സ്വാതന്ത്ര്യം
കാൽപാദം ചലിക്കുകിൽ
ദൃഷ്ടിദോഷം ഭവിക്കുമെന്ന്,
കോലായിൽ കഷായമത്
സേവിക്കും കാർന്നോർ
കർക്കശത്തിൽ ചൊന്നാൻ.
പെൺ വായ തുറക്കുകിൽ
അബദ്ധമത് പുലമ്പുമെന്ന്
കാർന്നോത്തി ഉറപ്പിച്ചു,
മൗനം പാലിച്ചിരിപ്പൂ.
പെൺപണി അടുക്കളപ്പുറം
മാത്രമത് പറഞ്ഞിരിപ്പൂ,
ഓലത്താള് മറിക്കും
തലനരച്ച പുരുഷൻ.
മഹാലക്ഷ്മിയിലും അറപ്പ്
ആർത്തവ രക്തം ഒഴുകുകിൽ,
തൊടരുത് തീണ്ടരുത്
അനങ്ങരുത് മിണ്ടരുത്.
നരച്ചോരും നരക്കത്തോരും
കാണാത്ത ലോകത്തെ
പുണരാൻ കൊതിച്ചൊരു
പെണ്ണിരിപ്പൂ കോലായിൽ.
ഉച്ചത്തിൽ പാടിയവൾ
ചന്തത്തിൽ ആടിയവൾ
ഒരീസം ബന്ധനചരടുകൾ
പൊട്ടിച്ചിറങ്ങീയവൾ
സ്വാതന്ത്ര്യത്തിൻ ലോകത്തേക്ക്.
©sandrageorge_sanss
-
-
Ultimately the reason for crime is to destroy what kills inner peace, but ironically crime kills inner peace.
©sandrageorge_sanss -
കണ്ടു
പ്രാണനുവേണ്ടി വേണ്ടി മല്ലിട്ടപ്പോൾ,
ശ്വാസം കിട്ടാണ്ട് ചങ്ക് പൊട്ടിക്കരഞ്ഞപ്പോൾ,
ഒരിറ്റ് വെള്ളത്തിനായി അലറി വിളിച്ചപ്പോൾ,
കണ്ടില്ല കാണാൻ കൊതിച്ചൊരാമുഖം.
ഒടുവിൽ വെള്ള പുതച്ചു കിടത്തിയപ്പോൾ
വന്നിരിക്കുന്നു,അടുത്തിരുന്നു അലറി കരയാൻ.
©sandrageorge_sanss -
ഭരണിയിലെ ദൈവം
ശ്രദ്ധിക്കുക, ' ഭരണിക്കുള്ളിൽ ദൈവത്തെ വിൽപ്പനയ്ക്ക്. ഇനി നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാകും. വെറും രണ്ട് ലക്ഷം രൂപ നൽകുക ദൈവത്തെ സ്വന്തമാക്കുക.'
ടിയാൻ (ആൾക്കൂട്ടത്തിൽ) :ഒന്ന് പോടോ അവിടുന്ന് ഈ കാലത്തെ മനുഷ്യരെ പറ്റിക്കാൻ നോക്കുന്നോ? ഓരോ തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നു.
അഞ്ചു നിമിഷങ്ങൾക്ക് ശേഷം
ടിയാൻ(മരത്തിന്റെ മറവിൽ ):ചേട്ടാ, എനിക്ക് രണ്ട് ഭരണി വേണം പൈസ ഇന്ന് തന്നെ തന്നേക്കട്ടെ.
©sandrageorge_sanss -
തോന്ന്യാക്ഷരങ്ങളാൽ ചിതറികിടക്കുമെൻ ജീവിത കാവ്യത്തെ ഒന്നിച്ചു ചേർക്കുവാൻ നീ പാടുപെടുകയോ പ്രിയാ...?
തോന്ന്യാക്ഷരങ്ങൾ ചിതറിച്ചോരാ നിൻ വാഴ്വിനെ പിണയ്ക്കാൻ ഞാൻ യോഗ്യനോ പ്രിയേ.. !!
©sandrageorge_sanss -
മഴവില്ലിൻ നിറമുള്ള കാവ്യമെൻ പ്രണയം
തൂലികത്തുമ്പിൽ നിറം ചാലിച്ചെഴുതുക സഖേ,
നിൻ ഹൃദയത്തുടിപ്പിന്റെ ആത്മാക്ഷരങ്ങൾ..
©sandrageorge_sanss -
When moon is ready to lumine your path, don't wait to dream to be with stars.
©sandrageorge_sanss -
.
-
sandrageorge_sanss 16w
#tod_wt#success#inspiration#love#malayalamwritings#ente_malayalam
Why can't you find a single reason to do a good thing when you have 1000 reasons not to do the same.©sandrageorge_sanss
-
.
-
mohandas 1w
ഭാരതീയ അടുക്കള
അടുക്കള അരങ്ങിലെത്തുമ്പോൾ
അടുപ്പിൽ മാത്രമല്ല അവളിലും കനലുണ്ട് അടിമത്തത്തിൻ്റെ കുഴലുകൊണ്ട് അശുദ്ധിയുടെ വായു ഊതിയാൽ കത്തിപ്പടർന്നു കാമാർത്തിയുടെ വേർപ്പു മഴയിൽ തളിർത്തു പടർന്നു പന്തലിച്ചു കിടക്കുന്ന ആണഹങ്കാരങ്ങളുടെ കൊടും കാടിനെ നിമിഷാർത്ഥം കൊണ്ടൊരു ചാരക്കുമ്പാരാമാക്കാൻ മാത്രം വേവൊളിപ്പിച്ച കാട്ടുതീയുടെ കനൽ ...
©mohandas -
നിന്നെ ഓർക്കാതെ ഒരു ദിവസം എന്റെ ജീവിതത്തിലുണ്ടാകും
അന്ന്
എന്റെ ഉമ്മ കരയുകയായിരിക്കും. -
ചിലപ്പോൾ ദൈവങ്ങൾക്കും മനുഷ്യരുടെ അടുത്ത്
പിണക്കം വരുമെന്നാണ് പറയുന്നേ.
എന്തെങ്കിലും സങ്കടം വരുമ്പോൾ മുന്നിൽ നിന്നും തല്ലിയലച്ചു കരയുന്ന മനുഷ്യനെ കാണുമ്പോൾ ശിലക്കുള്ളിലും ചിലപ്പോൾ ഒരു അലിവിന്റെ ഉറവ
പൊട്ടിയൊലിക്കുമായിരിക്കണം.
എല്ലാം കഴിഞ്ഞു സന്തോഷം വരുന്ന സമയങ്ങളിൽ ദൈവമേ നന്ദി എന്നൊരു വാക്ക് പറഞ്ഞു പിന്നെ പിന്നെ ആ വഴിക്ക് വരാത്ത മനുഷ്യനെ കാണുമ്പോൾ ശിലയും ഒന്നറക്കും.
ഒന്ന് പരിഭവിക്കും...
പരിഭവങ്ങളുടെ മാറ്റുരക്കുമ്പോൾ മനുഷ്യൻ ആവർത്തനങ്ങളുടെ ചക്രത്തിൽ കിടന്നു കറങ്ങികൊണ്ടേയിരിക്കും.
സങ്കടങ്ങൾ ഏറ്റെടുക്കാൻ എന്ത് കൊണ്ടും നല്ലത്
ശിലയിൽ ഉറഞ്ഞു പോയ ദൈവങ്ങളാണ്.
സന്തോഷങ്ങൾ മാത്രം മനുഷ്യരുമായി പങ്കുവയ്ക്കുക.
മറ്റുള്ളവരുടെ സങ്കടങ്ങൾ
ചുമക്കാൻ പറ്റിയ മനുഷ്യരുണ്ടോ...
ഉണ്ടാവാൻ വഴിയില്ല.
പ്രത്യേകിച്ചൊരു തത്വമൊന്നുമില്ല.
സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒരുപോലെ
ഓർക്കുന്നവർക്കിടയിൽ ദൈവം ഒരുപക്ഷേ
ജീവിച്ചിരിക്കുന്നുണ്ടായിരിക്കണം...
അല്ലാത്തവരെ നോക്കി ഒരു പരിഭവചിരി ചിരിക്കുന്നുണ്ടാവണം.
നീയെന്നെ മറന്നു തുടങ്ങിയിരിക്കുന്നുവെന്നൊരു
ആത്മഗതവും.
©akshay_pangottil -
വാക്കുകൾക്കതീതമായി
കവിതയുണ്ടെങ്കിൽ
അത് പ്രണയമായിരിക്കും.
കാലങ്ങൾ മായ്ക്കാത്ത
ഓർമ്മയുണ്ടെങ്കിൽ
അത് മരണമായിരിക്കും.
പ്രണയത്തിനും
മരണത്തിനും
സ്വന്തം ഇന്നലെകളുടെ
ബാക്കിപ്പത്രം...
©akshay_pangottil -
ഞാനൊരു പൂവാക...
നീ എവിടെനിന്നാണൊരുവസന്തമായ്
എന്നിലേക്കണഞ്ഞത്....
ഇലകൊഴിഞ്ഞെന്റ ശിഖരങ്ങൾ
കാറ്റിലാടാൻ മറന്നു നിൽക്കുമ്പോൾ
കനൽ കോരിയിട്ട വെയിലെന്നെ
ചുട്ടു പൊള്ളിച്ചപ്പോൾ
നീയെവിടെ നിന്നാണ് ഒരു വസന്തമായെന്നിലേക്കണഞ്ഞത്....
എത്ര കാലം ഇലകൾ പൊഴിഞ്ഞാലും
പൂക്കൾ കരിഞ്ഞാലും വേരുകൾ ഹൃദയാഴങ്ങളിലേക്ക് പടർന്നെന്ന്
വ്യഥാ നിനച്ച് പോയതെന്റെ തെറ്റ്...
എങ്കിലും
അറിഞ്ഞും അറിയാതെയും
ഞാൻ നിന്നെ ഓർക്കും
ഒരുപാട് കൂടെ കഴിഞ്ഞതല്ലേ
നോവും നിനവും തന്നതല്ലേ
പോരാടാനും നേരിടാനും പറഞ്ഞതല്ലേ
നന്മയും ആശ്വാസവും
പകർന്നതല്ലേ....
എന്നെ കണ്ടവരൊക്കെ
ഇലപൊഴിഞ്ഞു പോയ്
പടുമരമെന്നു പറഞ്ഞ് തിരിഞ്ഞു നോക്കാതെ നടന്നു പോകുമ്പോൾ നീ വീണ്ടും ഈ വഴി വരുമെന്നും ചില്ലകളിൽ പ്രണയത്തിന്റെ
ചുവന്ന പൂക്കൾ വിടരുമെന്നുമുള്ള പ്രതീക്ഷയിൽ
ഏകനായി ഞാനീവഴിവക്കിൽ....
©akshay_pangottil -
The feeling of
The feeling of her soul is so pure..
The smile on her face is magic..
But still she feels caged..
Because society doesn't understand her
Same feelings...
©xx_rp_93 -
നിനക്കറിയാമോ..?
നീയിട്ടെറിഞ്ഞുപോയ
രാവുമുതൽ
നിലച്ചതാണെന്റെ ഭൂമികയെന്ന്..
അന്നത്തെ പുലർച്ചയ്ക്കെന്ത്
പൊള്ളലായിരുന്നുവെന്നും,
നട്ടുച്ചയെത്രയോ ഇരുണ്ടിരുന്നുവെന്നും,
സന്ധ്യകളുണ്ടായിട്ടേയില്ലെന്നും...
നിനക്കറിയാമോ..?
നിന്റെ തിരിച്ചുവരവിനായ്
മാറ്റിവെച്ചതാണെന്റെ
ശേഷിച്ച മിടിപ്പുകളെന്നും,
അടയ്ക്കാത്ത കണ്ണുകളെന്നും,
ഓരോ ഉടൽകൂപമെന്നും...
നിനക്കറിയാമോ..?
വൃദ്ധഞരമ്പുകളിലും നാം
ചുംബിച്ചു ചുംബിച്ചുറങ്ങുമ്പോഴാണ്
ഇനിയുണരാതിരിക്കേണ്ടതെന്ന്...
എല്ലാമറിയുന്നവളെ
വാതിലുകളില്ലാത്ത ഹൃദയമുള്ളാരുവൻ
വാതുക്കൽ തന്നെയിരിപ്പുണ്ട്..
തിരിച്ചുവരുന്ന നിന്റെ നനഞ്ഞമനസ്സിനെ
പരിഭവങ്ങളില്ലാതെ തോർത്തിയെടുക്കാൻ..!
©akshay_pangottil -
nithyaji 4w
ഞാൻ കിതച്ചതോ ഞാൻ തളർന്നതോ
നിങ്ങളറിഞ്ഞിരുന്നില്ല.
നോവിന്റെ പാതി ഏതോ വാക്കിന്റെ
തുമ്പിൽ തൂക്കിയിട്ട്
പാതിരാവിൽ ഞാൻ കരഞ്ഞുറങ്ങിയതും
നിങ്ങളറിഞ്ഞില്ല.
ഞാൻ പെയ്തതും ഞാൻ നനഞ്ഞതും നിങ്ങളറിഞ്ഞില്ല.
എന്റെ കരൾത്തുടിപ്പും കവിതയുമറിഞ്ഞീല.
ഉപ്പുചുവയ്ക്കുന്ന കടൽക്കിനാവോരത്തിരുന്നു കാറ്റിനോടു ഞാൻ പറഞ്ഞ കഥ നിങ്ങൾ കേട്ടീല.
ഞാൻ തെളിഞ്ഞതോ ഞാൻ ചിരിച്ചതോ
നിങ്ങളറിഞ്ഞില്ല.
നിങ്ങൾ നനഞ്ഞാലും ഇല്ലെങ്കിലും
എന്റെ നേര് ഇനിയും നിലയ്ക്കാതെ പെയ്യും.
©nithyaji -
കൈപ്പടയിൽ വിരിഞ്ഞ കവിതകളെല്ലാം
കൃഷ്ണനുള്ള തുളസി മാലകൾ
പാരിനെ വർണ്ണിച്ച വരികളെല്ലാം
പ്രകൃതിക്കുള്ള സ്തുതി കീർത്തനങ്ങൾ
ബന്ധവും ബന്ധനങ്ങളും വരച്ച
വാക്കുകളെല്ലാം മനുഷ്യന്
വേണ്ടിയുള്ള ധർമ്മബോധനങ്ങൾ.
©ലിന്റാ പാപ്പച്ചൻ -
nithyaji 8w
.
എത്ര മനുഷ്യരെയാണു നാം
ഒന്നു മറിച്ചുനോക്കാൻ മെനക്കെടാതെ മടക്കിവച്ചത്!
©nithyaji
