുവളുണ്ടെന്ന്.

  ഇനിയുമിനിയും അവയിൽ പുകഞ്ഞു ശ്വാസം മുട്ടി മരിക്കുവോളം നാം ഓർമ്മകൾ മാത്രമാണ്.
  എന്റേത് മാത്രമായ നാം.

  ©revathymohan

  Read More

  ഇനിയുമിനിയും അവയിൽ പുകഞ്ഞു ശ്വാസം മുട്ടി മരിക്കുവോളം "നാം" ഓർമ്മകൾ മാത്രമാണ്.

  എന്റേത് മാത്രമായ നാം.

  ©revathymohan

 • revathymohan 2w

  സഖാവേ.... നിന്റെ കണ്ണുകളോടുള്ള പ്രണയമെഴുതിയ എഴുത്തിനോട് പോലും പ്രണയമാണെനിക്ക്.

  #പഴയ ഒരെഴുത്ത്.
  #അവൻ അവളോട്
  #അവൾ അവനോട്
  #നോക്കുകളുടെ പ്രണയം.

  #eyeslove #tamil #love

  Read More

  Un Kankal pesuvath
  kankalala padikkave priyam...
  Enendral un kankalai
  than enak pudikum...
  Kankalil uyirkollum un
  maname enak vendum...
  En kankale pol kathukolvathukku...

  ©revathymohan

 • revathymohan 2w

  കൺ കാഴ്ച്ചകൾ. പ്രണയം. വേരാഴ്ന്ന ഒറ്റമരം.

  #be strong enough to be alone.

  Read More

  ഓ വീണ്ടുമെനിക്ക് പ്രണയത്തെ കുറിച്ചെഴുതണമെന്ന് തോന്നി,


  നിന്നെ ഓർത്തിട്ടല്ല, മറക്കുമോ എന്ന് പേടിച്ചിട്ടുമല്ലാ, കണ്ണടച്ച് കാണുന്ന
  നിറകാഴ്ച്ചകളിൽ ഒരൊറ്റമരം വേരാഴ്ന്നു നിൽക്കുന്നു. നീല പൂവുകളും കറുത്ത ശിഖരങ്ങളുമുള്ളവ... പൂമ്പാറ്റകളില്ലാത്ത,
  വെളിച്ചവും ഭൂമിയുമില്ലാത്ത കാഴ്ച്ച.
  നക്ഷത്രങ്ങളില്ലാത്ത ഒരേ ആകാശത്തിന്റെ കീഴെ രണ്ട് കുത്തുകൾ മാത്രമായി ഞാനും നീയും. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് അതിവേഗം ചലിക്കുന്ന രണ്ട് നീല പൂവുകൾ.

  കണ്ണ് തുറന്നു. ഒരൊറ്റമര പെൺകുട്ടി മുന്നിൽ.
  കാർമേഘശിഖരങ്ങളുള്ളവൾ. അവളുടെ കണ്ണിൽ ഒരു നീലപ്പൂവും. അത് നീയായിരിക്കണം. അതോ അവൾ തന്നെയോ.

  ആഹ് അവൾ പറഞ്ഞു.അല്ല ചിരിച്ചു. അപ്പോൾ അവളുടെ മുഖമാകെ പൂക്കൾ. കരിനീല പൂക്കൾ. നീലയും കറുപ്പും നിറമുള്ള ചിത്രശലഭങ്ങൾ. അപ്പോ എനിക്ക് വെറുതെ തോന്നി.. പ്രണയത്തെ കുറിച്ചെഴുതണമെന്ന്.

  ©revathymohan

 • revathymohan 3w

  കരഞ്ഞിട്ടുണ്ട്... കണ്ണ് നിറഞ്ഞും മനസ്സ് നിറഞ്ഞും... ചിലപ്പോൾ കണ്ണുനീരില്ലാതെയും.
  ഒറ്റയ്ക്ക് നടന്നിട്ടുണ്ട് ഒറ്റയ്ക്കല്ലാഞ്ഞിട്ടും ഒറ്റയ്ക്കായിട്ടും.
  ആരെയും അറിയിക്കാതെ ചിരിച്ചിട്ടുണ്ട് ചിരിക്കുന്നുമുണ്ട്.
  കാത്തുനിന്നിട്ടുണ്ട് കാരണമുണ്ടായിട്ടും കാരണമില്ലാതെയും.
  പിൻവിളി കേൾക്കാതെ പോയിട്ടുണ്ട് അറിഞ്ഞും അറിയാതെയും.
  ഇരുട്ടിലുഴറിയിട്ടുണ്ട് വെളിച്ചമുണ്ടായിട്ടും
  ഇല്ലാതെയും.
  ന്നിട്ടും അന്നൊന്നും ഒരു പ്രശ്നവുമില്ലാത്ത ആളോളാണ്, ഇന്നിപ്പോ ഞാൻ ഏറ്റവും പ്രിയപ്പെട്ടവരുടെ കൂടെ നടക്കുമ്പോ, ഒരു നിമിഷം സന്തോഷിക്കുമ്പോ അസഹിഷ്ണുത കാണിക്കുന്നത്.

  ആരൊക്കെയോ ആണെന്ന് പറയുകയും ആരുമല്ലെന്ന് കാണിക്കുകയും ചെയ്യുന്നവർ.

  Read More

  ഞാനെന്നു പറയാനറിയാത്ത
  ചിലരുണ്ട്എന്റെതായൊന്നു
  മില്ലെന്നറിയുന്നവർ... അവരുടെ ഏറ്റക്കുറച്ചിലുകൾ നിറയും
  കടും കാപ്പി കണ്ണുകൾ
  വിഷാദത്തിന്റെ പുഞ്ചിരി
  ഒളിപ്പിക്കാൻ മാത്രമുള്ളതത്രെ...
  എന്നാലും ചില യിട നേരങ്ങളിൽ
  ഇത്തിരി... ഇത്തിരി മാത്രം നിറഞ്ഞു ചിരിക്കാറുണ്ട് അപ്പോഴൊക്കെയും
  അപ്പോൾ മാത്രവും ചിരിയുടെ
  ആഴമളന്ന് മുറിവേൽപ്പിക്കാൻ
  കാത്തുനിൽപ്പുണ്ടാവും
  കാലം ബാക്കി വച്ച
  വഴിയാളുകൾ.

  ©revathymohan

 • revathymohan 3w

  മരിച്ചുവീഴുന്ന ഓർമ്മകൾക്ക് പണിത കല്ലറയിൽ സ്വയമർപ്പിച്ച വികാരബാഷ്പങ്ങൾ തണുത്തുറഞ്ഞു പോയതറിയണം.

  Read More

  ഓർമ്മകളെയൊക്കെയും കൊല്ലണം
  എങ്ങനെയാണെന്നോ....
  വീണ്ടും തിരികെ ചെല്ലണം ഓരോ ഓർമ്മയിടത്തേക്കും... വീണ്ടും എന്നാൽ നീയില്ലാതെ എന്ന് തന്നെയാണാർത്ഥം.
  വീണ്ടുമിരിക്കണം വീണ്ടും നടക്കണം
  വീണ്ടും മഴ നനയണം നീയില്ലാതെ തന്നെ...
  ഓരോ കാറ്റിലും മഴയിലും ഓരോ ചുവടിലും
  അകത്തേയ്ക്കെടുക്കുന്ന ഓരോ ശ്വാസത്തിലും
  ഒറ്റയ്ക്കാണെന്നറിയണം.

  ©revathymohan

 • revathymohan 4w

  മൗനം. വാചാലത. മൗനം. തുടരുന്ന കഥകൾ.

  Read More

  രണ്ടാളുകൾ.
  അറിയാത്തവർ. അപരിചിതർ.
  ഒരു ചെറു പുഞ്ചിരി.
  ഒരു ദീർഘയാത്ര. ജനലോരം. വാതോരാതെ സംസാരിക്കുന്ന നാലു മിഴികൾ.
  പരിചിതർ. ചിരികൾ. പങ്കുവയ്ക്കലുകൾ.
  നടത്തം. കൂട്ട്. മഴ. ചിരപരിചിതർ.
  യാത്രകൾ. യാത്രകൾ. യാത്രകൾ.
  സുപരിചിതർ.സ്നേഹം. സൗഹൃദം.
  ഉണർവുകൾ. കൈകോർക്കലുകൾ.
  കളിചിരികൾ. ഒരുപാട് കൂട്ടുകൾ.
  കണ്ണറിയാതെ നിനവറിയാതെ കടന്നുപോവാത്ത ദിനങ്ങൾ...
  ഒരു പകൽ ഒരു രാത്രി ഒരു സന്ധ്യ
  എന്നോ ഒരിട നിമിഷം...
  ദൂരം... അപരിചിതർ.
  അവസാനിച്ച പുഞ്ചിരി. മൗനം.
  വേദന. ഇരുട്ട്. കണ്ണുനീർ.
  നിശബ്ദത.ചെറു ചിരികൾ.
  ഓർമ്മകൾ.മറവികൾ.
  അറിഞ്ഞിട്ടും അറിയാത്തവർ.
  അപരിചിതർ.
  രണ്ടാളുകൾ.

  തുടർച്ച.

  ©revathymohan