risu_shahin

u r & u will be my favourite mistake ever...♥️

Grid View
List View
 • risu_shahin 6w

  ഫെമിനിസ്റ്റ്

  എന്റെ കണ്ണുനീരിന് ഒരു ആനന്ദം ഉണ്ടായിരുന്നു .. "അവള് പാറി പറന്നു നടക്കും എന്റെ മകൾക്ക് സ്വപ്നം കാണാൻ കഴിയും അവൾ സന്തോഷിക്കും..."

  പെട്ടെന്ന് എന്നെ നിഹാൽ തട്ട് വിളിച്ചു കൊള്ളാമോ short film എങ്ങനെയുണ്ട്. കൊള്ളാം നല്ലതാ നായിക ഞാനാണെന്നും അതിൽ ഞാൻ ജീവിക്കുകയാണെന്നും തോന്നി.
  " എടീ.. പോകണ്ടേ.. short film premiere കഴിഞ്ഞാൽ ഉടൻ വീട്ടിൽ കൊണ്ട് വിടണമെന്ന് പറഞ്ഞിട്ട് നീ എന്താ ആലോചിച്ച് കൊണ്ട് ഇരിക്കുന്നത്. " നിഹാൽ എന്നോട് ചോദിച്ചു.

  " മാറ് കാണിച്ചും വയർ കാണിച്ചും Modern വസ്ത്രം ധരിക്കാൻ വസ്ത്ര സ്വാതന്ത്ര്യം വേണമെന്നും, രാത്രി ഇറങ്ങി നടക്കണമെന്ന് ഒക്കെയും ശബ്ദം ഉയർത്തി നടക്കുന്നത് ആണോ ഫെമിനിസം.. ശരിക്കും ഗേൾസ്ന്റെ
  Education, early marriage തുടങ്ങിയ പ്രശ്നങ്ങൾക്ക് വേണ്ടി ഞാൻ ശബ്ദിക്കു മ്പോഴല്ലെ ... ഞാൻ ഒരു യഥാർത്ഥ ഫെമിനിസ്റ്റ് ആകുന്നത്? "

  "ഓഹോ.. അങ്ങനെയാണെങ്കിൽ ഞാൻ ഇനി മുതൽ എന്റെ പെണ്ണ് ഒരു ഫെമിനിസ്റ്റ് ആണെന്ന് അന്തസ്സായി പറയും എല്ലാവരോടും" നിഹാൽ എന്നോട് പറഞ്ഞു.

  "അയ്യട.. ആരാടാ നിന്റെ പെണ്ണ് നമ്മൾ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർ അത്രേയുള്ളൂ..." എന്റെ പ്രണയം മറച്ചു ഒരു ചിരിയോടെ ഞാൻ അവനോട് മറുപടി പറഞ്ഞു. എന്നിട്ട് ഞങ്ങൾ കൈപിടിച്ച് നടന്നു നീങ്ങി..!
  ©risu_shahin
  (The end)

 • risu_shahin 6w

  ശാപം

  പാത്തുവിനെയോർത്ത് വിഷമിച്ചിരിന്നപ്പോൾ കുഞ്ഞൂസിനേ കുറിച്ച് ഓർമ്മവന്നു. അവളും പെണ്ണ് അല്ലേ... എന്റെ മകളും ഇങ്ങനെ ജീവിക്കാൻ പാടില്ല. ഞാൻ നേരെ ലൈല ഇത്തയെ പോയി കണ്ടൂ.

  " ഇത്ത നിങ്ങള് mbbs ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ... ഉമ്മ പറഞ്ഞു "
  എന്റെ ചോദ്യം കേട്ട് ഇത്ത പൊട്ടിച്ചിരിച്ചു എടീ.. പൊട്ടി ഞാൻ mba വരെ പഠിച്ചു. Mbbs എന്നു വച്ചാൽ doctor ന് പഠിക്കുന്നതാ..
  " ഇത്ത നിങ്ങൾക്ക് ഒരു മോളായിരുന്നെങ്കിൽ ഓളെ നിങ്ങൾ doctor ആക്കുമോ?"
  പിന്നെ.. പഠിപ്പിക്കും വീടും പണവും ഉണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം മക്കൾ ഇല്ലെങ്കിൽ എല്ലാം വെറുതെയാണ്"

  കുറച്ച് ദിവസങ്ങൾ കഴിഞ്ഞു ലൈല ഇത്തയും കെട്ടിയോന്റെ കൂടെ ഗൾഫിൽ പോയി ഇന്ന് രാവിലെ. ഇത്രേം നേരാമായിട്ടും കുഞ്ഞിനെ കാണാതോണ്ട് ഉമ്മ ചോദിച്ചു. അവള് ഉറക്കം എണീറ്റില്ലേ... ഉമ്മയോട് ഒടുവിൽ ഞാൻ അത് പറഞ്ഞു കുഞ്ഞൂസ് ഇനി ലൈല ഇത്തക്ക് ഒപ്പം ജീവിക്കുമെന്ന്. എന്റെ മകൾ അവൾ doctor ആവും ഒരു മകൾ മാത്രമുള്ളത് കൊണ്ട് അവർ അവളുടെ ഭാവി സുരക്ഷിതമാക്കും അവളെ ഇങ്ങനെ കെട്ടിച്ച് വിടില്ല ഇതൊക്കെ എനിക്ക് വാക്ക് തന്നത് കൊണ്ടാണ് അവൾ ഈ നരഗത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്രയേറെ വേദന സഹിച്ച് ഞാൻ എന്റെ പൊന്ന് മകളെ അവരെ ഏൽപ്പിച്ചത്. ഇതൊന്നും ഉമ്മക്കും വാപ്പക്കും അറിയില്ലല്ലോ ... എന്നെ പൊതിരെ തല്ലി ഉമ്മ എന്നെ ഒരു പാട് ശപിച്ചു.
  ©risu_shahin
  (To be continued ) (5th part)

 • risu_shahin 6w

  നിക്കാഹ്

  അങ്ങനെ ആ ദിവസവും വന്നു. പാത്തുവിന്റെ നിക്കാഹ്. എന്ത് അറിഞ്ഞിട്ടാണെന്ന് അറിയില്ല. പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞു, സ്വർണത്തിൽ മൂടി, മൈലാഞ്ചിയും ഇട്ട് അവള് വളരെ സന്തോഷിച്ച് ഇരിക്കുന്നു. എനിക്ക് മാത്രം സങ്കടം. ഒടുവിൽ അതും കഴിഞ്ഞു. യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ പോലും അവള് കരഞ്ഞില്ല. വിവാഹം എന്താണെന്ന് അവൾക്ക് അറിയില്ലല്ലോ ....

  ദിവസങ്ങൾ കഴിഞ്ഞിട്ടും എന്നോട് ഉമ്മയോ വാപ്പയോ തിരികെ പോകാൻ പറഞ്ഞില്ല. സുലൈമാന്റെ രണ്ടാം കെട്ട് കഴിഞ്ഞത് അറിഞ്ഞിട്ടാവണം. ഞാനും ഒന്നും മിണ്ടിയില്ല. ഒരു ദിവസം പുത്തന് കാർ വീട്ടുമുറ്റത്ത് വന്നു നിന്നു അപ്പോളാണ് ടൗണിലെ പണകാരന് തന്നെയാ പാത്തു വിനെ കെട്ടിച്ച് കൊടുത്തത് എന്ന് എനിക്ക് വിശ്വാസം വന്നത്. പാത്തു അടുക്കളയിൽ വന്നു.

  "ഉമ്മ ഞാൻ അന്ന് ആദ്യമായിട്ട് അവിടെ പോയപ്പോൾ രാത്രി എന്നെ..." അപ്പോഴേക്ക് ഉമ്മ അവളുടെ വാ പൊത്തി ഇതൊന്നും നീ ആരോടും പറയാൻ പാടില്ല എന്ന് പറഞ്ഞു. എന്നിട്ട് അവള് എന്നോട് പറഞ്ഞു "ഇത്ത അവിടെ റൂമിൽ ac ഉണ്ട് നല്ല തണുപ്പ്, പിന്നെ തുണിയോക്കെ അലക്കാൻ machine ഉണ്ട് ..... കാഴ്ച കാണാൻ പോയപോലെ അവള് എന്നോട് വാതോരാതെ പറഞ്ഞുകൊണ്ട് ഇരുന്നു. ഇടയ്ക്ക് അവള് കരയുന്നുണ്ടായിരുന്നു അവൾക്ക് അവിടെ ഇനി പോകണ്ട പഠിക്കണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഒത്തിരി സങ്കടം വന്നു അവളെ ഞാൻ ചേർത്ത് പിടിച്ചു. ഭക്ഷണം കഴിച്ച് കുറച്ച് നേരം കഴിഞ്ഞപ്പോൾ ഉമ്മ അവളെ യാത്രയാക്കി. എല്ലാം നോക്കി നിൽക്കാൻ മാത്രമേ എനിക്ക് കഴിയൂ...!
  ©risu_shahin
  (To be continued) ( part 4)

 • risu_shahin 6w

  ലൈല

  പാത്തുവിനെ കാണാൻ വൈകിയപ്പോൾ ഞാൻ ഉമ്മയോട് അനേഷിച്ചു ... ഉമ്മയുടെ മറുപടി എന്നെ ഞെട്ടിച്ചു.
  " അവള് വരാറായി.. ഓൾ ഇനി പഠിക്കാൻ പോകില്ല. ടൗണിൽ ഒരാളെ അവൾക്ക് വേണ്ടി കണ്ടെത്തി നിന്റെ വാപ്പ. ഇത് പറയാൻ ഇരുന്നപ്പോൾ നീ ഇങ്ങു വന്നു..."
  ഉമ്മയോട് ഞാൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു..
  നിനക്ക് രണ്ട് പെൺകുട്ടികൾ അല്ലേ റഹീമെ മൂത്തവളെ പെട്ടെന്ന് കെട്ടിച്ച് വിടാൻ നോക്ക്'.. ഇതൊക്കെ പലരും പറയുന്ന കേട്ടിട്ട് ആണ് എന്നെ കെട്ടിച്ച് വിട്ടത്. അപ്പോഴും ഞാൻ കരുതി അവളെ എങ്കിലും പഠിപ്പിക്കും ജോലിക്ക് വിടുമെന്ന് ആണ്.
  വാപ്പയോട് തർക്കിച്ച് ശീലമില്ല ഉമ്മയോടും ബഹളം ഉണ്ടാക്കിയിട്ട് ഒരു പ്രയോജനവുമില്ല ഈ വീട്ടിൽ സ്ത്രീകളുടെ ശബ്ദം എപ്പോഴും അടിച്ചമർത്തപ്പെട്ടിട്ടെയുള്ളു. എന്നാലും അവള് കുഞ്ഞല്ലെ.. അപ്പോഴേക്കും അവള് എത്തി ഓടി തുള്ളിച്ചാടി അവള് കുഞ്ഞൂസിനെ എടുത്തു. എന്തോ എനിക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല.
  നേരം സന്ധ്യയായി അപ്പുറത്തെ ഇത്ത വന്നു എന്നോട് വിശേഷമ്മോക്കെ ചോദിച്ചു പോയി. ഉമ്മ അപ്പോൾ പറഞ്ഞു.." ലൈല ഇവളേക്കാൾ മൊഞ്ച് ആർക്കാ ഉള്ളത് ഇവിടെ പറഞ്ഞിട്ട് എന്താ ഷരീഫ് ടൗണിൽ നിന്ന് കോടികണക്കിന് സ്ത്രീധനം വാങ്ങി അല്ലേ കെട്ടിയത് ഇവളേ.. പക്ഷേ 10 വർഷമായി കുട്ടികൾ ഇല്ല . ദത്തു എടുക്കണം ഒരു കൊച്ചിനെ എന്നോക്കെ പറയുന്നുണ്ട്. ഷരീഫും ഗൾഫിൽ പോയല്ലോ.." ഞാൻ എല്ലാം കേട്ട് മൂളി..!
  ©risu_shahin
  (To be continued)(part 3)

 • risu_shahin 6w

  അടിമകൾ

  ഉമ്മ എന്നോട് പതിയെ പറഞ്ഞു ഞാൻ വാപ്പയോട് എന്തെങ്കിലും പറഞ്ഞോളാം പക്ഷേ നീ ഉടനെ തിരിക്കണം.
  കടം തീർക്കാൻ രണ്ടാം കെട്ട് നടത്താൻ പോകുന്ന അയ്യാളുടെ കൂടെ ഞാൻ ജീവിക്കാൻ പോകണമെന്ന് വാശി പിടിക്കുന്ന ഉമ്മയോട്. നിങ്ങളെ വാപ്പ തല്ലിയത് എന്തിനാ എന്ന് ഞാൻ എന്തിന് ചോദിക്കണം. സത്യം പറഞ്ഞാല് ഉമ്മയോടും എനിക്ക് വെറുപ്പാണ്. പതിയെ സംസാരിക്കണം, മറുത്ത് ഒരക്ഷരം പറയരുത്.. തുടങ്ങി ജീവിതത്തിൽ പുരുഷന്മാർക്ക് അടിമപ്പെട്ട് ജീവിക്കണമെന്ന് എന്നെ ഓർമിപ്പിച്ച് കൊണ്ടിരുന്നത് എന്റെ ഉമ്മ തന്നെയാണ്. ആ ഉമ്മ പക്ഷേ ഇത് വരെ സന്തോഷവതിയായി ഇരിക്കുന്നത് ഞാൻ കണ്ടിട്ട് ഇല്ല.

  എന്ത് പറഞ്ഞാലും എനിക്ക് പക്വത വന്നിട്ടില്ല എന്ന് പറയുന്ന ഉമ്മ ഒരിക്കലും ഒരു കൈകുഞ്ഞുമായി നിൽക്കുന്ന പതിനെട്ടുകാരിയായ എന്നെ മനസ്സിലാക്കിയിട്ടില്ല ചിലപ്പോൾ മനസ്സിലാക്കിയിട്ടും നിസ്സഹായ അവസ്ഥയിൽ നിൽക്കുന്നത് ആവാം.. അറിയില്ല

  സ്കൂൾ വിട്ട് വരുന്ന പാത്തുവിനെയും കാത്ത് ഞാൻ ആ മുറ്റത്ത് ഇരിന്നു. ഒപ്പം എന്റെ മടിയിൽ മയങ്ങി കിടക്കുന്ന എന്റെ കുഞ്ഞും..!
  ©risu_shahin
  (To be continued) (2nd part)

 • risu_shahin 6w

  എന്റെ ഉമ്മ

  കൈയിൽ കുഞ്ഞു മോളുമായി അവിടേക്ക് പോരുമ്പോൾ ഉള്ളിൽ നീറിയിരിന്നു. ഉമ്മ വാതിൽ തുറന്ന് ഞമ്മന്റെ മുഖത്ത് നോക്കി. കുഞ്ഞൂട്ടിയെ കണ്ടതും ഉമ്മ സന്തോഷിച്ചു. നീ വന്നത് നന്നായി വാവയെ കാണാൻ കൊതിപ്പൊതിരിക്കുവയിരുന്ന് അന്റെ വാപ്പ അല്ലേ ആളു അതാ വരാത്തത്. എന്തെ സുലൈമാൻ ... ഒാൻ വന്നില്ലേ... അതിനുള്ള മറുപടി പറയാൻ തുടങ്ങിയപ്പോൾ അവള് കരയുന്നത് കണ്ട് ഉമ്മ അവളെ എടുത്ത് പൂച്ചയെ കാണിക്കാൻ കൊണ്ട് പോയി. പെട്ടിയെടുത്ത് റൂമിലേക്ക് നടന്നു.
  എല്ലാം ഉമ്മയോട് പറഞ്ഞു. എന്നെ ആശ്വസിപ്പിക്കാൻ നിൽക്കാതെ ഉമ്മ എന്നെ ശകാരിച്ചു.
  "പിന്നെ ഞാൻ എന്തു ചെയ്യണം എന്നെക്കൊണ്ട് വയ്യ " ഞാൻ ഒച്ച വെച്ചത് കേട്ടുകൊണ്ട് വാപ്പ വന്നു. എന്നെ കണ്ടിട്ടും ഉമ്മയെ തല്ലി..

  "പുരയിലെ പെണ്ണുങ്ങൾ ഒച്ച വെക്കാൻ പാടില്ലെന്ന് നീ ഇത് വരെ പഠിച്ചില്ലേ..." കരഞ്ഞു കൊണ്ട് ഉമ്മ മുറിയിലേക്ക് കയറി. എന്നിട്ടും ആ പാവം വാപ്പയെ സൽകരിക്കാൻ മറന്നില്ല. അടുക്കളയിൽ ചെന്ന് ചായ ഇടാൻ ഓടി... ഇൗ ഒച്ചപാടിൽ കുഞ്ഞൂട്ടിയുടെ കരച്ചിൽ നിർത്താൻ പാടുപെട്ടു...!
  (To be continued) (1st part)
  ©risu_shahin

 • risu_shahin 8w

  ആ മുഖം ... (ഉമ്മ)

  എന്ത് പറ്റി ഉമ്മ വിഷമം മോന്റെ മാർക്ക് കുറവാണോ ..ഞാൻ ചോദിച്ചു. അല്ല മോളെ അവൻ ക്ലാസ്സ് 1സ്റ്റ് ആണ്. ഇതിനേക്കാൾ അവൻ പഠിക്കാതെ ഇരുന്നാല് മതിയായിരുന്നു. അതെന്താ ഉമ്മ...
  "അവൻ 24 മണിക്കൂറും ഫോണിലാണ്. രാത്രിയിൽ പെണ്ണ് പിളേരെയോക്കെ വിളക്കണ കാണാം. അതിന്റെയോക്കെ വീട്ടിൽ അറിയുമ്പോൾ അതിന്റെ തന്തയും തള്ളയും എന്നോട് ചോദിച്ചോണ്ട് വരും. ഒരു സമാധാനവും ഇല്ല. അവന്റെ വാപ്പ ഗൾഫിൽ അല്ലേ .. ഞാൻ എന്ത് ചെയ്യാൻ ആണ്. പിന്നെ കുറയെ ഇവന്റെ കൂട്ടുകാർ ആണ് വീട് നിറയെ. ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഇറങ്ങി പോകും അവൻ. ഇപ്പോൾ ഞാൻ വന്നത് അവനു നാണകേടാണെന്ന്. മാമയെ പറഞ്ഞ് വിടാതെ എന്താ എന്ന്. ഇവന് പകരം ഒരു പെണ്ണ് മതിയായിരുന്നു.."

  ഇതൊക്കെ കേട്ടപ്പോൾ ഞാൻ ഉമ്മയെ സമാധാനിപ്പിക്കാൻ പറഞ്ഞു അതിനെന്താ ഉമ്മ 2 ആണ്ണ്മക്കൾ ആയൊണ്ട് നല്ല രണ്ട് മൊഞ്ചത്തി കുട്ടികളെ ഉമ്മക്ക് അവരുടെ കല്യാണ ശേഷം കിട്ടുമല്ലോ...

  അവൻ ഏവളെ വിളിച്ചോണ്ട് വരുമെന്ന് ആർക്ക് അറിയാം... എന്നിട്ട് ഉമ്മ എന്നോട് പറഞ്ഞു

  നിന്നെ പോലത്തെ ഒരു കൊച്ചിനെ എനിക്ക് കിട്ടിയില്ല മോളായിട്ട്‌... ആ കഴുത ഇനി എന്നെ തിരക്കി നടക്കുവായിരിക്കും. ഞാൻ പോട്ടെ.. അസ്സലാമു അലൈക്കും..!

  സാലാം വീട്ടി.. ഞാൻ ആ ഉമ്മയെ നോക്കി നിന്നു. ജീവിതത്തിൽ ഞാൻ ഒരിക്കലും ആ ഉമ്മയെ മറക്കില്ല. അത്രക്ക് പതിഞ്ഞു ഹൃദയത്തിൽ ആ മുഖം.♥️
  പതിവ് പോലെ മുഹമ്മദ് പ്രോജക്ട് എന്നെ കൊണ്ട് എഴുതിപ്പിച്ച് കൊണ്ടിരിന്നു. അമൽ സ്ഥിരം വരാൻ തുടങ്ങി പക്ഷേ പാറൂസിനെ കാണാൻ വേണ്ടിയെന്ന് മാത്രം' അവൾ എല്ലാ ദിവസവും ഡയറി മിൽക്ക് അവന്റെ കൈയിൽ നിന്ന് വാങ്ങി കൊണ്ടിരിന്നു....! നമ്മുടെ ബുജി കുട്ടി വീണ്ടും വീണ്ടും 1സ്റ്റ് റാങ്ക് മേടിച്ച് കൊണ്ടിരുന്നു...!
  (11th part ) (The end)
  ©risu_shahin

 • risu_shahin 8w

  എന്റെ കണ്ണീർ

  അതിരാവിലെ തന്നെ അമൽ വന്നു. എടീ.. ഞാൻ അവനോട് പറഞ്ഞു. നിന്റെ പുറകെ നടന്നു മതിയായി ഇപ്പോൾ എന്റെ പുറകെ ആയോ.. എന്ന് അവൻ ചോദിച്ചു... ഇഷ്ടമല്ല എന്നോ അല്ലെങ്കിൽ അവൻ എന്നെ ഒഴിവാക്കുകയോ ചെയ്തിരുന്നെങ്കിൽ ഞാൻ സഹിച്ചേനെ ഇത് ഞാൻ തകർന്നു പോയി. എന്തൊക്കെയാ ഇവരൊക്കെ പറഞ്ഞു ഉണ്ടാകുന്നത്. ഞാൻ തിരിഞ്ഞു നോക്കിയതും അവന്റെ കൂട്ടൂകാർ ഇപ്പോൾ നിനക്ക് ഇവനെ വേണ്ട അവനെ മതിയോ എന്നൊക്കെ ചോദിച്ചു. ഇതൊക്കെ കേട്ട് ആ കൂട്ടത്തിൽ ചുള്ളനും എന്നെ പരിഹസിച്ചു, അപമാനിച്ചു. അവിടെ നിന്ന് ഞാൻ ഓടി രക്ഷപെട്ടു വന്നു. പിന്നീട് ഞാൻ കണ്ടത് ചുള്ളൻ ഒരു പെൺകുട്ടിയുമായി സംസാരിച്ച് നിൽക്കുന്നതാണ്. അത് കൂടി കണ്ടപ്പോൾ എനിക്ക് സഹിക്കാൻ ആയില്ല. എന്റെ കണ്ണീർ ഞാൻ മറച്ചു വയ്ക്കാൻ ശ്രമിച്ചു.
  കുറച്ച് കഴിഞ്ഞു നോക്കിയപ്പോൾ അവന്റെ ഉമ്മ. മീറ്റിങ്ങിന് വന്നതാവും. അവരുടെ അടുത്ത് ചെല്ലാൻ നോക്കിയപ്പോൾ അവൻ വന്നു ആ ഉമ്മയോട് എന്തൊക്കെയോ ദേഷ്യപ്പെട്ട് ഉച്ചത്തിൽ പറഞ്ഞു. അവൻ പോയതിന് ശേഷം ഞാൻ ഉമ്മയുടെ അടുത്ത് ചെന്നു... ഉമ്മ എന്നോട് washroom എവിടെയെന്ന് ചോദിച്ചു. ഞാൻ കൂട്ടി കൊണ്ട് പോയി.
  (To be continued)

  (10th part )
  ©risu_shahin

 • risu_shahin 8w

  ടീച്ചർ

  ഇന്നും ക്ലാസ്സ് തുടങ്ങും മുൻപ് എന്നെ കാണാൻ അമൽ വന്നു. ഞാൻ തിരഞ്ഞു നടന്നു എനിക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു. എനിക്ക് പകരം പാറൂസ് പോയി അവനോട് എന്തൊക്കെയോ സംസാരിച്ചു. ടീച്ചർ വന്നു എല്ലാവർക്കും മാർക്ക് ലിസ്റ്റ് തന്നു. നാളെ പാരെന്റസിനെ വിളിച്ചോണ്ട് വരണമെന്ന് പറഞ്ഞു കുറച്ചു കുട്ടികളുടെ പേരുകൾ വായിച്ചു. സംശയിക്കണ്ട ഞാൻ അതിലുണ്ട്. കൂടെ മുഹമ്മദും പാറൂസുമൊക്കെയുണ്ട്.
  " ഇവിടെ ചിലരൊക്കെ പഠിക്കാൻ അല്ലല്ലോ വരുന്നത്.." എന്ന് ടീച്ചർ എന്റെ മുഖത്ത് നോക്കി പറഞ്ഞു. അവന്റെ സാർ ഇവരോട് പോയി പറഞ്ഞു കാണും. ഉറപ്പാണ്. എന്നാലും ഇതിപ്പോൾ അമൽ എന്നല്ലേ വിചാരം അവന്റെ പേര് ആയിരിന്നെങ്കിൽ ഞാൻ അന്തസ്സായി എല്ലാം കേട്ടേനെ ഹാ... പറഞ്ഞിട്ട് എന്താ..
  "എടീ.. എനിക്ക് വെറും 68 മാർക്ക് ഉള്ളൂ എനിക്ക് പേടിയാകുന്നു" എന്ന് അടുത്ത് ഇരിക്കുന്ന ബുജിയുടെ മറുപടി. മനുഷ്യൻ ഇവിടെ പ്രാന്ത് പിടിച്ിരിക്കുകയാണ് അപ്പോൾ ആണ് 80 ൽ 68 കിട്ടിയ അവളുടെ പേടി.
  വൈകിട്ട് അമലിനെ ഞാൻ തന്നെ പോയി കണ്ടൂ " നിനക്കൊക്കെ സമാധാനം ആയല്ലോ .. എന്റെ ടീച്ചർ അറിഞ്ഞു. ഞാൻ എന്ത് ചെയ്തിട്ട്." ഞാൻ ആ സത്യം അവനോട് പറഞ്ഞു ഞാൻ നോക്കി നിന്നതും എന്റെ മനസ്സിലും ചുള്ളൻ മാത്രമാണെന്നു.
  "ഹ ബെസ്റ്റ്.. എന്നാൽ ഇതൊക്കെ നേരത്തെ പറയാതെ എന്താ.."
  അതിനു എന്നോട് ചോദിച്ചിട്ട് ആണോ ഇതൊക്കെ നിങ്ങള് ചെയ്തത്. ഞാൻ ദേഷ്യപ്പെട്ടു. അവൻ എന്നോട് പതിവ് പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു പിന്നെ കാണാം .. എന്നിട്ട് ഒരു ഓട്ടം...
  (To be continued) (9thpart)
  ©risu_shahin

 • risu_shahin 8w

  ന്യൂജെൻ പ്രണയം

  അത് ഒരു വെളിയാഴ്ചയായിരുന്നു അവൻ മുഹമ്മദിനെ പള്ളിയിൽ പോകാൻ വിളിക്കാൻ വന്നു. ഒട്ടേറെ പ്രതീക്ഷയോടെ ഞാൻ അവനെ നോക്കി പക്ഷെ അവൻ എന്നെ മൈൻഡ് ചെയ്തില്ല. ഇനി മുഹമ്മദ് എന്നെ പറ്റി അവനോട് പറഞ്ഞു കാണില്ലേ..,? അറിയില്ല ഇനി അവൻ അറിഞ്ഞിട്ടും എന്നെ ഒഴിവാക്കിയതാണോ ഓർത്തിട്ട്‌ വിഷമം തോന്നി. പേടിയാണ് അത് കൊണ്ട് ഞാൻ ഇതിനെ പറ്റി കൂടുതൽ മുഹമ്മദിനെ അടുത്ത് ചോദിച്ചില്ല. അമൽ എന്നെ കാണാൻ വന്നു കൊണ്ടേയിരുന്നു. എനിക്ക് പകരം പാറൂസ്‌ ആണ് അവനോട് സംസാരിക്കുന്നത് എന്ന് മാത്രം. എന്റെ നായകനും ബാക്കി കൂട്ടുകാരും പതിവ് പോലെ എന്നെ കളിയാക്കി അമലിനെ ചൂണ്ടി കാണിച്ചിട്ടാണെന്ന് മാത്രം.
  പക്ഷേ ആരോടും പറയാതെ ഞാൻ അവനെ എന്റെ മനസ്സിൽ സൂക്ഷിച്ചു. ഒരു ദിവസം എന്നെ കാണാൻ അമൽ വന്നു ഡെയറി മിൽകുമായി ബസിൽ കയറുന്നതിനു മുൻപ്. അടുത്ത് പാറൂസ്‌ ഇല്ല. അവൻ എന്റെ നേരെ നീട്ടി. വേണ്ട ഞാൻ മറുപടി നൽകി. അല്പം ദേഷ്യത്തേടെ ഞാൻ അവനോട് ചോദിച്ചു എന്തിനാണ് നിന്റെ കൂട്ടുകാർ എന്നെ കളിയാക്കുന്നത് എനിക്ക് ഇഷ്ടമല്ല ഒന്നും. അവൻ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു അത് നിനക്ക് അറിയാമല്ലോ എല്ലാവർക്കും അറിയാം എന്റെ സാറിനും അറിയാം... ഞാൻ ഒന്ന് ഞെട്ടി. എനിക്ക് അവനോട് എന്ത് പറയണമെന്നറിയാതെ നിന്നു അടുത്ത അവന്റെ ഡയലോഗ് കേട്ടപ്പോൾ എന്റെ മൊത്തം കൺട്രോൾ പോയി. " എനിക്ക് നിന്നെ ഇഷ്ടമാണ് പക്ഷേ നീ മുസ്‌ലിം അല്ലേ എന്റെ വീട്ടിൽ സമ്മതിക്കില്ല. പക്ഷേ ഒരു 4 വർഷത്തെ കോൺട്രാക്ട് പ്രണയം ആണെങ്കിൽ എനിക്ക് സമ്മതം ആണെന്ന്" പകച്ചു പോയി ഞാൻ എന്റെ കൈയിൽ ഉണ്ടായിരുന്ന ഒരു ബുക്ക് എടുത്ത് അവനെ തല്ലി.. അപ്പോൾ അവൻ വീണ്ടും ചിരിച്ചു കൊണ്ട് പിന്നെ കാണാം എന്ന് പറഞ്ഞു ഓടി.. ഞെട്ടൽ മാറാതെ ഞാൻ അവിടെ നിന്നു. ഇൗ ന്യൂ ജെൻ പ്രണയം വന്ന് വന്ന് ഇങ്ങനെ ആയോ?
  (To be continued) (8th part)
  ©risu_shahin