Grid View
List View
 • sanu_saro_ 8w

  Have you tired of this uncomfortable situations?��wait for a while becoz beat is always with you✨️♥️

  Read More

  Be patient,
  Best is yet to come✨️
  ©sanu_saro_

 • sanu_saro_ 11w

  Dear fathers,
  Don't give a farewell party to your daughter... Give a welcome party to your son in laws:)
  ©sanu_saro_

 • sanu_saro_ 13w

  Part2

  Read More

  നല്ല നിലാവുള്ള രാത്രി ആയതുകൊണ്ട് തന്നെ പാതി മുറിഞ്ഞ ചന്ദ്രനെ കാണാൻ നല്ല ചെലുണ്ടായിരുന്നു..:)
    കഥ പറഞ്ഞും പാട്ടുകൾ പാടിയും സമയം നല്ല വൈകി. ഡിസംബർ മാസത്തിന്റെ തുടക്കം ആയതു കൊണ്ടുതന്നെ തണുപ്പിത്തിരി കൂടുതലായിരുന്നു.മണാലിയിൽ പോവേണ്ട എന്റെ അടങ്ങാത്ത ആഗ്രഹം അന്നിത്തിരി കുറഞ്ഞു..

  "വാ നമ്മക്ക് താഴെ പോവാ...? കൊതുക് കടി കൊള്ളാൻ വയ്യ..തണുപ്പും സഹിക്കാൻ വയ്യ... അമ്പിളി മാമനെ നോക്കി കിടക്കേണ്ട ആഗ്രഹം തീർന്ന് "-കുട്ടി കസിൻ പറഞ്ഞു"
      അത് കേട്ടതും ഞങ്ങളെല്ലാവരും താഴെക്കോടി...
   
  ©sanu_saro_

 • sanu_saro_ 13w

  നമ്മൾ എത്ര ഭാഗ്യവാന്മാർ ♥️
  Story♥️

  Read More

  :"എനിക്ക് അമ്പിളി മാമനെ നോക്കി ഉറങ്ങണം"....
     കഴിഞ്ഞ വർഷത്തെ ഊട്ടി ട്രിപ്പിന്റെ ഓർമ്മകൾ പുതുക്കികൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ പെട്ട കുട്ടി കസിൻ പറഞ്ഞതാണിത്...
  - എന്ത്...? ഒരു വലിയ ചോദ്യചിഹ്നത്തോടെ ഞാൻ ചോദിച്ചു
  :എന്റെ സ്വപ്നമാണത്
      കുട്ടീടെ ജീവിത സ്വപ്നം കേട്ടതും, ഞങ്ങളെല്ലാവരും കൂടി പൊട്ടിച്ചിരിക്കാൻ തുടങ്ങി...
    കുഞ്ഞനുജത്തീടെ മുഖം ഒന്നു വാടിയത് കൊണ്ടാവും ഓൾടെ താത്ത അപ്പോൾ തന്നെ പറഞ്ഞു..;
       -"എന്നാ വാ നമ്മൾക്കെല്ലാവർക്കും ടെറസിൽ കിടക്കാം...."
      നേരം ഇരുട്ടിയപ്പോൾ തന്നെ ആരും കാണാതെ പായയും പുതപ്പും കൊണ്ട് ടെറസിലേക്കു നടന്നു..
  ©sanu_saro_

 • sanu_saro_ 14w

  Noodles

  Only the reason for the survival of every hostlers
  ©sanu_saro_

 • sanu_saro_ 22w

  :ഹാ എന്നിട്ട് ബർഗർ തിന്നാൻ പോണം..
    -കോളേജിൽ പോണം...
    :ലാബിൽ കേറണം..
    -ഹോസ്റ്റലിൽ നിന്ന് കൊറേ കൊറേ കഥ പറയണം..
    :വാർഡന്റെ കയ്യിൽ നിന്ന് രാത്രി ഒച്ചിണ്ടാക്കുന്നതിന് ചീത്ത വാങ്ങണം:)
    -എന്തൊക്കെ ചെയ്യണം ലേ..

  എല്ലാം ഓർമയായി.. "പണ്ട് ചെയ്തിരുന്ന കാര്യങ്ങളൊക്കെ ഇന്നൊരു സ്വപ്നം..." പലരുടെയും സ്വപ്നത്തിൽ ഇന്നിതാ നമ്മൾ ജീവിക്കുകയും ചെയ്യുന്നു..
     "സ്വപ്നത്തിലേക്കൊരു എത്തിനോട്ടം മാത്രം"
  ©sanu_saro_

 • sanu_saro_ 22w

  അസ്സൈൻമെന്റ് എഴുതുന്നിടയിലാണ് പതിവുപോലെ അസ്ന വിളിക്കുന്നത്..
    -  'ഡീ'
    :  എന്താ.....(എന്തോ ഭയങ്കര വിഷമത്തിലെന്ന പോലെയായിരുന്നു വിളി)
    - ഇൻക്ക് ലോഫിൽ പോയി ലോഡഡ് ഫ്രൈസ് തിന്നണം
    : ഹഹഹ.....ഒന്നുമേ പറയാനില്ല... എന്തായാലും പോവാൻ പറ്റില്ല എന്നറിയാം
    -ഇൻക്ക് mojito കുടിക്കണം
    :ഇത് പറഞ്ഞതോടെ എനിക്കും പോവാൻ തോന്നി തുടങ്ങി...
    -ഹോസ്റ്റലിൽ നിന്ന് ഔട്ടിങ് ഡേക്ക് എവിടെയൊക്കെ പോണം............
   
  ©sanu_saro_

 • sanu_saro_ 22w

  സ്വപ്നം

  -"ഒന്ന് തിരിച്ചു പോകണം"
                   _______________
    "ഓൺലൈൻ ക്ലാസ്സ്‌ ഹാജർ 50%.. സ്കൂൾ തന്നെ ബെസ്റ്റ് എന്ന് കുട്ടികൾ"
          ദിവസവും പത്രം വായന ശീലമില്ലാത്ത എന്നെ പോലും ഈ തലകെട്ട് ഒന്നിരുത്തി മുഴുവൻ വായിപ്പിച്ചു....
    മാസങ്ങൾ കടന്ന് പോവുകയാണ്.. ഓരോരുത്തരും ഓരോ തിരക്കിലും... 'വിദ്യാർത്ഥികൾ ഓൺലൈൻ അറ്റൻഡ് ചെയ്യുന്നു'... വേറൊരു ഭാഗത്ത് 'മരുന്നുകൾ കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലും'..'ആരോഗ്യപ്രവർത്തകർ രാപകലില്ലാതെ സജീവമായി ആരോഗ്യ രംഗത്ത്'.... -ഇതൊക്കെ എന്നവസാനിക്കും എന്നുള്ളത് ഒരു വലിയ ചോദ്യചിഹ്നം❓️
       മടുത്തിരിക്കുന്നു എല്ലാവർക്കും ഒരുപോലെ...
     "ഒന്ന് തിരിച്ചു പോകണം....പണ്ടത്തെ പോലെ..."
  ©sanu_saro_

 • sanu_saro_ 25w

    part4
  ആ പ്രാവിനെ ഒക്കെ ഒന്ന് തുറന്ന് വിടണം.. !അവരും ഒന്ന് പറക്കട്ടെ :)♥️

  Read More

  28 ദിവസം കഴിഞ്ഞു, 29ആം ദിവസം ഓടി പോയി മഹ്മൂദാക്കന്റെ അടുത്ത്.. ഓടി ചെന്ന ഞങ്ങളെ രണ്ട് കയ്യും നീട്ടി കൂട്ടി പിടിച്ചിട്ട് സുബൈദാത്തനോട് പറഞ്ഞു ;
        "ന്റെ ചോര അല്ലെങ്കിലും ഇതൊക്കെ ന്റെ കുട്ടികൾ ആണ്"മൂപ്പരുടെ കണ്ണീന്നുള്ള കണ്ണീരും നെഞ്ചിൽനിന്നുള്ള സ്നേഹവും നമ്മള് ഒരുമിച്ച് കണ്ട്..

  ഒക്കെ കഴിഞ്ഞ് പൊന്നുവിന്റെയ് ഒരു ചോദ്യവും ;അല്ലാ... !ക്വാറന്റൈൻ എങ്ങനെ....
     തമാശ പോലെ മൂപര് മറുപടിയും കൊടുത്ത്... ഉഷാറല്ലെ....കൂട്ടിലിട്ട പോലെ ഇണ്ടായിരുന്ന് :)
   
  ©sanu_saro_

 • sanu_saro_ 25w

  Part3

  Read More

  പിറ്റേന്ന് മുൻപറത്തിരുന്ന് കൊത്തം കല്ല് കളിക്കുമ്പോളാണ് മഹ്മൂദാക്കന്റെ വണ്ടിന്റെ ഹോൺ.. കല്ലും നിലത്തിട്ട് ഓടാൻ തുടങ്ങുമ്പോളാണ് മുത്തു ഞങ്ങളെ ഓർമിപ്പിച്ചത്;"ഓര് ക്വാറന്റൈൻ ആണ്.. നമ്മളെ കേറ്റൂല്ലാ.. "നല്ല വിരിഞ്ഞ് നിന്ന പൂവ് പോലെയുള്ള മുഖങ്ങൾ ഒറ്റയടിക്ക് അങ്ങ് വാടി പോയി.. പിന്നെ ഓരോ ദിവസവും കലണ്ടറിൽ തെറ്റ് ഇടും...28 ദിവസം ആവുന്നത് വരെ..
  -"സുബൈദാത്താന്റെ വീട്ടിൽ പോയി പ്രാവിനെ ഒന്ന് കളിപ്പിക്കാനും പറ്റില്ല... മഹ്മൂദാക്കനോട് ഒന്ന് മിണ്ടാനും പറ്റില്ല.  ഒക്കെ ഈ നശിച്ച കൊറോണ കാരണം"..കുഞ്ഞു മുത്തുവിന്റെ നെഞ്ചിലുള്ള നീറ്റൽ മുഴുവനും ആ വാക്കിലിണ്ടായിരുന്നു..
  ©sanu_saro_