Grid View
List View
Reposts
  • rithikasbanu 3w

    LDC -BTECH 2

    അങ്ങനെ ഓഫീസിലെ ടൂർ വന്നു ആ രാത്രി അന്ന് ബസ് വന്നു നിന്നു പക്ഷെ എവിടേം കാണുന്നില്ല എന്റെ കണ്ണ് എല്ലായിടത്തും പോയി എവിടെ പോയിരിക്കും പെട്ടന്നു തിരിഞ്ഞു നോക്കുമ്പോൾ അടുത്ത് പിന്നെ എങ്ങനെയെങ്കിലും അടുത്ത സീറ്റിൽ ഇരിക്കണം അതിനു ബസിന്റെ സീറ്റ്‌ മാറിയിരുന്നു ആ ശബ്ദം കേൾക്കുമ്പോ എന്താ തോന്നിയെ എന്ന് എനിക്കറിയില്ല പിന്നെ ഡാൻസ് ചെയുമ്പോൾ ആ കണ്ണ് മാത്രമാണ് ഞാൻ നോക്കിയത് .... നാളുകൾ കഴിഞ്ഞു
    ഒടുവിൽ ഒരിക്കലും ഞാൻ പ്രേതീക്ഷിക്കാത്ത ഒരു ചോദ്യം. 'എനിക്ക് നിന്നെ ഇഷ്ടമാണ് ഞാൻ വീട്ടിൽ വന്നോട്ടെ ' ഒരുനിമിഷം ഞാൻ മറ്റേതോ ലോകത്തേക് പോയി എന്ത് പറയും വീട്ടിൽ സമ്മതിക്കുമോ അറിയില്ല. വീട്ടിൽ തന്നെ പറഞ്ഞു പക്ഷെ സമ്മതിക്കില്ലെന്ന് നൂറുശതമാനം വ്യക്തമായി.......... ഇല്ല എനിക്ക് ഇഷ്ടമല്ലെന്നു മനസില്ല മനസോടെ പറഞ്ഞു.................. അയാളിലെ സങ്കടം പ്രകടമായി തന്നെ കണ്ടു എനിക്ക് ആ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല ...........പക്ഷെ പിന്നീടുള്ള ഓരോ ദിവസങ്ങളിലും എന്നെ എത്രത്തോളം ഇഷ്ടപെടുന്നു എന്ന് വ്യക്തമായി മനസിലായി പക്ഷെ ഞാൻ എന്റെ മനസ് മാറ്റി നടക്കാത്ത കാര്യം വേണ്ടെന്നു പറഞ്ഞു പഠിപ്പിച്ചു. അങ്ങനെ ഫ്രണ്ട്‌സ് ആവാം എന്നു ഞാൻ തന്നെ പറഞ്ഞു ആ കണ്ണിലേക്കു എനിക്ക് അപ്പോഴും നോക്കാൻ കഴിഞ്ഞില്ല.

  • rithikasbanu 3w

    LDC-BTECH- 1

    ഒരിക്കൽ.... ഒരു ഒക്ടോബർ മാസം ഞാൻ ബിടെക് കഴിഞ്ഞ് ഇരിക്കുന്ന സമയം പഞ്ചായത്ത്‌ ഓഫീസിൽ പുതിയ ജോലി കിട്ടി. ഇഷ്ടമല്ലാതെ എനിക്ക് കിട്ടിയ ജോലി എല്ലാവർക്കും വേണ്ടി ഞാൻ ജോയിൻ ചെയ്തു. കുറെ ആളുകൾ എനിക്ക് പരിചയം ഇല്ലാത്ത എന്തൊക്കെയോ കാര്യങ്ങൾ പക്ഷെ അപ്പോഴൊക്കെ ഞാൻ ഒരാളെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു അറിയില്ല എന്തുകൊണ്ടാണ് അയാളെ മാത്രം ശ്രദ്ധിച്ചത്? അറിയില്ല . ഇത് ഓഫീസിലെ ഏറ്റവും അടുത്ത കൂട്ടുകാരിയോട് തന്നെ പറയണം എന്ന് തോന്നി പക്ഷെ എങ്ങനാ പറയും അവൾ എന്ത് കരുതും പക്ഷെ അവസാനം ഞാൻ പറഞ്ഞു. 'എനിക്ക് എന്തോ വല്ലാത്ത ഇഷ്ടം തോന്നുന്നു പക്ഷെ മൂപർക്'? ഉണ്ടാകുമോ ഹേയ് ഉണ്ടാകില്ല ഞാൻ ഉറപ്പിച്ചു അല്ലാ ഞങ്ങൾ ഉറപ്പിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അയാളെ നോക്കി നിന്നു പോകുന്നതും വരുന്നതും ചെയ്യുന്ന ഓരോ കാര്യങ്ങൾ പോലും അന്ന് എലെക്ഷൻറെ തിരക്ക് പിടിച്ച സമയം, സെക് ന്റെ റൂമിലേക്കു ഓടി പോകുന്നു എന്റെ വർക്ക്‌ പോലും ഞാൻ മറന്നു ആ നിഷ്കളങ്കമായ സംസാരം അത് എന്നെ വല്ലാതെ അയാളിലേക്ക് അടുപ്പിക്കുന്ന പോലെ തോന്നി തോന്നൽ അല്ല അത് സത്യമായിരുന്നു പിന്നെ എപ്പോഴോ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി മനസ്സിൽ ഉണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു എത്ര പ്രാവശ്യം നോക്കി നിന്നു എന്നറിയില്ല ആ കണ്ണിലേക്കു ഒരുപാട് നേരം നോക്കി കാണാതെ തന്നെ...
    !!!!
    ©rithikasbanu

  • rithikasbanu 5w

    ഒറ്റക്ക്

    പാല പൂക്കൾ വിരിഞ്ഞിരിക്കുന്നു, ഊളന്മാർ എങ്ങും ഓരിയിടുന്നു, ഭയാനകമായ വഴിയിലൂടെ മഴയേ ലക്ഷ്യമാക്കി ഞാൻ നടന്നു

  • rithikasbanu 10w

    മഴയേ വേരുകളിലേക്കു ഒരു യാത്ര പോകു....
    മണ്ണിൽ മയങ്ങി കിടക്കുന്ന വാകപ്പൂക്കളെ വിളിച്ചുണർത്താൻ സമയമായി !

  • rithikasbanu 12w

    ഇന്ന് ആമിയുടെ നീര്മാതളത്തെ തേടിയുള്ള യാത്രയാണ്. പെയ്തൊഴിഞ്ഞ മഴ വഴിയിലൂടെ ഉള്ള ഏകാന്തമായ യാത്ര..... !!!
    @deepthismadhu

  • rithikasbanu 13w

    അഗാധമായ എന്തോ ഒന്ന്..

  • rithikasbanu 13w

    അന്ന്,
    പുറത്ത് മഴയായിരുന്നു, മണ്ണിനെ തണുപ്പിക്കാൻ എത്തിയ മഴ... അപ്പോഴും ഒരു ചുമരരികിൽ ഞാനും നീയും പറയാതെ ഞാൻ ഒളിപ്പിച്ചു വെച്ച എന്റെ പ്രണയവും നിശബ്ദമായി നിന്നു.
    @rithikasbanu

  • rithikasbanu 13w

    അകലെ ഞാൻ മറന്നു വെച്ചിട്ടുണ്ട് അഴകുള്ള ഒരു കളിപ്പാട്ടം, ഒരുപക്ഷെ അതെന്നെ തേടുന്ന്ണ്ടാകാം..
    നിർത്താതെ പെയ്യുന്ന മഴയിൽ കുതിര്ന്നുണ്ടാകാം,
    ഇനിയുമ വഴിതേടി പോണം ഭാരിച്ച ചങ്ങല കിലുക്കം നിലക്കാതെ അനന്തതയിൽ മറയണം ©rithikasbanu

  • rithikasbanu 13w

    Ennu amiyude neermathalathe thediiyulla yathrayaanuu , peythozhinjaa mazhaa vazhiyiloode ullaa ekandhaa mayaaa yathra!!!!