.
©s_m_a_basi
s_m_a_basi
Half minded pedestrian
-
s_m_a_basi 3d
-
s_m_a_basi 3d
©s_m_a_basi
-
s_m_a_basi 3d
©s_m_a_basi
-
s_m_a_basi 1w
©s_m_a_basi
-
s_m_a_basi 1w
©s_m_a_basi
-
s_m_a_basi 1w
©s_m_a_basi
-
s_m_a_basi 2w
.
©s_m_a_basi -
s_m_a_basi 2w
.
©s_m_a_basi -
s_m_a_basi 2w
.
©s_m_a_basi -
s_m_a_basi 2w
.
©s_m_a_basi
-
Everyone is running .... No time is yet ....
Time change ..... Run fast ...... Time is over....
The sound of vehicles, people minds, everything is going on faster..... The wings of bird again I see in the depth of busy path ...
I don't know where I'm in , but I memorized my oldy mems with a great time but I missed it the running of the time..... Change,chance , dreams,hope , smile, everything is going on faster and faster just like a bird can do !
©athulyarpillai -
I loved the dustyyards of my home
I find the love, only in the one
It's be enthusiastic to know what is it?
It's my rose of floriaaa....
My garden shining only his presence
The shining buds of angels everywhere.....
I'm the blood of colourful buds ......
I enjoy every moment with my shining stars
Waiting for the weekend
I'm the little sister of floriaaa ......
©athulyarpillai -
I lived in the present
I'm the fire of past untill, i enjoyed the present...
"Life is beautiful and love is colourful sorrow is delightful I'm really exciteful"
©athulyarpillai -
daliya 2w
പടിയിറക്കങ്ങൾചിലപ്പോഴെങ്കിലും മനസ്സാഗ്രഹിച്ചിരിക്കണം...
പിൻവിളികേൾക്കാൻ.. എന്നിട്ടും വെറുതെ മോഹിച്ചു... എവിടെയോ ഏതോ ഒരുസ്നേഹക്കൂട്ടിൽ.. ചുമ്മാ മടിപിടിച്ചിരിക്കാൻ... തോന്നിയപ്പോഴൊക്കെ
മടങ്ങിവരാനൊരുകൊതി...ആരുമല്ലാതിരുന്നിട്ടും... ആരൊക്കെയോ കൂടെയുണ്ടെന്ന്.. തോന്നിയ ഒരിടം... കാണാതെയും... കേൾക്കാതെയും... മിണ്ടാതെയും.. പറയാതെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന അക്ഷരങ്ങളെ നിങ്ങളെ പിരിയാൻ ആവുന്നില്ല...©daliya
-
raziqu 1w
#mehrin 4
#malayalam
#malayalamstory
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കോളേജ് നിർത്തി ജോലിക്ക് പോയിക്കൊണ്ടിരിക്കുന്നതിൽ രണ്ടു വർഷം മുന്പാണ് മെഹ്റിൻ വീണ്ടും മുൻപിലേക്ക് കയറിവന്നത്. കോണ്ക്രീറ്റ് പണിക്കുള്ള പലകയും മുട്ടും ഒക്കെ കയറ്റിയ വണ്ടി അങ്ങാടിയിൽ നിർത്തിയപ്പോൾ കൈലിയും മടക്കിക്കുത്തി ഒരു സോഡ കുടിക്കാൻ ഇറങ്ങിയതാണ്. പെട്ടിക്കടയുടെ വശത്തിരുന്നു സർബത്ത് കുടിക്കുന്ന പെൺകൂട്ടത്തിൽ പരിചയമുള്ള മുഖം...
സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ടാവും പെൺപടയും നോക്കി. അവളപ്പോഴാണ് എന്നെ കണ്ടതും പരിചയം പുതുക്കി സംസാരിക്കാൻ വന്നതും. പണി നിർത്തി വീണ്ടും പഠിക്കാനാണ് അവൾ ആദ്യം പറഞ്ഞത്. എന്ത് ചെയ്യാം...ഞാൻ പറഞ്ഞിട്ടു കേൾക്കാത്ത ഞാൻ എങ്ങനെയാണ് അവൾ പറഞ്ഞത് കേൾക്കുക.?
അങ്ങനെ പിന്നെ ബന്ധം വളർത്തി എന്നും മിണ്ടിയും പറഞ്ഞും കൂടെ നടന്നു. കൂടെയുള്ള എല്ലാ ആൺതരികളെയും പോലെ അക്കര പറ്റാൻ ഉള്ള ശ്രമങ്ങളായിരുന്നു പിന്നെ എനിക്ക്. അവളുടെ ഓരോ പദ്ധതികൾ ആഴ്ച്ചക്കൊന്നെന്ന മട്ടിൽ മുന്നിൽ വന്നു വീഴും.
അങ്ങനെയാണ് അവളുടെ ഈ ഐഡിയ കൂടി എന്റെ മുന്നിൽ വന്നു ചാടി. വിദേശ പഠനം, ഒന്നുമില്ല വെറുതെ നേരം കളയാനാണ്. വീട്ടിൽ നിന്നും രക്ഷപ്പെടണം. നാടുകാണണം, ലോകം ചുറ്റണം.
To be continued
Read previous parts on #mehrinമെഹ്റിൻ
4
©raziqu -
raziqu 1w
റൂഹിന്
ഒരു നൂർ ഉണ്ടാകും..
ജന്നതിലേക്ക്
ഉള്ള പാത...
നീ വന്നതിൽ പിന്നെ
എന്റെ നൂർ നീയാണ്.
എന്റെ ജന്നതോ
നിന്റെ റൂഹും...
©റാസി -
raziqu 1w
മെഹ്റിൻ ഭാഗം 5
_________________
#malayalam #malayalamstory
Read previous parts here #mehrin
രണ്ടു ദിവസം കഴിഞ്ഞു ഞാൻ അവളെ വിളിച്ചു. ഫോൺ എടുക്കുന്നില്ല. തിരക്കിലാണെങ്കിൽ പിന്നെ വിളിക്കാമെന്നും കരുതി ഞാൻ എന്റെ കാര്യങ്ങളിലേക്ക് തിരിച്ചു. കൂട്ടുകാരന്റെ പരിചയത്തിൽ ഒരു ഏജൻസി വഴി വിദേശ പഠനത്തിന് വേണ്ട കാര്യങ്ങളെ കുറിച്ചു ഞാൻ അന്വേഷിച്ചിരുന്നു. അതു പറയാനാണ് അവളെ വിളിച്ചത്. അവളുടെ തിരക്ക് കഴിഞ്ഞു തിരിച്ചു വിളിച്ചോളും എന്നു കരുതി അങ്ങാടിയിലെ പെട്ടിക്കടയുടെ അടുത്തു നിന്നു ഒരു സിഗരട്ടിനു തീ കൊളുത്തി. മെല്ലെ ഒരു വലി വലിച്ചു വിട്ടപ്പോഴാണ് അവളുടെ വിളി വന്നത്.
"ഹാ ഞാൻ അന്നെ ബിളിച്ചീണ്.. ജ്ജ് തെരക്കിലായി തോന്നി..."
"ആടാ.. ഒരു കാര്യണ്ടായിന്.."
"ആ പിന്നെ ഞാൻ ജ്ജ് പറഞ്ഞ കാര്യം നോക്കി.. ഏകദേശം സെറ്റാണ്. ഒരു നാൽപ്പതമ്പതു ലക്ഷത്തിൽ സകലതും റെഡി ആവും. "
"ആ.."
"അന്റെ വാപ്പാക്ക് പൈസ ഇള്ളോണ്ട് പിന്നെ കോയപ്പല്യ.."
" ആ..."
" ജ്ജ് എത്ത ബ്ലെ എത്തും പറയാത്തത്?? ബെറും കേ കേ ന്ന്..."
" മാണ്ടേയ്നെടാ..."
"ന്തേ.. ന്താണ്..."
വാപ്പനെ പറഞ്ഞ നാലു വർത്താനം തിരിച്ചു പറയുന്ന അവൾക്ക് ഇപ്പൊ എന്തു സംഭവിച്ചു? എന്തോ കാര്യമായി സംഭവിച്ചു എന്ന് മനസ്സു പറഞ്ഞു.
"ന്താണ്?? ന്താണ് പെണ്ണേ കാര്യം??"
"ഒന്നൂല്യേട.."ചില വാക്കുകളിലൂടെ അപ്പുറത്തെ മനസ്സ് നമ്മുടെ ഉള്ളിലേക്കും വിഷാദത്തെ പടർന്നു കയറാൻ അനുവദിക്കും. അത്തരം നൊമ്പരങ്ങൾ ചില ഹൃദയമിടിപ്പ് മാറിയാൽ പോലും അനുഭവപ്പെടാനാകും. എന്റെ ഹൃദയം പട പട മിടിക്കുകയായിരുന്നു.നിശ്ചലമായ വിരലുകളിൽ പുകഞ്ഞു തീർന്ന സിഗരറ്റോളം നീളത്തിൽ ചാരം വീഴാതെ നിന്നു. അവളെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ എനിക്ക് സമാധാനമായേനെ. അവളുടെ ശബ്ദത്തിൽ നീണ്ടു നിൽക്കുന്ന നിരാശ എന്നെ വല്ലാതെ ഭയപ്പെടുത്തി. മുഖത്തു നോക്കി സംസാരിച്ചവളുടെ ശബ്ദത്തിലെ വിറയൽ എന്നെ സംഭ്രമിപ്പിച്ചു.
"എന്താണ് ന്നു പരി...ജ്ജ് ന്നോട് പറി..."
"ഒന്നൂല്യ ചെർക്ക.."
കടലോളം ഞാൻ അവളെ ഇഷ്ടപ്പെടുന്നു, അതിനെക്കാളേറെ. അതവൾക്ക് അറിയില്ലെങ്കിൽ പോലും. ചെറിയ നോട്ടം കൊണ്ട് തന്നെ എനിക്കൊരുപാട് സന്തോഷമാവാറുണ്ട്. എന്നിട്ടും അവൾ എന്നോട് നല്ല അടുപ്പം പുലർത്തി. എന്നിട്ടിപ്പൊ കാണിക്കുന്ന ഈ സംസാരം എന്നിൽ ദേഷ്യം വളർത്തി.
"ന്താണ് ച്ച തൊള്ള തൊറന്നു പറ ബലാലെ, മെൻസന്റെ നെഞ്ചില് ബെർതെ ടെന്ഷന് കേറ്റാനായിട്ട്.."
"ജ്ജ് എന്തിനാ ന്റെ കാര്യത്തില് ടെന്ഷനടിക്കണത്?"
"അന്റെ അമ്മായി... ജ്ജ് ന്നെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കരുത്.."
ഇപ്പൊ അവളുടെ വർത്താനം, നെഞ്ചിൽ തീ കേറി നിക്കുമ്പോ അവൾ ചോദിക്കുന്ന ചോദ്യം, ദേഷ്യം കൊണ്ട് കയ്യിലെ സിഗരറ്റു കുറ്റി താഴെക്കിട്ടു ചവിട്ടാൻ കാലോങ്ങിയപ്പോഴാണ് വലിക്കാൻ മറന്നു പോയി എന്ന് മനസ്സിലായത്. ദേഷ്യം മൂലം ഫോൺ കട്ട് ചെയ്തു. അല്ലേലും ഈ പെണ്ണിന് ഇതെന്തിന്റെ കേടാ? ഒരു കാര്യം തുറന്നു പറഞ്ഞു എന്നു കരുതി ആകാശം ഇടിഞ്ഞു വീഴുമോ? രണ്ടു കൊല്ലായിലെ തമ്മിൽ കാണുന്നു.ഒരു കൂട്ടുകാരൻ എന്ന പരിഗണന എങ്കിലും തന്നൂടെ??
അടുത്ത സിഗരട്ടിനു തീ കൊളുത്തും മുന്നേ അവൾ വീണ്ടും വിളിച്ചു. ചുണ്ടിൽ നിന്നും സിഗരറ്റു ചുരുട്ടി പോക്കറ്റിലിട്ടു,അതല്ല ഇപ്പൊ പ്രധാനം.
"ന്തച്ച പറി പെണ്ണേ..."
"അയാൾ പിന്നേം വിളിച്ചീന്."
©റാസി -
raziqu 1w
മെഹ്റിൻ 6
#malayalam #malayalamstory
Read previous parts here #mehrin
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
6
"ആര്..?"
"ഞാൻ മുൻപ് പറഞ്ഞിരുന്നില്ലേ... റമീസ്.. അയാൾ വിളിച്ചിരുന്നു. നാട്ടിൽ വെര്ന്ന്ണ്ട്. ന്നു പറയാൻ"
"ജ്ജ് ന്തു പറഞ്ഞു..?"
"ഞാൻ ന്ത് പറയാനാ...ഒന്നു ജീവിച്ചു വര്യേയ്നു.."
നാലു കൊല്ലമായി അവളെ നിക്കാഹ് ചെയ്യണം എന്നും പറഞ്ഞു നടക്കുന്ന ആളാണ് റമീസ്. അയാളുടെ കുടുംബപാരമ്പര്യവും സാമ്പത്തിക അവസ്ഥയും ഹാജിയാരിൽ ഒരു താൽപ്പര്യം ഉയർത്തിയിട്ടുണ്ട്. അവളെ നിക്കാഹ് കഴിക്കണമെന്ന് വെറുതെ നാട്ടു വർത്തമാനത്തിനിടയിൽ കാരണവന്മാരോട് അയാളൊന്നു സൂചിപ്പിച്ചപ്പോഴേക്കും അതവളുടെ നിക്കാഹ് ഉറപ്പിക്കുന്നതിലേക്ക് വരെ എത്തിച്ചു. എങ്കിലും അവളുടെ അഭിപ്രായം ആരും ചോദിച്ചിട്ടില്ല. അവർ അതിനൊരു വിലകല്പിക്കുമെന്നു ഒരിക്കലും തോന്നിയിട്ടുമില്ല. കാരണവർ തീരുമാനിക്കുന്നതിനു അപ്പുറത്തേക്ക് മ്മടെ മകൾ ചിന്തിക്കുകയോ ആഗ്രഹിക്കുകയോ ഇല്ലെന്ന പല്ലവി ഹാജിയാരുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്നുണ്ടായിരുന്നു. അതു കൊണ്ട് തന്നെ അവളുടെ ആഗ്രഹങ്ങൾ ചോദിക്കുന്നതിനോ അവളോട് സംസാരിക്കുന്നതിനോ ഹാജിയാരെ ചിന്തിപ്പിച്ചില്ല. എന്നാലും നാലക്ഷരം പഠിപ്പിക്കണം എന്ന നാട്ടുനടപ്പിന് വേണ്ടി മാത്രം അവളുടെ ഡിഗ്രി കഴിയാൻ കാതിരിക്കയാണെന് സ്പഷ്ടം.
"ജ്ജ് ന്താ ഒന്നും മിണ്ടാത്തത്?"
"ഞാ ന്താ പറയുക. അനക്ക് ആശംസകൾ."
അവളും ഒന്നും മിണ്ടിയില്ല. കുറച്ചു നേരം മിണ്ടാതെ നിന്ന ശേഷം അവളും ചോദിച്ചു
"ജ്ജെന്തു. ചെയ്യാൻ ലെ...? ഒക്കെ ന്റെ വിധിയാടാ... സാരല്യ.. അയാൾ രണ്ടുമാസം ണ്ട് എത്തും. അയിനു മുമ്പ് കല്യാണ ഒരുക്കങ്ങൾ നടത്തണം ന്ന് വാപ്പ പറയുണ്ട്.
"ആഹാ...എന്തായാലും അനക്ക് പകരം ഞാൻ വേണേൽ വിദേശത്തു പോകാം... പൈസ തന്നാ മതി... ""ജ്ജ് പോന്നുണ്ടേ ന്നേം കൊണ്ടു പോയ മതി"
"ന്ന പിന്നെ മ്മക്ക് രണ്ടാക്കും ഒപ്പരം ഖബറിൽ കെടക്കാം.ഹാജിയാർ ഇന്റെ മയ്യത്ത്.ഇട്ക്കും "
"ഓ ന്റെ വാപ്പ അത്ര ക്രൂരൻ ഒന്നുവല്ല."
"ഓ പിന്നെ കൈഞ്ഞ ക്ലബ്ബ് വാർഷികത്തിന് പെണ്കുട്ടിയോളെ ഓളുടെ ഇഷ്ട്ടം പോലെ പഠിപ്പിക്കണം വിട്ടയക്കണം ന്നൊക്കെ പറഞ്ഞ മനുഷ്യനാ ഇപ്പൊ അന്നോട് പോലും ചോയ്ക്കാതെ അന്റെ കല്യാണം നടത്തുന്നത്. "
"പോടാ.."
"പിന്നെ അന്നോട് ചൊദിച്ചേക്കിനോ..?"
"വാപ്പ നിക്ക് നല്ലതേ വരുത്തൂ.. ഇന്റെ ഇഷ്ട്ടം മാത്രേ വീട്ടിൽ നടക്കൂ..ഞാൻ വേണ്ട പറഞ്ഞ കല്യാണം നടക്കൂല.."
"ന്നിട്ട് അനക്ക് അയാളെ ഇപ്പൊ കല്യാണം കയ്ക്കാൻ താൽപ്പര്യാണോ..?"
"അയാക്കെന്താ കൊയപ്പം...? പിന്നെ മ്മടെ സ്വപ്നങ്ങൾ ഒക്കെ മ്മക്ക് പിന്നിം നേടിയെടുക്കാലോ.."
"ഉസാർ ഉസാർ... അപ്പൊ അനക്ക് അയാളെ ഇഷ്ട്ടമാണ്. കല്യാണം കയ്ക്കാൻ റെഡി ആണ്. പിന്നെന്തിനാ പൊന്നാരക്കട്ടെ ഇന്നേ ജ്ജ് മണ്ടിച്ചത്..?'
"അത് .. "
"ഹാ. പൈസക്കാർക്ക് എന്തും ആവാലോ.. ജ്ജ് കല്യാണം കഴിച്ചു സന്തോഷായിട് ജീവിച്ചോ... ഓൾ ദി ബെസ്റ്റ്..."
ഞാൻ ഫോണ് കാറ്റു ചെയ്തു. എന്തോ അവൾക്ക് അയാളെ ഇഷ്ട്ടമാണെന്നു കേട്ടപ്പോ ഉള്ളിൽ ഒരു വിങ്ങൽ.. അർഹിക്കാത്തത് ആണ് ആഗ്രഹിക്കുന്നത് എങ്കിൽ പോലും ഉള്ളിനകത് വേദന പടരുന്നു. പെട്ടിക്കടയുടെ പിന്നിലെ ഇടവഴിയിലേക്ക് നൂഴ്ന്നിറങ്ങി ഒരു സിഗരട്ടിനു തീ കൊളുത്തി. ആഞ്ഞു വലിച്ചെടുത്ത പുകയെ നെഞ്ചിൻകൂടിനകത്തിട്ടു ചുഴറ്റി വലിച്ചു. രണ്ടു വട്ടം മൂന്നാമത്തെ ചുഴറ്റൽ കൊണ്ട് ചെറിയ മയക്കം തലയിൽ പിടിച്ചു. -
❤️
സ്വന്തമെന്നോതുവാൻ
ആരുമില്ലാത്തിടങ്ങളിൽ
തുടരുന്നതെന്തിനു വീണ്ടുമീ ഞാൻ
ഉടഞ്ഞ മനസ്സിൻ ചീളുകളിലെല്ലാം
നിൻ മുഖം തേടുന്ന ഭ്രാന്തനെ പോൽ.
©ormakal -
നിന്നെ ഓർക്കാതെ ഒരു ദിവസം എന്റെ ജീവിതത്തിലുണ്ടാകും
അന്ന്
എന്റെ ഉമ്മ കരയുകയായിരിക്കും.
