Bermuda Triangle ന്റെ ശക്തി കുറഞ്ഞ പതിപ്പുകൾ ആണ് കേരളത്തിലെ ചില മഠങ്ങൾക്ക് ഉള്ളിലെ കിണറുകൾ.!
©ser_gbn
ser_gbn
unknown angel
-
ser_gbn 5h
-
ser_gbn 3d
നമ്മുടെ ജീവിതത്തിൽ രണ്ടുതരം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്..നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും നമ്മൾ ചെയ്യേണ്ട കാര്യങ്ങളും.
നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ശരിയായ സമയത്ത് ചെയ്താൽ നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നമുക്ക് സാധിക്കും.
നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് എത്തിച്ചേരാൻ വേണ്ടി നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമുക്ക് ചെയ്തുകൊണ്ടേ ഇരിക്കാം
©ser_gbn -
ser_gbn 4d
ആളുകൾ അസന്തുഷ്ടരാകാൻ കാരണം അവർ സന്തോഷവാന്മാരാകാൻ വളരെ അധികം പരിശ്രമിക്കുന്നതുകൊണ്ടാണ്
©ser_gbn -
ser_gbn 5w
പ്രണയം തകർന്ന കൂട്ടുകാരനെയും, അച്ഛനെ നഷ്ടപെട്ട കൂട്ടുകാരിയെയും ആശ്വസിപ്പിക്കാൻ കഴിയാതെ വന്നപ്പോഴാണ് ഒരു സുഹൃത്ത് എന്ന നിലയിൽ ഞാനെത്ര
നിസ്സഹായനാണെന്ന് തിരിച്ചറിഞ്ഞത്.
©ser_gbn -
ser_gbn 8w
ഓർമ്മകളാണോ അതോ ഓർമ്മകളെക്കുറിച്ചുള്ള ഓർമ്മകളാണോ എന്നിൽ ശേഷിക്കുന്നത് എന്ന് എനിക്കിപ്പോൾ സംശയമാണ്
©ser_gbn -
ഇവിടം
ഒരിക്കലും കണ്ടിട്ടില്ലാത്ത,
ഇനി എന്നെങ്കിലും കാണുമോ
എന്ന് ഉറപ്പില്ലാത്ത,
ഒത്തിരിയേറെ പ്രിയപെട്ടവരുടെ ഇടം.
©ser_gbn -
ser_gbn 14w
PART 10 (#Crush_OruStatusUndakkiyaKatha)
അത് വായിച്ചപ്പോൾ ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. സന്തോഷവും, സങ്കടവും, അത്ഭുതവും എല്ലാം നിറഞ്ഞ, ആകെപ്പാടെ കിളിപോയ അവസ്ഥ..
കുട്ടിക്കാലത്ത് ഒരു ഇഷ്ടം ഉണ്ടാവുക, വർഷങ്ങൾക്കിപ്പുറം അയാളെ അവിചാരിതമായി കണ്ടെത്തുക, അന്നത്തെ ഇഷ്ടം തുറന്നു പറയുക,
അയാൾക്കും അന്ന് ഇഷ്ടമായിരുന്നു എന്ന് അയാളിൽ നിന്ന് കേൾക്കുക..
എല്ലാം ഒരു സിനിമ കഥ പോലെ എനിക്ക് അനുഭവപ്പെട്ടു...ഇതുവരെ ഞാനനുഭവിച്ചിട്ടില്ലാത്ത സന്തോഷം എന്നിൽ പുഞ്ചിരിയായി പരിണമിച്ചു.
കുറേ നേരത്തെ ശൂന്യതയ്ക്കും നിശബ്ദതയ്ക്കും ശേഷം ഞാൻ അവൾക്ക് message അയച്ചു.
"എനിക്ക് ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല.
ഇന്നലത്തേതിനേക്കാൾ വലിയ surprise ആയി പോയി. ശരിക്കും കിളിപോയ അവസ്ഥ. ചിരിക്കണോ കരയണോ എന്ന് അറിയില്ല.എന്നെ ഒക്കെ ഒരു പെൺകൊച്ചിന് ഇഷ്ടമാകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.. നീ തമാശ പറഞ്ഞതൊന്നും അല്ലല്ലോ??"
"ഏയ്.. അല്ലട..എനിക്ക് നിന്നെ ഇഷ്ടാരുന്നു...
നീ അന്ന് കുഞ്ഞല്ലേ, കാണാനും cute ആയിരുന്നു..പിന്നെ teachers ചോദ്യം ചോദിക്കുമ്പോൾ ശരിയാണേലും തെറ്റാണെലും എന്തേലും ഉത്തരം നിനക്ക് ഉണ്ടാകും.അങ്ങനത്തെ കുറേ മണ്ടത്തരങ്ങളും smartness ഉം ഒക്കെ ഞാൻ ശ്രദ്ധിച്ചിരുന്നു..
പക്ഷേ, ഏറ്റവും പ്രധാന കാരണം നിന്റെ പൂച്ചകണ്ണുകൾ ആയിരുന്നു..
ഞാനും ഇടക്കൊക്കെ നൈസ് ആയിട്ട് നിന്നെ നോക്കാറുണ്ടായിരുന്നു 😇"
"അറിഞ്ഞില്ല.. ആരുമൊന്നും പറഞ്ഞില്ല 😂😂 ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം..😁😁 എന്തേലും ചാൻസ് ഉണ്ടോ??😇"
"You are late man.. ഞാൻ പറഞ്ഞില്ലേ 8 years ആയിട്ട് ഞങ്ങൾ റിലേഷനിൽ ആണ്.. വീട്ടിൽ ഒക്കെ അറിയാം.. So, no chance "
"Break up ആകാൻ എന്തേലും chance ഉണ്ടോ?😅"
"പോടാ പട്ടീ..break up ഒന്നും ആവില്ല.. നിനക്ക് നല്ല ഒരു കൊച്ചിനെ കിട്ടും.. ഞാൻ കണ്ടുപിടിച്ചു തരും.❤️"
"ഏയ്യ്. അതൊന്നും വേണ്ട.. ഞാൻ ഇങ്ങനെ single പസംഗ ആയിട്ട് നടന്നോളാം.. അതോർത്തു tension അടിക്കേണ്ട.. ആ topic വിട്.. Bday gift ഒന്നും തന്നില്ലേ നിന്റെ ചെക്കൻ?"
"Yeah.. തന്നല്ലോ.. ഞാൻ ഫോട്ടോ അയക്കാം"
ഉടൻ തന്നെ വില കൂടിയ ഒരു watch ന്റെ ഫോട്ടോയും അത് കയ്യിൽ കെട്ടികൊണ്ടുള്ള അവളുടെ ഫോട്ടോയും അയച്ചു തന്നു.
"എനിക്ക് watch ന്റെ collection ഉണ്ട്.. Watches എനിക്ക് craze ആണ്.. So അവൻ watch ആണ് gift ആയിട്ട് തന്നത്.."
10 വർഷങ്ങൾക്ക് ശേഷം അവളുടെ മുഖം കണ്ടപ്പോൾ ഉള്ള സന്തോഷം വളരെ വലുതായിരുന്നു. കുറച്ചു പൊക്കം വെച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ ബാക്കി എല്ലാം പഴയപോലെ തന്നെ.. കുറച്ചു നേരം അവളുടെ photo തന്നെ നോക്കി ഇരുന്നതിന് ശേഷം ഞാൻ ആ watch ന്റെ വില വെറുതെ ഒന്ന് google ചെയ്ത് നോക്കി.. അതിന്റെ വില കണ്ടപ്പോൾ അവളോടുള്ള ഇഷ്ടം അന്ന് തുറന്നു പറയാത്തത്തിൽ ഉള്ള നഷ്ടബോധം ഒരു പരിധി വരെ മാറിക്കിട്ടി 😇..
"നീ എനിക്ക് എന്താ gift തരുന്നേ??" Unexpected ആയിരുന്നു ആ ചോദ്യം.
"ഞാൻ ഓർത്തിരുന്നു wish ചെയ്തില്ലേ. അത് തന്നെ ഒരു gift അല്ലെ..ഇനിയിപ്പോ നിന്റെ കല്യാണത്തിന് gift തരാം"
"ആഹാ, എന്തായിരിക്കും അത്?"
"ഭംഗിയുള്ള ഒരു കണ്ണാടി.😁"
"കണ്ണാടിയോ?? But why??"
"നിന്റെ ചെക്കനെ പോലെ expensive gift തരാനുള്ള വകുപ്പൊന്നും എനിക്കില്ല.. പിന്നെ കണ്ണാടി ആകുമ്പോ നീ അതിലൂടെ നോക്കുമ്പോ ഏറ്റവും precious ആയ ഒരാളുടെ മുഖം തന്നെ എപ്പോഴും കാണാൻ പറ്റും 😇"
"ചളി ആണേലും ആ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു😘..
അമ്മ വിളിക്കുന്നുണ്ട്. ഞാൻ പിന്നെ വരാട്ടോ 🥰"
"Ok.. പിന്നെ കാണാം"
ഫോൺ എടുത്ത് വെച്ചിട്ടും അവളുടെ മുഖം തന്നെയായിരുന്നു മനസ്സിൽ..അവൾക്ക് എന്നെ ഇഷ്ടമായിരുന്നു എന്ന് കേട്ടപ്പോൾ മുതൽ അവളോടുള്ള എന്റെ ഇഷ്ടം കൂടി കൂടി വരുന്നതായി എനിക്ക് തോന്നി..
പിന്നീട് ഞങ്ങൾ ഒത്തിരി സംസാരിച്ചു..എനിക്ക് ഓർമയില്ലാത്ത എന്നെക്കുറിച്ചുള്ള ഓർമ്മകൾ അവൾ പങ്കുവെച്ചു..എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു...
അവൾ മറ്റൊരാളുടെ സ്വന്തമാണെന്നും, എനിക്ക് ഒരിക്കലും അവളെ സ്വന്തമാക്കാൻ കഴിയില്ലെന്നും അറിഞ്ഞിട്ടും അവളോടുള്ള എന്റെ ഇഷ്ടത്തിന് കുറവൊന്നും വന്നില്ല..
എനിക്ക് ഇപ്പോഴും അവളെ ഇഷ്ടമാണ്..പണ്ടത്തേതിനേക്കാൾ
ഒത്തിരി ഒത്തിരി ഒത്തിരി ഏറെ ഇഷ്ടം...
Message അയക്കുമ്പോ ഇടക്കൊക്കെ ഞാൻ ആവളോട് പറയും,
''ഡി, എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ്''
ഒരേ മറുപടി തന്നെ അവൾ അയക്കും
"ചെക്കാ, നിനക്ക് വട്ടാണ് "
അവൾ പറഞ്ഞതാണ് ശരി...
എനിക്ക് വട്ടാണ് 😇
ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു സമാന്തര രേഖകളെപ്പോലെ ഞങ്ങൾ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു..
ഞാൻ അവൾക്ക് സുഹൃത്തും,
അവൾ എനിക്ക് എന്റെ പ്രണയവും.
കഥ തുടരുന്നു....Crush
ഒരു status ഉണ്ടാക്കിയ കഥ
FINAL PART
Jimbru -
ser_gbn 14w
Smile-E
ഞാനൊരു പുഞ്ചിരി
അങ്ങോട്ട് തരുന്നു,നിങ്ങൾ
തിരിച്ചൊരു പുഞ്ചിരി
ഇങ്ങോട്ട് തരുന്നു..
ലളിതം, സുന്ദരം
'E' ജീവിതം..
©ser_gbn -
ser_gbn 14w
ഇരുട്ടത്ത് കണ്ണടച്ചാലേ
വെളിച്ചം വരൂ -
ser_gbn 14w
യാഥാർഥ്യം സ്വപ്നത്തേക്കാൾ സുന്ദരമാണെന്ന് തോന്നുന്ന നിമിഷം നിങ്ങൾ പ്രണയിച്ചു തുടങ്ങുന്നു.
©ser_gbn
-
Nothing in the world is more beautiful than a brother who acts as a best frnd to his sister..
©varnnam -
solido_e__felicidade 15w
#kadhaparachilintekadha
വാതിൽ കടന്നുവന്നത് രണ്ടു ചെറുപ്പക്കാർ ആയിരുന്നു. പുതിയ അഡ്മിഷൻ ആണോ, അതോ സീനിയേഴ്സോ , മനസിലാകാത്തതിനാൽ അവൾ ഒന്നും ചോദിയ്ക്കാൻ പോയില്ല. രണ്ടുപേരും അപ്പുറത്തെ വശത്തെ കസേരകളിൽ വന്നിരുന്നു. ഒരാൾ വന്നപാടെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അതിനുള്ളിലേക്ക് നുഴഞ്ഞുകേറാനെന്നപോലെ അതിലേക്കു നോക്കിയിരിപ്പായി. മറ്റേയാളാകട്ടെ അവളിരുന്നപോലെ ചുറ്റുപാടുകളെ മൊത്തത്തിൽ നോക്കുവായിരുന്നു. പെട്ടെന്ന് ഫോൺ നോക്കിയിരുന്ന പയ്യൻ ഇപ്പോൾ മാത്രേ അവളെ കണ്ടുള്ളുവെന്നപോലെ നോക്കി ചിരിച്ചു.
'നേരത്തെ വന്നുവല്ലേ? ഞങ്ങൾക്കും അതാ പറ്റിയത്.'
ഒരേ ക്ലാസ് തന്നെയാകും.!അവൾ വെറുതെ ചിരിച്ചു. മറുപടി ഒന്നും പറഞ്ഞില്ല. അയാൾ പിന്നെയും സംസാരിച്ചുകൊണ്ടിരുന്നു.
'ഹോസ്റ്റലിലാണോ?'
' ഓഹ് ..അല്ല. വീട്ടിൽനിന്നാ വരുന്നേ. നിങ്ങളോ? '
'ഞാൻ ഹോസ്റ്റലിലാ.. ദേ ഇവൻ വീട്ടീന്നാ .. '
സംസാരശൈലി കേട്ടപ്പോൾ തന്നെ മനസിലായി പുള്ളിക്കാരൻ വേറെ ജില്ലക്കാരനാണ്. കൂടെയുള്ള ആളാണെങ്കിൽ ഒരക്ഷരം മിണ്ടുന്നില്ല. കണ്ടാലേ അറിയാം ജാഡയാണെന്ന്.
'പേരെന്താ?' രണ്ടുപേരോടും കൂടിയാണ് അവൾ ചോദിച്ചത് .
'ഞാൻ അഖിൽ. ഇയാളുടെ പേരെന്താ ?'
'എൻ്റെ പേര് വരദ. ഇയാളുടെ പേരോ ?' ഒന്നും മിണ്ടാതെ നിൽക്കുന്ന മറ്റേയാളോട് അവൾ വീണ്ടും ചോദിച്ചു.
'ഓഹ് . ഹായ്' ചുറ്റുപാടുകളോട് തന്നെ എന്തോ വെറുപ്പുണ്ടെന്നു തോന്നിപ്പിക്കുന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.
അപ്പോഴേക്കും കുറച്ച് വിദ്യാർഥികൾ കൂടി എത്തിക്കഴിഞ്ഞിരുന്നു. സാർ വന്നു.
Good morning students. A warm welcome for all. let me take your attendance first, to check whether everyone is present. the names will be called in order of your ranks. the actual roll number will be provided after the actual classes are begun. Students, when I call your names, just rise hand. okay.?
. അത്രയും പറഞ്ഞ് കൈയിലുണ്ടായിരുന്ന കടലാസ്സുകഷണം നോക്കി പേരുവിളിക്കാൻ തുടങ്ങി.
ആദ്യത്തെ പേരുവിളിച്ചു .
'യെസ്. സർ .' കുറച്ചു മുൻപ് കേട്ട അഹങ്കാരം നിറഞ്ഞ ആ ശബ്ദം ഒരിക്കൽ കൂടി ഇത്തിരി ഉയർന്നു കേട്ടു. ഓഹ് ... ഒന്നാം റാങ്ക് !! അതിന്റെ ജാഡയാണ് ആ കണ്ടതല്ലേ .. കഷ്ടം .. ! അവൾ മനസ്സിൽ സഹതപിച്ചു.
പാഴാക്കി കളഞ്ഞ അഞ്ചു വർഷങ്ങളെ കൂടി തിരികെ പിടിക്കാനെന്നോണം അത്രയ്ക്കും മനോഹരമായി എല്ലാവരോടും പെരുമാറാൻ അവൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ആദ്യത്തെ രണ്ടുദിവസങ്ങൾ കൊണ്ട്തന്നെ ഏകദേശം എല്ലാവരെയും പരിചയപ്പെട്ടുകഴിഞ്ഞിരുന്നു. അതുവരെയ്ക്കും ഇല്ലായിരുന്ന ആത്മവിശ്വാസം എവിടെന്നോ തനിയെ വന്നു നിറയും പോലെയായിരുന്നു....
ആഴ്ചയിലെ അവസാന ദിവസം. ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരധ്യാപകനെ അവൾ കാണാനിടയായി. പുറമെ നിന്ന് ക്ഷണിക്കപ്പെട്ട ഒരു അധ്യാപകൻ. ഏറെ കാലത്തിനുശേഷം ശരിക്കും മനസ്സിൽ പ്രകാശം പരത്തുന്ന രീതിയിൽ, എവിടെയൊക്കെയോ വിനയൻ മാഷിന്റെ ശൈലികൾ ഓർമിപ്പിച്ചുകൊണ്ടും പഠിപ്പിച്ചു.അന്ന് ക്ലാസ് അവസാനിക്കാറായപ്പോൾ സാർ എല്ലാവരോടുമായി ആവശ്യപ്പെട്ടു,
'ഞാൻ നിങ്ങളെ പഠിപ്പിക്കുകയായിരുന്നില്ല. നാം വെറുതെ സംസാരിക്കുകയായിരുന്നു .. പഠനത്തെകുറിച്ച് .. ജീവിതത്തെകുറിച്ച് , അതിൽ നാം പുലർത്തേണ്ട മൂല്യങ്ങളെ കുറിച്ച് ഒക്കെയും. ഓരോരുത്തരും മഹാന്മാരാകണം എന്നുതന്നെയാണ് എൻ്റെ ആഗ്രഹം. പിരിയാൻ നേരം ഞാൻ നിങ്ങളോടു ചോദിക്കുന്നത്, ഇതുവരെയും നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ സ്വാധീനിച്ച ഒരു വാക്ക്, അല്ലെങ്കിൽ ഒരു വാക്യം പങ്കുവയ്ക്കാനാണ്.'
എന്താണ് പറയേണ്ടത്.. ?!യാത്രാകുറിപ്പ്
(കഥപറച്ചിലിൻ്റെ കഥ -20) -
solido_e__felicidade 15w
#kadhaparachilintekadha
ബിരുദാന്തര ബിരുദം. അവളുടെ കുട്ടികാലത്തെഏതെങ്കിലും വിദൂര സ്വപ്നത്തിൽ കൂടിയും ഉണ്ടായിരുന്നില്ല. നിറയെ ആശങ്കയായിരുന്നു. രണ്ടു വർഷങ്ങൾക്കു ശേഷം, ദൈവാനുഗ്രഹമുണ്ടെങ്കിൽ താൻ ഒരു കോളേജ് അധ്യാപികയാകാൻ പോകുന്നു. പക്ഷെ, മനസ്സുകൊണ്ടൊരിക്കലും ഇഷ്ടപെടാത്ത, ഉൾകൊള്ളാൻ സാധിക്കാത്ത പഠനവിഷയങ്ങൾ എങ്ങനെ ആണ് പഠിപ്പിക്കാൻ സാധിക്കുക... അവൾക്കതിപ്പോഴും ആശങ്കയായി തുടരുന്നു. ആ ആശങ്കയും പേറിക്കൊണ്ടാണ് ക്യാമ്പസ് മുറ്റത്തേക്ക് കയറിച്ചെന്നത്. ഇന്റർവ്യൂവും പിന്നിട്ട ആദ്യ ക്ലാസ് ദിവസം! ഏട്ടനായിരുന്നു കൂടെ ചെന്നത്. പ്ലസ് വണ്ണിനോ ഡിഗ്രിക്കോ ജോയിൻ ചെയ്യാൻ ചെന്നപ്പോഴൊന്നും ഇല്ലാതിരുന്ന ഒരു ഹൃദയമിടിപ്പ് അവൾക്കനുഭവപ്പെട്ടു. ആദ്യമായി അച്ഛനോടൊപ്പം സ്കൂളിൽ ചേരാൻ പോകുന്ന ആ പണ്ടത്തെ പാവാടകാരിയുടെ അതേ മാനസികാവസ്ഥ. പക്ഷെ ഇന്ന് ,അലസമായി മുടികെട്ടിയ, വളകളിടാത്ത, കണ്ണെഴുതാത്ത, പൊട്ടുവയ്ക്കാത്ത, കാഴ്ചയിൽ ഒട്ടും ഭംഗിയില്ലാത്ത, ആളുകളോട് സംസാരിക്കാൻ അറിയാത്ത (ഒരു പക്ഷെ, മറന്നുപോയ) വെറും ഒരു പെൺകുട്ടി! മുൻപ് ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ... കാലം, അനുഭവങ്ങൾ എല്ലാം തന്നെ ഒരുപാട് ഒരുപാട് മാറ്റിയിരിക്കുന്നു. ഇനി ഒരു തിരിച്ചുപോക്ക് വിദൂരമാണ് .. !!!
കാർ നിന്ന് കുറെ നേരമായിട്ടും അവൾ ഇറങ്ങുന്നില്ലന്നു കണ്ടിട്ടാവണം ഏട്ടൻ തട്ടി വിളിച്ചു:
'കുഞ്ഞു, ഞാൻ കൂടി വരണോ അകത്തേക്ക്?'
പെട്ടെന്ന് അവൾക്ക് ബോധമുണ്ടായി, താൻ ഇനി ഒരിക്കലും ആ പഴയ കുഞ്ഞുവാകില്ല. സ്കൂളിൽ ചേരാനല്ല പിജി ക്കു പഠിക്കാനാണ് വന്നിരിക്കുന്നത്. വ്യക്തിത്വം പൂർണമായി മാറേണ്ടിയിരിക്കുന്നു.
'ഹേ... വേണ്ടേട്ടാ .. ഞാൻ പൊയ്ക്കൊള്ളാം.'
'അറിയാല്ലോ, ഇതുവരെയ്ക്കും ഉണ്ടായിരുന്ന സാഹചര്യം അല്ലിനി. നിനക്കില്ലാത്തത് കോണ്ഫിഡൻസ് ആണ്.. സ്വന്തം കഴിവുകളിൽവിശ്വാസം ഇല്ലായ്മയും. അതൊക്കെയും കാട്ടിൽകളഞ്ഞേ പറ്റൂ.. ൻ്റെ മാഷിന്റെ കുഞ്ഞൂന് പറ്റാത്തതായി ന്താ ഉള്ളത്? സ്മാർട്ടായിട്ട് ഒന്ന് പോയെ.. ഓൾ ദി ബെസ്റ്റ് .'
ഏട്ടൻ മുഖത്ത് പതിവ് പുഞ്ചിരി വിടർത്തി.
'പിന്നെ, നിനക്കറിയാവോ ന്ന് അറിയില്ല. നിന്റെ ചിത്തുവേച്ചിയെ ഞാൻ ആദ്യമായി കണ്ടുമുട്ടുന്നത് ദാ ആ കാണുന്ന മരച്ചോട്ടിലാണ്.'
അല്പമകലെ മഞ്ഞപ്പൂക്കൾ വിരിച്ചുനിൽക്കുന്ന പേരറിയാത്ത ആ മരച്ചോട്ടിലേക്ക് അവൾ നോക്കി . . ചേച്ചിയും ഏട്ടനും പഠിച്ചിരുന്നതും പ്രണയിച്ചിരുന്നതും ആ ക്യാമ്പസ്സിൽ ആണ് എന്നറിയാമെന്നല്ലാതെ അപ്പോൾ കേട്ടത് ഒരു പുതിയ അറിവായിരുന്നു. പക്ഷെ പെട്ടെന്ന് അവൾക്ക് മനസിലായി ഏട്ടൻ എന്താ ഉദ്ദേശിക്കുന്നതെന്ന്. വളരെ കാലങ്ങൾക്കു ശേഷം നിഷ്കളങ്കമായി മനസ്സിന് ഭാരമൊന്നുമില്ലാതെ അവൾ ചിരിച്ചു.. ഏട്ടനും സന്തോഷം.
'പോയി വരാമേട്ടാ .. '
'ശരി, കുഞ്ഞു .. '
അവൾ നടന്നകന്നു... ഇത്തിരി നടന്നു തിരിഞ്ഞു നോക്കിയപ്പോഴും ഏട്ടൻ തിരികെപോകാൻ കാർ സ്റ്റാർട്ടാക്കി കഴിഞ്ഞിരുന്നു.. അവളോർത്തു... ഇപ്പോൾ അച്ഛനാണ് കൂടെ ഉണ്ടായിരുന്നതെങ്കിലും ഇങ്ങനെയൊക്കെത്തന്നെയാകും പറയുക. !! അദ്ദേഹം ഒരിടത്തും പോയിട്ടില്ല.. കൂടെത്തന്നെയുണ്ട്... ചിലപ്പോഴൊക്കെ ഇങ്ങനെ ഏട്ടന്റെ രൂപത്തിൽ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും ഒക്കെ രൂപത്തിൽ മുന്നിൽ വരുമെന്ന് മാത്രം!
വളരെ നേരത്തെയാണ് ക്ലാസ്സിൽ എത്തിയത്.. ആരെയും കാണാൻ ഇല്ല. ആരെയും പരിചയവുമില്ല. നേരത്തെ ഉള്ളിൽ അടക്കം ചെയ്തിരുന്ന ആശങ്കകളൊക്കെയും പുറമെ കാട്ടാതെ ഒരു ചെറുചിരി മുഖത്തു പിടിപ്പിച്ച് ആരെങ്കിലും വരുന്നതും കാത്ത് അവൾ അവിടെ ഇരുന്നു. വളരെ അധികം വിശാലമായ ക്ലാസ് റൂം. അതിന്റെ ഒരു കോണിൽ ചുവരിനോട് ചാരി വച്ചിരുന്ന ഒരു പഴയ കറുത്ത ബോർഡ്. പെട്ടെന്നവൾക്ക് ഓർമവന്നത് ആ വാക്യമായിരുന്നു. ജിതേന്ദ്രനും ആൻമേരിയും! ഒരിക്കൽ ഒരു ക്ലാസ് റൂമിലെ കറുത്ത ബോർഡിൽ നിന്ന് ഉള്ളിൽ കേറുകയും അവരുടെ ജീവിതത്തിനാധാരമാകുകയും ചെയ്ത അജ്ഞാതകർതൃകമായ ആ വാക്യം. "പൂർണ്ണവളർച്ചയെത്തും മുൻപേ മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ." !
ചിന്തകളെ മുറിപ്പെടുത്തിക്കൊണ്ട് ഏതോ കാൽപ്പെരുമാറ്റം അവൾക്കുനേരെ അടുക്കുന്നതവളറിഞ്ഞു .! അപാരമായ ആകാംഷയോടെ വാതില്കലേക്കു നോക്കി....യാത്രാകുറിപ്പ്
(കഥപറച്ചിലിൻ്റെ കഥ -19)
©vp_ -
solido_e__felicidade 15w
#kadhaparachilintekadha
വളരെ നാളുകൾക്കു ശേഷമൊരു വെളുപ്പാങ്കാലം. കൃത്യമായി പറഞ്ഞാൽ ഒരിക്കൽ ഒരു രണ്ടുമണിക്ക് .... സ്വപ്നത്തിൽ അവൾ അദ്ദേഹത്തിന്റെ കൈ പിടിച്ച് നടക്കുവായിരുന്നു... 'THE ROAD NOT TAKEN' പശ്ചാത്തലസംഗീതം ഒഴുകുന്നുണ്ടായിരുന്നു.... അവർ വിദൂരതയിലേക്ക് നടക്കുകയായിരുന്നു.. പകുതി എത്തിയപ്പോൾ അദ്ദേഹം പതിയെ അവളുടെ കൈ വിടുവിച്ചു. അവളെ അവിടെ ഒറ്റയ്ക്ക് നിർത്തി അദ്ദേഹം നടന്നകന്നു... തിരികെപോകാൻ അവൾക്ക് വഴിയറിയില്ലായിരുന്നു.... 'പോകല്ലേ മാഷേ... ' അവൾ നിലവിളിച്ചുകൊണ്ട് ഞെട്ടിയുണർന്നു..
പെട്ടെന്നൊരു ഉൾവിളിപോലെ കുറച്ച് നാളുകൾക്ക് മുൻപ് ഏട്ടൻ കൊണ്ടുതന്ന പുസ്തകത്തെ ഓർത്തു.. അപ്പോൾ തന്നെ അത് തപ്പി എടുത്തു. കുറെ നേരം ഒറ്റനോട്ടത്തിൽ തന്നെ കൗതുകം ഉണർത്തുന്ന അതിന്റെ പുറം ചട്ട നോക്കിയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ജനിച്ചവർക്കും ഈ നൂറ്റാണ്ടിൽ ജീവിക്കുന്നവർക്കും വേണ്ടി സമർപ്പിച്ചിരുന്ന ആ പുസ്തകം, 'പൂർണ്ണവളർച്ചയെത്തും മുൻപേ മരിച്ചുപോകുന്ന ഒരേഒരു ജീവിയാണ് മനുഷ്യൻ' എന്ന കൗതുകകരമായ വാക്യത്തിൽ ആരംഭിക്കുന്നു... അന്ന് അവൾ ആ പുസ്തകം തുറന്നത് ജീവിതത്തിലേക്കായിരുന്നു. നാളിതുവരെയ്ക്കും വായിച്ചു പിന്നിലാക്കിയ അസഖ്യം പുസ്തകങ്ങളെക്കാൾ കൂടുതൽ ആ പുസ്തകവും എഴുത്തുകാരനും അവളിൽ ആഴത്തിൽ വേരുറപ്പിച്ചു. അവളുടെ തന്നെ പല മുഖങ്ങൾ ആ പുസ്തകത്തിൽ അവൾ കണ്ടു. വിസ്മയകരമായ വേഗത്തിൽ ആ പുസ്തകവും ആ എഴുത്തുകാരന്റേതായി പുറത്തിറങ്ങിയ എല്ലാ കഥകളും ഒന്നൊഴിയാതെ തേടിപ്പിടിച്ചു വായിച്ചു തീർത്തു. നഷ്ടങ്ങളെ അവൾ പതിയെ അതിജീവിക്കുകയായിരുന്നു....
ആ രണ്ടു വർഷങ്ങളും കടന്നുപോയി... വിദ്യാലയത്തിന്റെ ചട്ടക്കൂടിനപ്പുറം ഒരു വിശാലലോകം അവൾക്കു മുന്നിൽ തുറക്കുകയായിരുന്നു.കലാലയം.. പക്ഷെ അവിടെയും പഠനത്തിൽ അവളുടെ താല്പര്യങ്ങൾ കുഴിച്ചുമൂടേണ്ടി വന്നു. മറ്റെല്ലാ കാര്യത്തിലും എന്ന പോലെ അവിടെയും വല്യച്ഛന്റെ താലപര്യം തന്നെ പ്രാവർത്തികമാക്കപ്പെട്ടു... എപ്പോഴത്തെയും പോലെ അനുസരണ തന്നെയായിരുന്നു അവളുടെ ശീലം. കൂടാതെ തൻ്റെ മേൽ അദ്ദേഹം അർപ്പിച്ചിരിക്കുന്ന വിശ്വാസവും പ്രതീക്ഷകളും കാക്കേണ്ടുന്ന ഭാരമേറിയ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ അവൾക്കു കഴിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വല്യ സ്വപ്നമായിരുന്നു അദ്ദേഹം ആഗ്രഹിച്ച പോലെ ചേച്ചിമാരുടെ വിവാഹം നടത്തുക എന്നത്. അതിൽ പരാജയപ്പെട്ടതിന്റെ വേദന എല്ലായ്പ്പോഴും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. വല്യമ്മയുടെ കണ്ണുകളും പണ്ടത്തേതിനേക്കാൾ കൂടുതൽ അനുനിമിഷവും തൻ്റെ പുറകെ ഉണ്ടെന്നവൾക്കറിയാമായിരുന്നു. അത് പക്ഷെ വല്യച്ഛനെ പോലെ സ്നേഹക്കൂടുതൽ കൊണ്ടൊന്നും അല്ല, വല്യമ്മയുടേ നോട്ടക്കുറവ് കൊണ്ട് ഇനി ഒരു ഒളിച്ചോട്ടം കൂടി ഉണ്ടാവരുത് എന്ന വാശി ഉള്ളതുകൊണ്ടായിരുന്നു. അതുകൊണ്ടോക്കെയും തന്നെ സംശയങ്ങളുടെ നീണ്ട ദൃഷ്ടികൾ അവൾക്ക് പുറകെ ചിലപ്പോഴൊക്കെ വളരെ അസഹനീയമായ വിധത്തിൽ കൂടിയും ഉണ്ടായിരുന്നു. പക്ഷെ അവർക്കറിയില്ലാത്തൊരു കാര്യം എന്തായിരുന്നു എന്ന് വച്ചാൽ, നിരവധി സാഹചര്യങ്ങൾ ഉണ്ടായിട്ടുകൂടിയും 'ചരിത്രം' ആവർത്തിക്കപ്പെടാൻ അവൾ ഒരിക്കലും തയ്യാറിലായിരുന്നു. സ്കൂളിലോ കോളേജിലോ കണ്ടുപോന്ന, സംസാരിച്ചു പോന്ന അനേകമനേകം ആൺകുട്ടികൾ.... ഒരിക്കൽ പോലും മനസ്സൊന്നു ചെറുതായി പോലും മാറാതെ അവൾ തൻ്റെ പ്രതിജ്ഞ പാലിച്ചുപോന്നു.. പിന്നെയും പഠിക്കാൻ വേണ്ടി മാത്രം പഠിച്ചുകൊണ്ടിരുന്നു .... സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും മുൻകാല തിക്താനുഭവങ്ങൾ അവളെ പുറകിലോട്ടു വലിച്ചു.... കലാലയ ലൈബ്രറി എന്ന ഭൂമിയിലെ സ്വർഗ്ഗത്തിനുള്ളിൽ 3 വർഷത്തെ ബിരുദപഠനത്തെ തളച്ചിട്ടു..... എന്നാൽ ചില സ്ഥലകാല മാറ്റങ്ങൾ എല്ലാമനുഷ്യരുടേയും ജീവിതത്തിലെന്ന പോലെ അവളെയും കാത്തിരിക്കുന്നുണ്ടായിരുന്നു... സ്കൂൾ കോളേജ് രേഖകളിൽ മാത്രം ജീവിച്ച അഞ്ചു വർഷങ്ങൾക്കപ്പുറം, താൻ ശരിക്കും ഈ ഭൂമിയിൽ ഇപ്പോഴും ജീവിക്കുന്നുണ്ട് എന്ന് സ്വയം മനസ്സിലാക്കാൻ അവളെ സഹായിച്ച ചില നിർണ്ണായക കടന്നുവരവുകൾ....യാത്രാകുറിപ്പ്
(കഥപറച്ചിലിൻ്റെ കഥ - 18) -
solido_e__felicidade 16w
#kadhaparachilintekadha
ചേച്ചിയും ഏട്ടനും പുതിയവീട്ടിലേക്ക് താമസം മാറി. അവരുടേത് മാത്രമായ ഒരു ലോകം കെട്ടിപ്പൊക്കാൻ.... അതുംകൂടിയായപ്പോൾ പിന്നീട് ഏകാന്തവാസം പൂർണമാകാൻ തുടങ്ങി. ജീവിതത്തിലൊരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത രണ്ടു വർഷങ്ങൾ ... സ്കൂൾ രേഖകളിൽ മാത്രം ജീവിച്ചു. തികച്ചും യാന്ത്രികമായി തന്നെ. പ്രതേകിച്ചു ഒന്നും സംഭവിക്കാതെ ആ രണ്ടു വർഷങ്ങളും കടന്നുപോയി. ഒരു സൗഹൃദം സമ്മാനിച്ച ആഘാതം അതുവരെയ്ക്കും മാറിയിട്ടില്ലാത്തതിനാൽ പുതിയതായി ഒരു സൗഹൃദങ്ങളും നെഞ്ചേറ്റുവാൻ അവൾക്ക് ശേഷിയുണ്ടായില്ല. പുസ്തകങ്ങൾ കൈകൊണ്ട് തൊടാതെയായി... അക്ഷരങ്ങളുടെ ലോകം അവൾക്കന്യമായി... പക്ഷെ, എല്ലാ പ്രതീക്ഷകളും നശിക്കുമ്പോഴും ഒരു തിരി വെളിച്ചമെങ്കിലും ഒരു കനൽ നാളമെങ്കിലും ബാക്കിയുണ്ടാകുമെന്ന് വൈകാതെ അവൾക്ക് മനസിലായി തുടങ്ങി.
ഏട്ടൻ... ജീവിതത്തിൽ ചേച്ചി അവൾക്ക് നൽകിയ ഏറ്റവും വല്യ സമ്മാനം. തലസ്ഥാന നഗരിയിലെ അത്യാവശ്യം 'പേരുകെട്ട' കടലോരപ്രദേശത്തുനിന്നു തൻ്റെ സവിശേഷ സ്വഭാവഗുണങ്ങൾ കൊണ്ട് മാത്രം ഉന്നതങ്ങളിലെത്തിയ മനുഷ്യൻ. അച്ഛനെ കഴിഞ്ഞാൽ, ഒരുപക്ഷെ ചേച്ചിയേക്കാൾ കൂടുതൽ അവളുടെ മനസ്സ് വായിക്കാൻ ശേഷിയുണ്ടായിരുന്നത് ഏട്ടന് തന്നെയായിരുന്നു. രക്തബന്ധത്തിനപ്പുറമുള്ള ആത്മബന്ധം. മാഷിന്റെ മാനസപുത്രൻ. അവളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാനസിക ആസ്വാരസ്യങ്ങൾ അദ്ദേഹം അറിയുന്നുണ്ടായിരുന്നു. പുസ്തകങ്ങൾ തന്നെയാണ് അവളുടെ അസുഖങ്ങൾക്കുള്ള മരുന്നെന്ന് അച്ഛനെ പോലെ ഏട്ടനും നന്നായി അറിയാമായിരുന്നു. ഒരിക്കൽ ഒരു ഞായറാഴ്ച്ച വീട്ടിൽ വന്ന ഏട്ടന്റെ കൈയിൽ രണ്ടു പുസ്തകങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം അത് അവൾക്കായി കൊണ്ടുവന്നതായിരുന്നു.
'ഇതൊക്കെ എന്തിനാ ഏട്ടാ .. എനിക്കിപ്പോ പുസ്തകങ്ങൾ വായിക്കാനൊന്നും ഒട്ടും താല്പര്യം തോന്നാറില്ല. ആകെ ഒരു ശൂന്യതയാണുള്ളത്... വേണ്ട.. അത് ഇവിടെ ഇരുന്ന് മാറാലപിടിച്ച് നശിക്കുകേ ഉള്ളു... '
'കുഞ്ഞു.. നീ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്... നന്നായി അറിയാല്ലോ, നീ സങ്കടപെടുന്നത് മാഷ്ക്ക് ഇഷ്ടല്ലന്ന് ... എന്തിനാണ് പാവത്തിനെ ഇങ്ങനെ സങ്കടപ്പെടുത്തണേ.. ഒരുപാട് ഒരുപാട് വായിക്കു.... , കുഞ്ഞുനാൾ മുതൽ എഴുതിക്കൂട്ടി വച്ചതൊക്കെയും തീയിട്ടു നശിപ്പിച്ചത് ഞാൻ അറിഞ്ഞു. നീ ആരോടാ ഇങ്ങനെ വാശികാട്ടണത് ! നഷ്ടങ്ങളൊക്കെയും നിനക്ക് മാത്രമല്ലേ എന്ന് നിനക്കെങ്ങനെ ചിന്തിക്കാൻ പറ്റും... ! ഇപ്പൊ നീ അറിഞ്ഞുകൊണ്ട് വേണ്ടാന്ന് വയ്ക്കുന്നതാണ് ശരിക്കുള്ള നഷ്ട്ടങ്ങൾ .. '
അലങ്കോലമായിരുന്ന മനസ്സിനെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കാൻ മാത്രം പോന്നതായിരുന്നു.. ആ വാക്കുകൾ. ഏട്ടൻ യാത്ര പറഞ്ഞു പോയശേഷം പോകാൻ നേരത്ത് കൈകളിലേക്ക് വച്ചുകൊടുത്ത ആ പുസ്തകങ്ങൾ .... അവൾ ഒരിക്കൽ ഒന്ന് നോക്കി. വളരെഏറെ പരിചിതമായ ഒരെണ്ണം... 'ONE HUNDRED YEARS OF SOLITUDE' - പണ്ടൊരു രാത്രിയിൽ അച്ഛൻ പറഞ്ഞുതന്നതവൾ ഓർത്തു..കനാൽ ജലത്തിന്റെയും നീലക്കണ്ണാടികളുടെയും നഗരം .... സംസാരിക്കുന്ന നീലക്കണ്ണാടിക്കുമുന്നിലെ അറീലിയാനോ ...! എല്ലാം ഇന്നലെ കഴിഞ്ഞപോലെ ... ! രണ്ടാമത്തേത് ഒട്ടും പരിചയമില്ലാത്ത ഒരു മലയാളപുസ്തകമായിരുന്നു... ബാലമാസികകളിൽ എഴുതിയിരുന്ന കഥാകാരൻ ... പക്ഷെ ആ പുസ്തകത്തിന്റെ പുറകുവശത്തെ ചട്ടയിൽ രേഖപ്പെടുത്തിയിരിക്കുന്നു ആളുടെ ആദ്യ നോവൽ ആണതെന്ന്. അതിനു തന്നെ കേന്ദ്ര- സംസ്ഥാന അക്കാദമി അവാർഡുകൾ, മറ്റനേകം പുരസ്കാരങ്ങൾ ഇവയൊക്കെയും സ്വന്തമാക്കിയ ആ എഴുത്തുകാരന്റെ ചെറുചിത്രവും.. ഒട്ടും താല്പര്യം തോന്നിയില്ല... മുറിയിലെ ചില്ലരമാലയിലെ പെട്ടെന്ന് കൈ എത്താത്ത ഒരു ഭാഗത്ത് ആ പുസ്തകങ്ങൾ കൊണ്ടുവയ്ക്കുകയും പിന്നെ അതേപ്പറ്റി ഓർക്കാതിരിക്കുകയും ചെയ്തു.......യാത്രാകുറിപ്പ്
(കഥപറച്ചിലിൻ്റെ കഥ- 17)
©vp_ -
solido_e__felicidade 17w
#kadhaparachilintekadha'
സോറി കുഞ്ഞു, ഇത്തിരി താമസിച്ചു പോയി.'
'അതൊന്നും സാരമില്ല. നീ വാ..'
ചാരുവിനെ പിടിച്ചു വലിച്ചു കൊണ്ട് ഓഫീസിൽ റൂമിലേക്ക് പോയി. ഇത്തിരി നേരം കൊണ്ട് തന്നെ സർട്ടിഫിക്കറ്റ് കിട്ടി. ടീച്ചർമാരോട് ഒക്കെ യാത്ര പറഞ്ഞ് ഇറങ്ങി. നടക്കുമ്പോഴും താളം കെട്ടിയ നിശബ്ദത. ചാരുവും ഒന്നും മിണ്ടുന്നില്ല. അൽപ്പനേരം മുന്നേ പഞ്ഞി മരത്തിൻചോട്ടിൽ നടന്നത് അവിടെ തന്നെ ഉപേക്ഷിച്ച് കളഞ്ഞിട്ടായിരുന്നു അവൾ വന്നത്.. വേണ്ട. ചാരുവിനോട് പറയണ്ട.... മനസ്സിൽ വിചാരിച്ചു. ഒന്നും നടക്കാത്തപോലെ തന്നെ സംസാരിക്കാൻ ശ്രമിച്ചു.
'ചാരു, ആനന്ദേട്ടൻ്റെ കാര്യത്തിൽ എന്താ തീരുമാനം? ഇത്രേം നാൾ ആയിട്ടും എനിക്കൊന്നു കാണാൻ പോലും പറ്റിയിട്ടില്ലട്ടോ... !
'അതേ ... അത് ഉടനെ എന്തെങ്കിലും തീരുമാനിച്ചേ പറ്റൂ ...!'
ചാരുവിന്റെ ശബ്ദത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു നിർവികാരത പ്രകടമായിരുന്നു.
'കുഞ്ഞു, അരവിന്ദ് എന്താ പറഞ്ഞോണ്ടിരുന്നത്?
ഓഹ്... ചാരു ശ്രദ്ധിച്ചിരിക്കുന്നു... എന്താ പറയേണ്ടത് എന്ന് അറിയാതെ ഒരു നിമിഷം പതറി. പക്ഷെ പറഞ്ഞു,
'അതോ... , നിനക്കറിയാല്ലോ, അയാള് എൻ്റെ ഫ്രണ്ട് പോലും അല്ല. ഇപ്പൊ പെട്ടന്ന് അയാള് പറയുവാണ് അയൾക്കെന്നെയും എനിക്കയാളെയും ഇഷ്ടാണെന്നു അയാൾക്കറിയാമെന്ന് .. ഞാൻ ശരിക്കും ഞെട്ടിപ്പോയി... എന്തൊക്കെയോ പറഞ്ഞിട്ടിങ്ങ് പോന്നു .. ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് പോലും ഇല്ലാന്നറിയാല്ലോ .. അയാൾക്ക് മനസിലായികാണും എന്ന് തോന്നണു. സോറി ഒക്കെ പറഞ്ഞു.'
'ഹ്മ്മ്മ്...' ചാരു മറുപടി ഒരു മൂളലിലൊതുക്കി.
'നീ ന്താ ഒന്നും പറയാത്തെ ? അച്ഛൻ പറഞ്ഞതന്നതൊക്കെയും എൻ്റെ ചെവികളിൽ മുഴങ്ങുന്നുണ്ട്. ഞാൻ അങ്ങനെതന്നല്ലേ ചെയ്യേണ്ടിയിരുന്നത്..!?'
'ഹ്മ്മ്.. അതെ .. നീ പറയുന്നത് ശരിയാകാം. പക്ഷെ, വരദാ, അയാൾ എൻ്റെ വളരെ നല്ല ഫ്രണ്ട് ആണ്.'
ഏറെ കാലത്തിനുശേഷം ചാരു തന്നെ, ശരിക്കുള്ള പേര് വിളിച്ചതിൻ്റെ ഞെട്ടലോടെ, എന്താണ് അവൾ ഉദ്ദേശിക്കുന്നത് എന്ന് മനസിലാകാതെ കുഞ്ഞു അവളെ തന്നെ നോക്കി. നീണ്ട റോഡിനെ നോക്കി അവൾ തുടരുകയായിരുന്നു:
'ഞാൻ നിനക്ക് വായിച്ചു തന്നിട്ടുള്ള ആനന്ദേട്ടന്റെ കത്തുകളിൽ എവിടെയെങ്കിലും ഒരിക്കലെങ്കിലും എന്റെ പേര് വന്നിട്ടുണ്ടോ!?'
ഏറെ നേരമായി തന്നെ ബാധിച്ച അതെ പതർച്ചയോടെ കുഞ്ഞു ഓർത്തു. ശരിയാണ്. മിക്കവാറും "മൈ ഡിയർ " എന്ന് തന്നെയാകും ആ കത്തുകൾ തുടങ്ങാറ് , ആ വരികളിലൊന്നും അവളുടെ പേര് ഉണ്ടാകാറില്ല. താൻ ഇതെന്തേ നേരത്തെ ശ്രദ്ധിച്ചില്ല! അവർ നടന്ന് പോസ്റ്റോഫിസിനടുത്തുള്ള ഇടവഴിക്കരുകിൽ എത്തിയിരുന്നു. അവിടെ നിന്നായിരുന്നു എന്നും അവർ രണ്ടുവഴി പിരിയാറുണ്ടായിരുന്നത്. അവിടെ നിന്നുകൊണ്ട് ചാരു പറഞ്ഞു : ഞാനും കൂടിയും ചേർന്നുകൊണ്ട് നിന്നെ പറ്റിക്കുകയായിരുന്നോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. ചെയ്തത് ശരിയാണോ എന്നും എനിക്കറിയില്ല. ആനന്ദേട്ടൻ എന്നൊരാളില്ല. ആ കത്തുകളൊക്കെയും എഴുതിയുരുന്നത് അരവിന്ദ് ആണ്. അതും ഒരിക്കലും എനിക്കായിരുന്നില്ല നിനക്ക് വേണ്ടിയായിരുന്നു അത്. നിന്നോട് ഒന്ന് പറയാമോ എന്ന് ചോദിച്ചു, അയാളോട് നീ പോലും അറിയാതെ എനിക്കുണ്ടായിരുന്ന ഇഷ്ടം മറച്ചുവച്ചുകൊണ്ട് ഞാൻ അത് സമ്മതിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള ധൈര്യം എനിക്കുണ്ടായില്ല. അയാളുടെ വിചാരം അയാളുടെ ഇഷ്ടം നിനക്കും അറിയാമെന്നാണ് ..... ! തെറ്റ് മുഴുവൻ ൻ്റെ മാത്രമാണ് .. നീ വിഷമിക്കണ്ട. മിസ്റ്റേക്ക് വരുത്തിയത് ഞാൻ ആണെന്ന് അയാളോടും ഞാൻ പറഞ്ഞേക്കാം.. .. ഞാൻ പോട്ടെ ... '
ആ മാന്ത്രിക കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. കുഞ്ഞു എന്തെങ്കിലും പറയും മുൻപേ ചാരു വേഗത്തിൽ നടന്നകന്നു .. !
എന്താണ് നടന്നതെന്നോ , താൻ എന്താണ് കേട്ടതൊന്നോ മനസിലാകാതെ ഒരു സ്വപനത്തിൽ എന്ന പോലെ കുഞ്ഞു അവിടെ തന്നെ കുറേനേരം നിന്നു.. ആരാണ് ശരി? ആരാണ് തെറ്റ്? ആ വഴി മുഴുവൻ നടന്നു തീർന്നു വീടെത്തിയിട്ടും ഒന്നും ശരിക്കു പിടികിട്ടിയില്ല. ചേച്ചിയോട് കാര്യം പറഞ്ഞു കരഞ്ഞു. ചേച്ചിക്കും ഒന്നും പറയാനുണ്ടായില്ല. അവസാനം ചേച്ചി പറഞ്ഞു.
:കുഞ്ഞു, നീ ഇനി ആ സ്കൂളിൽ പഠിക്കണ്ട. അവരെന്താന്നു വച്ചാൽ ആയിക്കോട്ടെ. നീ ഇനി ഒരിക്കലും അതേ പറ്റി ഒന്നും തിരക്കണ്ട. നിന്നെ എനിക്കറിയാം.. നീ ഒരിക്കലും വിചാരിക്കുകപോലും ചെയ്യാത്ത കാര്യം അല്ലെ.., നീ ഒരു തെറ്റും ചെയ്തിട്ടില്ല വിട്ടേക്കെന്നേ.. ' 'നിനക്ക് ഉണ്ടായ ആഘാതം, അത് ഇത്തിരി നാൾ കഴിഞ്ഞു മാറും. ഇതിനേക്കാൾ വലുതൊക്കെ ൻ്റെ കുഞ്ഞു നേരിട്ടതല്ലേ.. ഇതും അങ്ങനെ തന്നെ..... '
ചിത്തുവേച്ചി പറഞ്ഞത് അവൾ വീണ്ടും വീണ്ടും ഓർത്തു. ചാരു തന്നോടിങ്ങനെ ചെയ്യണ്ടായിരുന്നു.. അവൾ ഒരിക്കലും വെറുമൊരു കൂട്ടുകാരിമാത്രമല്ലായിരുന്നു.. .. അതുപോലെ അരവിന്ദ്.. അയാൾ വിചാരിച്ചിട്ടുണ്ടാകുക താൻ അയാളെ പറ്റിച്ചു എന്നാകും. അവളോർത്തു, കണ്ണടയ്ക്കുള്ളിലെ ആ കണ്ണുകൾ ചുവന്നിരുന്നത് .. വേദനിച്ചിട്ടുണ്ടാകും.... പക്ഷെ, താനാണോ കാരണക്കാരി? അറിയില്ല. ഉത്തരമില്ലാത്ത ചോദ്യമാണ്.. ചാരു ആ കത്തുകൾ വായിച്ചപ്പോഴൊക്കെ തടയാമായിരുന്നു.. എങ്കിൽ ഒരുപക്ഷെ ഇങ്ങനെ ഉണ്ടാകില്ലായിരുന്നു........
പിന്നീട് ഒരിക്കലും ആ മാന്ത്രികകണ്ണുകൾ അവൾക്ക് നേരെ പ്രകാശിച്ചില്ല. അരവിന്ദിന് എന്ത് പറ്റിയെന്നും അറിയില്ല. അവൾ പഠിക്കാനാഗ്രഹിച്ച വിഷയത്തിന് "ഫുൾ എ പ്ലസ് നേട്ടം" തടസ്സമായിരുന്നു. വല്യച്ഛൻ നിർദേശിച്ച വിഷയം തിരഞ്ഞെടുത്ത്, വളരെ ദൂരെ ഉള്ള മറ്റൊരു സ്കൂളിൽ തുടർപഠനത്തിനായി ചേക്കേറപ്പെട്ടു.... പഠിക്കാൻ വേണ്ടി മാത്രം പഠിച്ചു .. തികച്ചും യാന്ത്രികമായി മാറുകയിരുന്നു പിന്നീടുള്ള ജീവിതം....യാത്രാകുറിപ്പ്
(കഥപറച്ചിലിൻ്റെ കഥ - 16)
©vp_ -
solido_e__felicidade 17w
#kadhaparachilintekadha
വളരെ കഷ്ടപ്പെട്ട്, ആ വർഷത്തെ കടത്തിവിട്ടു. ഒരുതരിപോലും ശ്രദ്ധ മാറാതെ പഠിച്ചു. വിരസമായ ദിനരാത്രങ്ങളിൽ തൻ്റെ ഒറ്റപെടലിനോട് മല്ലിടാൻ മറ്റൊരു മാർഗവും അവൾക്കുണ്ടായിരുന്നില്ല. അങ്ങനെ നിർണ്ണായകമായ പത്താംക്ലാസ് കഴിഞ്ഞുകിട്ടി. സർട്ടിഫിക്കറ്റ് വാങ്ങാനായി ഒരിക്കൽ കൂടി സ്കൂളിലെത്തി. ചാരുവും വരാമെന്നു പറഞ്ഞിട്ടുണ്ടായിരുന്നു . ആ ഒരു വർഷം കൊണ്ടുതന്നെ മാഷില്ലാത്ത ആ സ്കൂളിനോടും ഉള്ളാലെ ഒരുതരം വിരക്തി രൂപപ്പെട്ടിരുന്നു. പക്ഷെ, ആ വിരക്തിക്ക് തന്നിൽ അപാരമായ വാശി ഉളവാക്കാൻ കഴിയുമെന്നതിനാൽ പിന്നെയും അവൾ അതിനെ സ്നേഹിച്ചു.
ഹയർ സെക്കൻഡറിയിയിലും അവിടെ തന്നെ തുടരാൻ കഴിയുമെന്നതിൽ വേദന നിറഞ്ഞ ഒരു സന്തോഷം വളരെ നാളുകൾക്കപ്പുറം അവളുടെ മനസ്സിൽ ഉണർന്നു.. പഞ്ഞി മരത്തിന്റെ ചോട്ടിലെ സിമെൻറ് ബെഞ്ചിൽ ചാരുനെ കാത്തിരിക്കുമ്പോൾ ആദ്യമായി ബൈക്കിൽ മാഷിനെ അള്ളിപ്പിടിച്ച് ആ വല്യ ഗേറ്റ് കടന്നു വരുന്ന പൊക്കം നന്നായി കുറഞ്ഞ, കോലൻ തലമുടി 'രണ്ടുകൊമ്പു' കെട്ടിയ,
കൗതുകം നിറഞ്ഞ ഉണ്ടക്കണ്ണുകളിൽ കരി വാരിയെഴുതിയ, തിളങ്ങുന്ന മുത്തുമാലയും കുപ്പിവളയുമിട്ട പാവാടകാരിയെ കണ്മുന്നിൽ കണ്ടു. അതെ.. അവിടുന്ന് ഒത്തിരി ദൂരം മുന്നോട്ട് പോയി. തൻ്റെ ഏറ്റവും വല്യ അഭയസ്ഥാനം മണ്ണിലലിഞ്ഞു കഴിഞ്ഞു..
'കുഞ്ഞു... .'
ചിന്തകളെ മുറിച്ചുകൊണ്ട് ഒരൽപം ആധികാരികമായ ഒരു വിളി. സ്കൂളിൽ ചാരുവും ഏറെ അടുത്ത ചില കൂട്ടുകാരും അല്ലാതെ മറ്റാരും തന്നെ അങ്ങനെ വിളിക്കാറില്ലല്ലോ എന്ന് ഓർത്തുകൊണ്ട് തിരിഞ്ഞുനോക്കി. അരവിന്ദാണ്. ആളാകെ മാറിപോയിരിക്കുന്നല്ലോ. പൊടിമീശയൊക്കെ ആയിട്ട്, ചുവന്ന ഫ്രെയിംഉള്ള കണ്ണടയൊക്കെ വച്ച്, എന്നിട്ടും പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. എന്നാലും ഇയാളെങ്ങനെ തൻ്റെ പേര് അറിഞ്ഞു എന്ന ആകാംഷ മറച്ചു വച്ചു:
'ആഹാ, താനോ!? ഓ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നതാകും അല്ലേ'?
'ഹാ ടോ അതേ .. പിന്നെ, കൺഗ്രാറ്റ്സ് കേട്ടോ.. '
കൺഗ്രാറ്റ്സ് ! ഓഹ് .. ഫുൾ എ പ്ലസ്. അതിനുവേണ്ടി .
'താങ്ക്സ്. ആൻഡ് തനിക്കും കൺഗ്രാറ്റ്സ്.'
'ഇനി എന്താ, സയൻസ് ആയിരിക്കും അല്ലേ ?'
'ഹേയ്, സയൻസും കോമേഴ്സ്ഉം ഒക്കെ തന്നെ എല്ലാരും പഠിച്ചാൽ ബാക്കിയുള്ള വിഷയങ്ങൾ പഠിക്കാനും ആൾകാർ വേണോല്ലോ.. ഞാൻ മിക്കവാറും ഹ്യൂമാനിറ്റീസ് ആകും എടുക്കുക. താനോ?'
'ഞാൻ എന്തായാലും സയൻസ് തന്നെയാകും. ഡോക്ടർ ആവണം. കുറഞ്ഞത് ഒരു നേഴ്സ് എങ്കിലും.'
അയാൾ കാര്യമായിട്ടാണോ തമാശയായിട്ടാണോ പറയുന്നത് എന്ന് തിരിച്ചറിയാൻ വയ്യായിരുന്നു. പക്ഷെ അവൾ സ്വയം ചിന്തിച്ചു. ഭാവിയിൽ എന്താകാനാണ് തൻ്റെ പുറപ്പാട്. ജീവിതത്തിലെ ഏറ്റവും വല്യ മാതൃക അച്ഛനാണ്. അച്ഛനെ പോലെ മലയാളവും ഇംഗ്ലീഷും വളരെ നന്നായി പഠിപ്പിക്കുന്ന ഒരു അധ്യാപികയാകണം. അത്രേ വേണ്ടുള്ളൂ .. ബാക്കിയൊക്കെ വല്യച്ഛൻ തീരുമാനിച്ചോളും.!
'എന്നാൽ ശരിയെടോ ... ഓൾ ദി ബെസ്ററ് . എല്ലാം നടക്കട്ടെ.'
അയാൾ അത്രയും പറഞ്ഞ്, വന്നകാര്യത്തിനു വേണ്ടി പോകും എന്ന പ്രതീക്ഷയിൽ
അവൾ പറഞ്ഞവസാനിപ്പിച്ചു.
'വരദാ, താൻ ഇവിടെ തന്നെ അല്ലേ പഠിക്കുക ഇനിയും?'
'ഹാ.. അതേല്ലോ! ... എന്താ ?'
'ഒന്നൂല്ല, ചോദിച്ചതാണ് .. ' ചെറിയ ഒരു നിശബ്ദതയ്ക്കു ശേഷം അയാൾ തുടർന്നു :
'വരദാ, ഞാൻ ഒരു കാര്യം പറയട്ടെ, എനിക്ക് തന്നെയും തനിക്ക് എന്നെയും ഇഷ്ടമാണ്. എത്ര നാൾ കഴിഞ്ഞാലും അതിനു മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ഇവിടെ വച്ച് നമുക്ക് പ്രോമിസ് ചെയ്യാം?'
ഒരു തീഗോളം മുന്നിൽ പതിച്ച പോലെ അവൾ നടുങ്ങി. എന്തൊക്കെയാണീ കേട്ടത്! ഇയാൾ ഇതാരോടാ പറയുന്നേ, എന്താ പറയുന്നേ, ഒന്നും മനസിലായില്ല. പരിചയം ഉണ്ട് എന്നല്ലാതെ ഇതുവരെയ്ക്കും നേരെ സംസാരിച്ചിട്ടുപോലും ഇല്ല. പിന്നെ ഇപ്പൊ ഇങ്ങനെപറയാൻ....!!!! ഉള്ളിൽ തോന്നിയ ഞെട്ടലും അനിയന്ത്രിതമായ ദേഷ്യവും മറച്ചു കൊണ്ടും ശബ്ദം പതറാതെയും ശ്രമിച്ചു കൊണ്ട് അവൾ ചോദിച്ചു:
'അരവിന്ദ്, താൻ ഇതെന്തൊക്കെയാണീ പറയുന്നത്.....!!!! എനിക്കൊന്നും മനസിലായില്ല.!! പരിചയം ഉണ്ടെന്നല്ലാതെ, താൻ എൻ്റെ ഒരു നല്ല ഫ്രണ്ട് പോലും അല്ല. പിന്നെ എന്തധികാരത്തിലാണ് എനിക്ക് തന്നെ ഇഷ്ടാണെന്ന് തനിക്ക് പറയാൻ പറ്റിയത്. എങ്ങനെയെങ്കിലും ഒരു തെറ്റിദ്ധാരണ പോലും ഉണ്ടാക്കുന്ന തരത്തിൽ ഒരു പെരുമാറ്റവും ഒരു നോട്ടം പോലും എന്നിൽ നിന്ന് ഉണ്ടായിട്ടില്ല എന്ന് എനിക്കുറപ്പാണ്. ഞാൻ അങ്ങനെയൊന്നും ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. തൻ്റെ മനസിലുണ്ടായ വിചാരങ്ങൾക്ക് എനിക്ക് ഒരു ഉത്തരവാദിത്തവും ഇല്ല. മനസ്സിലായോ!?'
പിന്നീട് ആലോചിച്ചപ്പോഴൊക്കെയും എങ്ങനെ എന്ന് ഒരിക്കലും തിരിച്ചറിയാൻ സാധിക്കാത്ത ധൈര്യം അപ്പോഴുണ്ടായി.
അയാളാകട്ടെ, വാക്കുകൾ കണ്ടെത്താൻ വിഷമിക്കുകയായിരുന്നു. ശബ്ദം ഇടറുന്നു...
'അത്.. അപ്പൊ ഞാൻ.... ഞാൻ കരുതി... , ഇല്ലെടോ.. സോറി ... എൻ്റെ മാത്രം മിസ്റ്റേക്ക് ആണ്. ഐ ആം സോറി..... ഇനി ശല്യപെടുത്തില്ല. വിട്ടേക്കൂ .... '
ഗേറ്റിനടുത്ത് ചാരുവിന്റെ നിഴൽ കണ്ടു. എന്തെന്നില്ലാത്ത ആശ്വാസം.
'അരവിന്ദ്, ഞാൻ പോകുന്നു'.
അയാളുടെ മുഖത്തേക്ക് പോലും നോക്കാതെ പറഞ്ഞു. തിരിഞ്ഞു നോക്കാതെ ചാരുവിന് നേരെ നടന്നു പോയി...യാത്രാകുറിപ്പ്
(കഥപറച്ചിലിൻ്റെ കഥ- 15)
©vp_ -
solido_e__felicidade 17w
#kadhaparachilintekadha
രക്തബന്ധമുള്ള ആൺതരികളൊന്നും ചിതകൊളുത്താൻ വിളിപ്പുറത്തുണ്ടായിരുന്നില്ല. ചേച്ചിയുടെ മടിയിൽ തളർന്നു കിടക്കുവായിരുന്ന അവളോട് ഏട്ടൻ ചോദിച്ചു :
'കുഞ്ഞു, മാഷേ എന്നല്ലാതെ "കൊച്ചച്ഛാ" എന്ന് ഒരിക്കൽപോലും ഞാൻ നിന്റെ അച്ഛനെ വിളിച്ചിട്ടില്ല. പക്ഷെ മനസ്സുകൊണ്ട് അച്ഛന്റെ സ്ഥാനത്താണദ്ദേഹം. അദ്ദേഹം എന്നെയും എങ്ങനെ ആണ് കണ്ടിരുന്നത് എന്ന് നിനക്കറിയാം. മതത്തിൽ അദ്ദേഹത്തിന് വിശ്വാസമില്ല . നിനക്ക് കുഴപ്പമില്ലെങ്കിൽ, ബാക്കി എല്ലാരും അനുവദിക്കുമെങ്കിൽ കർമങ്ങൾ ഞാൻ ചെയ്തോട്ടെ?!'
അവൾക്ക് വാക്കുകൾ പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. 'ഏട്ടാ.. ' എന്ന് വിളിച്ചു കരഞ്ഞത് മാത്രം ഓർമയുണ്ട്. മാഷും ഏട്ടനും തമ്മിൽ ഉണ്ടായിരുന്ന ആത്മബന്ധത്തിന്റെ സുദീർഘമായ കഥ ... !!!! അതും ഒരു കഥയാണ്...
ആരൊക്കെയോ വന്നു പോയി. എന്തൊക്കെയോ നടന്നു. ഒന്നും അവളറിഞ്ഞില്ല. ഒരർദ്ധബോധാവസ്ഥയിൽ തൻ്റെ ഏറ്റവും വല്യ നഷ്ടത്തിന്റെ കണക്കെടുക്കുകയായിരുന്നു അവൾ. 'അമ്മ പോയപ്പോ അച്ഛൻ അവൾക്കു വേണ്ടി ജീവിച്ചു. ഇപ്പൊ അവൾ ആർക്കുവേണ്ടിയാണ് ജീവിക്കേണ്ടത് എന്ന് സ്വയം ചോദിച്ചുകൊണ്ടിരുന്നു. മുറിയിലെ ജനലിലൂടെ ഏട്ടൻ ആ ചിത കൊളുത്തുന്നത് അവൾക്കു കാണാമായിരുന്നു. പണ്ട് വർഷങ്ങൾക്ക് മുൻപ് ഇതുപോലെ ഒരു ദിവസം ഏതാണ്ട് അതെ സ്ഥലത്ത് അമ്മയുടെ ചിത ഒരുങ്ങുമ്പോൾ അച്ഛന്റെ മാറിൽ കണ്ണീരുപ്പു നുകർന്നുകൊണ്ട് ഒട്ടിച്ചേർന്നു കിടന്നിരുന്നത് ഒരു കണ്ണാടിയിലെന്നപോലെ അവൾ മുന്നിൽ കണ്ടു. ഇപ്പോൾ അദ്ദേഹവും പോവുകയാണല്ലോ.... ആ ചിതയ്ക്കുള്ളിൽ എരിഞ്ഞമരുന്നത് വിനയൻമാഷ് മാത്രമല്ല . തൻ്റെ സ്വപ്നങ്ങളും ഒരുപരിധി വരെ സ്വാതന്ത്ര്യവും ആണെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. 'മാഷേ, മാഷ് പോകുവാണല്ലേ, പോയ്കൊള്ളൂ.. തടയാനാകില്ലല്ലോ .. പക്ഷെ ബാക്കിയാക്കി പോകുന്ന അവശേഷിപ്പികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ഈ മോൾടെ ശേഷിയെയും കൂടി കൊണ്ടുപോകുവാണല്ലോ ! ഇത്രയും നാളും "അച്ഛനുണ്ട് " എന്ന വിശ്വാസത്തിൽ ജീവിച്ചു. ഇനി എങ്ങനെ എന്നറിയില്ല. പക്ഷെ കൂടെത്തന്നെ ഉണ്ടാകുമല്ലോ അല്ലെ?'
അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്ന പുകച്ചുരുളുകളോടായി അവൾ ആരാഞ്ഞു. അവയാകട്ടെ, യാതൊരു പ്രതികരണവുമില്ലാതെ കണ്മുന്നിൽ നിന്ന് വളരെവേഗം മാഞ്ഞുപോകുകയും ചെയ്തു...
സൂര്യൻ മറഞ്ഞ വാനം പോലെയായി പിന്നെ അവളുടെ ജീവിതം. എന്നും കാർമേഘങ്ങൾ മാത്രം നിറഞ്ഞു നിന്നു. ബഹളക്കാരിയായിരുന്ന അവൾ ആരോടും അധികം മിണ്ടാതെയായി.. രാവും പകലും ഇല്ലാതെയുള്ള പഠനം മാത്രം. വീട്ടിൽ ചേച്ചിയും ഏട്ടനും, സ്കൂളിൽ ചാരുവും മാത്രമായി അവളുടെ ലോകം., അച്ഛൻ ഏല്പിച്ചുപോയ കുറെ പുസ്തകങ്ങളും!. വിനയൻ മാഷ്ടെ കൂടെ അവളുടെ കളിയും ചിരിയും പ്രസരിപ്പും എല്ലാം യാത്രയായി. പിന്നീട് ഒരിക്കൽ പോലും ഒരു ക്രിക്കറ്റ് മത്സരം തത്സമയം കാണാനുള്ള സഹനശേഷി അവൾക്കുണ്ടായില്ല. ഒരിക്കൽ പോലും മഴയത്ത് ഐസ്ക്രീം കഴിക്കാൻ തോന്നിയിട്ടുമില്ല... അവൾ ഒരു ലോകം പണിയുകയായിരുന്നു ഓർമകളുടെയും ഏകാന്തതയുടെയും അതിവിശാല ലോകം...!
സ്വാഭാവികമായും പിന്നീട്, വല്യച്ഛൻ ആയി അവളുടെ രക്ഷാകർത്താവ് . വല്യച്ഛൻ . അദ്ദേഹം ഒരു മഹാനായ മനുഷ്യനായിരുന്നു. ശരിക്കും ഒരു സാമൂഹ്യജീവിയായി ജീവിക്കാൻ പഠിച്ച മനുഷ്യൻ. സമൂഹത്തിൽ അറിയപ്പെടുന്ന മനുഷ്യൻ. ഗുണപ്രദമായ കാര്യങ്ങൾ ചെയ്യാൻ ശീലിച്ച ഒരുപാട് നന്മകൾ ഉള്ള, ഉള്ളിൽ കടലോളം സ്നേഹം സൂക്ഷിക്കുന്ന മനുഷ്യൻ. പക്ഷെ ചേച്ചി പറയുംപോലെ പ്രകടിപ്പിക്കാത്ത സ്നേഹവും ഒരു ദുരന്തമാണ്... അച്ഛനോടുള്ള സ്വാതന്ത്ര്യം എന്തായാലും വല്യച്ചനോട് ഇല്ല. പോരാത്തതിന് ബഹുമാനക്കൂടുതൽ കൊണ്ടുള്ള ഭയവും! വല്യച്ഛനാകട്ടെ അദ്ദേഹത്തിന്റെ പ്രതീക്ഷകളുടെയും ചേച്ചിമാരിലൂടെ സാധിക്കാതെ പോയ ആഗ്രഹങ്ങളുടെയും അമിതഭാരം അതെ സ്നേഹക്കൂടുതലോടെ തന്നെ അവളുടെമേൽ അർപ്പിച്ചുകഴിഞ്ഞിരുന്നു.
ഇനി എന്ത് എന്ന് കൃത്യമായി അറിയില്ലാത്തതിനാൽ തന്നെ മറ്റൊന്നും അവൾക്ക് ആലോചിക്കാനുണ്ടായില്ല. പാഠപുസ്തകങ്ങൾക്കുള്ളിൽ മാത്രം സ്വയം തളച്ചിട്ടു. പുസ്തകങ്ങളോട് വല്ലാത്ത വിരക്തിയായി . ചില്ലരമാലയ്ക്കുള്ളിൽ അവയെല്ലാം മാറാലപിടിക്കാൻ തുടങ്ങി. എഴുതുന്ന ഓരോ വരികളും അച്ഛനെ ആദ്യം കാണിച്ചിരുന്ന അവൾ പിന്നെ എഴുതാതെയായി ... ആദിമധ്യാന്തം മുരടിക്കുകയായിരുന്നു....യാത്രാകുറിപ്പ്
(കഥപറച്ചിലിൻ്റെ കഥ- 14)
©vp_ -
solido_e__felicidade 17w
#kadhaparachilintekadha
കേവലം മൂന്ന് മാസങ്ങളുടെ ഇടവേളയിൽ അച്ചാച്ചനും അച്ഛമ്മയും വാർദ്ധക്യസഹജങ്ങളായ അസുഖങ്ങളാൽ മരണപ്പെടുമ്പോഴും പുറമെ പതറാതെ അദ്ദേഹം ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ഓടിനടന്നു.. മകൾക്ക് ഒരിക്കൽ കൊടുത്ത വാക്കു പാലിക്കനെന്നോണം പിന്നീട ഒരിക്കലും തളർച്ച ബാധിച്ച അച്ഛനെ അവൾ കണ്ടിട്ടില്ല. .... !
ഒൻപതാം ക്ലാസ് കഴിഞ്ഞുള്ള ചുരുങ്ങിയ എന്നാൽ വിരസ്സമായതുമായ അവധിക്കാലത്തെ പിന്നിട്ട് തിരികെ വിദ്യാലയത്തിലെത്താനുള്ള തിരക്കിലായിരുന്നു അവൾ. അച്ഛന് അവധിക്കാലമായാലും അവധിയില്ല. ടീച്ചേർസ് ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കാൻ പോകണമായിരുന്നു. പോകാൻ ഇറങ്ങിയിട്ട്, അവൾ പതിവായി ഉണ്ടാകാറുള്ള ഏലയ്ക്കാ ചായ ചൂടോടെ കുടിക്കുന്നതിനടയിൽ അവൾ മാഷോട് ചോദിച്ചു:
'ദെവസവും സ്വന്തായിട്ട് അറിവ് രാകി മിനുക്കണ ൻ്റെ മാഷിന് അവരൊക്കെ ന്ത് ട്രെയിനിങ് തരാനാണ്... ?! മാഷ് പോണ്ടാന്നെ ....'
'അങ്ങനൊന്നും ഇല്ലാന്നേ ... ഓരോന്നും ഓരോ അനുഭവങ്ങളല്ലേ...പോയി നോക്കാം. ൻ്റെ മോള് വെറുതെ ഓരോന്ന് ആലോയിച്ചിരിക്കരുത്. ട്യൂഷൻ ഒന്നും ഇല്ലാത്തതാണ്, പത്താം ക്ലാസ് ആണ് അറിയാലോ!
അച്ഛൻ നെഴലുപോലെ പോലെ കൂടെയുണ്ട്. നിന്റെ മനസ്സൊന്നും വാടിയാ അപ്പൊ നിക്കത് അറിയാൻപറ്റും.'
'ഓ... ബുക്കിന്ന് കണ്ണെടുക്കാതെ പഠിച്ചോളാമേ'
'ശെടാ.. അങ്ങനെ ഞാൻ പറഞ്ഞോ!, ഒറ്റയ്ക്കായി കഴിഞ്ഞാ നീ എങ്ങനെയാരിക്കും ന്ന് നിക്കറിയാല്ലോ.. അതോണ്ട് പറഞ്ഞേല്ലേ .. ഒന്നും പഠിച്ചില്ലേലും ൻ്റെ മോള് പരീക്ഷ പാസാകുന്ന് നിക്കറിയാല്ലോ .. '!
ചെറു ചിരിയോടെ ചായ കപ്പ് അവളുടെ കൈയിൽ കൊടുത്തിട്ട് യാത്ര പറഞ്ഞു.
'പോയിട്ട് വരാടോ.. '
ഒരായുഷ്കാലത്തിൻ്റെ സ്നേഹവും കരുതലും അവളുടെ മൂർദ്ധാവിൽ പതിവുപോലെ ഒരു ചുംബനമായി അർപ്പിച്ച് അദ്ദേഹം പടിയിറങ്ങി. ബെക്കിന്റ്റെ നിഴൽപാട് കൺമറയും വരെ അവൾ നോക്കിനിന്നു. തിരിച്ചറിയാൻ സാധിക്കാത്ത എന്തോ ഒരു വല്ലായ്ക. പുറത്തുന്ന് വാതിൽ കടന്നു ഉള്ളിലേക്ക് കേറിയപ്പോ അബദ്ധത്തിൽ കൈയിലെ ചായ കപ്പ് താഴെ വീണുപൊട്ടി. ശബ്ദം കേട്ട് വല്യമ്മ എത്തണേന് മുന്നേ ചില്ലുകഷ്ണങ്ങൾ പറക്കുന്നതിനിടയ്ക്ക് കൈവിരൽ മുറിഞ്ഞു ചോരവന്നു ... എന്തെങ്കിലും ആലോചിക്കണതിനു മുന്നേ വല്യമ്മ പാഞ്ഞെത്തി .
'എന്താ ഇവിടെ ശബ്ദം കേട്ടത്!?
'ഒന്നൂല്ല. ചായ കപ്പ് താഴെവീണതാ.'
'ഹ്മ്മ്.. ഇതിപ്പോ എത്രാമത്തെ കപ്പാ ഈ പൊട്ടിക്കണത് നീയ് . വേഗം എല്ലാം പെറുക്കി കളയ്.'
കൈമുറിഞ്ഞതും ചോര വന്നതും വല്യമ്മ കണ്ടില്ല. കാണില്ല. അതെപ്പോഴും അങ്ങനെയാണല്ലോ...!
പണികളൊക്കെ കഴിഞ്ഞ് മുറിയിൽ CHRONICLE OF DEATH FORETOLD നുള്ളിൽ മാർക്കസ് സമർഥമായി ഒളിപ്പിച്ച 'മാജിക്കൽ റിയലിസം' കണ്ടുപിടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോഴും മനസ്സ് അശാന്തമായിരുന്നു. ജനലിലൂടെ പുറത്തേക്കു നോക്കി. പണ്ട് കറയൊലിപ്പിച്ചു നിന്ന പാലമരത്തെയും വരിക്കപ്ലാവിനെയും ഒക്കെ മരങ്ങൾക്കു മുറിവുപറ്റി എന്ന സങ്കൽപ്പത്തിൽ ചെമ്പരത്തിയുടെയും പനികൂർക്കയുടെയും ഇലകൾ തല്ലിച്ചതച്ചു ചാറാക്കി മരുന്ന് പുരട്ടികൊടുത്തിരുന്നത് ഓർത്തു സ്വയം ചിരിക്കാൻ നോക്കി. ഇല്ല. അവയൊന്നും ഇപ്പോൾ അനങ്ങുന്നത് പോലും ഇല്ല. ഇന്ന് എന്താ 'കാറ്റ്' ഇല്ലാത്തെ ..!? ചിന്തകളുടെ കൂമ്പാരം കൂടി വന്നപ്പോൾ മേശയ്ക്കുള്ളിൽ നിന്ന് ഡയറി എടുത്ത് എന്തൊക്കെയോ കുത്തിക്കുറിക്കാൻ തുടങ്ങി.....
വൈകുന്നേരം ചിത്തുവേച്ചിയും ഏട്ടനും വന്നു. കുറച്ച ദിവസം ഏട്ടന്റെ വീട്ടിൽ നിക്കാൻ പോയതാരുന്നു അവർ. പക്ഷെ വരും എന്ന് പറഞ്ഞ സമയം ആയിട്ടില്ലാരുന്നു.
അവര് വന്നു. വന്നിട്ട് പതിവില്ലാതെ ഒന്നും മിണ്ടാതെ ഇരുന്നു.
'ന്താ ചേച്ചീ, രണ്ടാളും കൂടി വഴക്കിട്ടോ?'
ചേച്ചി അവളെ നോക്കുന്നുണ്ടായിരുന്നില്ല.
'പുള്ളിക്കാരി നല്ല ദേഷ്യത്തിലാണല്ലോ ഏട്ടാ.!' ഏട്ടൻ അതിനു മറുപടി പറഞ്ഞില്ല . പകരം കൈയിലെ വെള്ളത്തുണികൊണ്ടുള്ള കെട്ടുകണ്ടിട്ടാകണം ചോദിച്ചു:
'കുഞ്ഞു, കൈയിൽ ഇതെന്ത് പറ്റി!?'
'ഹേ... ഒന്നുല്ലേട്ടാ.. രാവിലെ ഒരു കപ്പ് പൊട്ടി. അതിന്റെ ചില്ലുകഷ്ണങ്ങൾ പെറുക്കിയപ്പോ കൊണ്ടതാ. വല്യ മുറിവൊന്നുമില്ല. നാളെ മാഷ് വരുമ്പോ ഒന്ന് പറ്റിക്കാല്ലൊ...!'
'വേദനയുണ്ടോ..?'
'ഹേയ് ... അങ്ങനെയൊന്നുമില്ലേട്ടാ .. !'
ഏട്ടന് ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവപ്പകർച്ച. ചിരിയോടെയും ശാന്തതയോടെയും അല്ലാതെ കണ്ടിട്ടില്ലാത്ത ആ മുഖത്ത് ഒരു നിസ്സഹായത തെളിഞ്ഞു നിൽക്കുന്നു.
'ഒരിക്കലും വേദനിക്കരുതെട്ടോ... !'
ഏട്ടന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടോ..!
'ന്താ ഏട്ടാ ന്ത് പറ്റി ? നിക്കൊന്നും മനസിലാകണില്ല.!'
ഏട്ടനെന്തേലും പറയും മുന്നേ വല്യച്ഛൻ അങ്ങോട്ട് വന്നു. വല്യച്ചന്റ്റെ മുഖത്തും സമാനമായ ഒരു പതർച്ച. മുഖത്തേക്കൊന്നും നോക്കാതെ അദ്ദേഹം പറഞ്ഞു:
'കുഞ്ഞു, വിനയന് ഒരു ചെറിയ അപകടം. ബൈക്കിന്നോ മറ്റോ വീണതാണ്. ഹോസ്പിറ്റലിൽ നിന്ന് ഇപ്പൊ കൊണ്ടോരും!'
അവൾ ഞെട്ടി ഏട്ടനെ നോക്കി. ചേച്ചിയെ നോക്കി. ഇത്രെയും നേരം തൻ്റെ ചേച്ചി സമർഥമായി ശബ്ദമുണ്ടാക്കാതെ കരയുവാരുന്നു എന്ന് അവൾക്ക് അപ്പോൾ മാത്രം മനസിലായി.
'ന്താ ഏട്ടാ ഇതൊക്കെ!?'
ഏട്ടൻ അവളെ ചേർത്തുപിടിച്ചു.
'കുഞ്ഞു, നമ്മടെ മാഷ്... ,' ഒരർദ്ധവിരാമ ചിഹ്നത്തിൽ ഏട്ടന്റെ വാക്കുകൾ മുറിഞ്ഞു.
അവൾക്ക് ഏറെക്കുറെ എല്ലാം മനസിലായി കഴിഞ്ഞു. ഒരിറ്റു കണ്ണുനീർ പോലും അവളുടെ കണ്ണിൽനിന്ന് ഉതിർന്നുവീണില്ല. അവൾ നേരെ അവളുടെ മുറിയിലേക്ക് പോകാനൊരുങ്ങി. ചേച്ചി അപ്പോഴും അവളെ നോക്കുന്നുണ്ടായിരുന്നില്ല.
'ഏട്ടാ.. മാഷെ കൊണ്ടൊരുമ്പോൾ, ന്നെ വിളിക്കണെ ...'
അത്രയും പറഞ്ഞ് ഏട്ടന്റെ കൈയിലേക്ക് കുഴഞ്ഞുവീണു.. പിന്നെ കുറെ നേരത്തേക്ക് നടന്നതൊന്നും അവൾക്ക് ഓർമയില്ല. കണ്ണുതുറന്നപ്പോൾ ചേച്ചിയുടെ മടിയിൽ തലവച്ചു കിടക്കുവരുന്നു അവൾ. നെറുകയിൽ തലോടുന്നത് മൂത്തേച്ചി ആണെന്ന് അപ്പോഴും മനസ്സിലാക്കാൻ സാധിച്ചു. ചുറ്റിലും സകലമാന ബന്ധുക്കളും ഉണ്ട്. ലോകം മുഴുവൻ കീഴ്മേൽ മറിയുകാണെന്നു തോന്നി. അപ്പോഴും കാഴ്ച മങ്ങുന്നുണ്ടായിരുന്നു. കിടന്ന കിടപ്പിൽ തന്നെ മുഖമുയർത്തി തൊണ്ടയിൽ നിന്ന് പുറത്തു വരാവുന്ന പരമാവധി ശബ്ദത്തിൽ ചേച്ചിയോട് ചോദിച്ചു:
'അച്ഛൻ....?'
ചേച്ചി അപ്പോഴും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല . ആ കണ്ണിൽ നിന്ന് നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരുന്ന കണ്ണുനീർ അവളുടെ മുഖവും നനച്ചു. ഒന്നുകൂടി കണ്ണ് തെളിച്ചു നോക്കി. തൊട്ടുമുന്നിൽ നിലത്ത് പൊതിഞ്ഞ വെള്ളത്തുണിയിൽ മാഷിന്റെ മുഖം. അത് മാത്രമേ ഓർമയുണ്ടായിരുന്നുള്ളു ... പിന്നെ നടന്നതൊന്നും ഒരിക്കലും ഓർമയിൽ സൂക്ഷിക്കാൻ പോലും മനശക്തി അവൾക്കുണ്ടായിരുന്നില്ല.യാത്രാകുറിപ്പ്
(കഥപറച്ചിലിൻ്റെ കഥ -13) -
solido_e__felicidade 17w
#kadhaparachilintekadha
ഏകദേശം ഒരാഴ്ച കാലത്തെ പനിക്കിടക്കയിൽ നിന്ന് വിടുതൽ നേടി തിരികെ അവൾ സ്കൂളിലെത്തി. അന്ന് ചാരു വന്നിട്ടുണ്ടായിരുന്നില്ല. വരാതിരുന്ന ദിവസങ്ങളിലെ ഇംഗ്ലീഷും മലയാളവും ഒഴികെ ഉള്ള വിഷയങ്ങളൊക്കെയും പഠിക്കാൻ വേണ്ടിഉച്ചയ്ക്ക് സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ ലത ടീച്ചർ പറഞ്ഞിട്ടുണ്ടായിരുന്നു. ചാരു ഇല്ലാത്തതിനാൽ എന്തോ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. ഒറ്റയ്ക്ക് സ്റ്റാഫ്റൂമിൽ നിന്ന് ഇറങ്ങി ക്ലാസ്സിലേക്ക് പോകുന്നവഴിക്ക് പെട്ടെന്ന് പുറകിൽ നിന്ന് അത്ര പരിചയം ഇല്ലാത്ത ഒരു ശബ്ദം:
'വരദാ.... , ഒന്ന് നിക്കുവോ?'
തിരിഞ്ഞു നോക്കിയപ്പോ അരവിന്ദാണ്. സ്കൂൾ സെക്കൻഡ് ലീഡർ. ഒരേ ക്ലാസ് ഒക്കെ ആണേലും പുള്ളിക്കാരൻ ഇംഗ്ലീഷ് മീഡിയം. ഭയങ്കര പഠിപ്പിസ്റ്റാണ്! വിദ്യാരംഭം സാഹിത്യ ക്ലബ്ബിൻ്റെ പ്രതിനിധികളായി ഒരിക്കൽ ഒരു മത്സരത്തിന് അയാൾക്കും ചാരുവിനും ഒപ്പം പങ്കെടുത്തിട്ടുണ്ട്. ചാരുവിൻ്റെ ട്യൂഷൻ ക്ലാസ്സിൽ ആണ് പുള്ളി പഠിക്കുന്നത്!
'ഹാ.. താനോ!, എന്താടോ?'
'ഇയാൾക്ക് സുഖമില്ലായിരുന്നുവല്ലേ? ഇപ്പൊ എങ്ങനെ ഉണ്ട്?'
'കുഴപ്പമൊന്നുമില്ലാ. മഴ നനഞ്ഞു പനിപിടിച്ചതാ.. എല്ലാം മാറി.'
'ഹമ്മ് .. മുഖത്തു നല്ല ക്ഷീണം ഉണ്ട്. ഹ.. പിന്നെ, ഞാൻ പറയാൻ വന്നത്, തൻ്റെ എഴുത്തുകളൊക്കെ നന്നായിട്ടുണ്ട് കേട്ടോ... '
അവൾ ഒരു നിമിഷം ഒന്ന് പകച്ചു.
'എഴുത്തുകളോ! മനസിലായില്ല!?'
പെട്ടെന്ന് എന്തോ അബദ്ധം പറഞ്ഞ പോലെ അയാളും ഒന്ന് പകച്ചു. എന്നിട്ട് പെട്ടെന്ന് പറഞ്ഞു: 'എടോ, ഞാൻ സ്കൂൾ മാഗസിനിൽ വന്ന കവിതയെയും കഥയെയും പറ്റിയാണ് പറഞ്ഞത്.'
'ഓഹ് .. അതാണോ ...! താങ്ക് യൂ . പോട്ടെ ..., ക്ലാസ്സിൽ ടീച്ചർ വന്നിട്ടുണ്ടാകും'
'ഓക്കെ.'
അന്ന് അഞ്ചുമിനിട്ടിൽ അവിടെ അവസാനിച്ച ആ സംഭാഷണം മറ്റൊരിക്കൽ തന്നെ ഒത്തിരി വേദനിപ്പിക്കും എന്ന് അവൾ അപ്പോൾ അറിഞ്ഞിരുന്നില്ല.
ഒരിക്കലും അവളോട് മറുപടി എഴുതാൻ പറഞ്ഞില്ലെങ്കിലും ആനന്ദേട്ടൻ എഴുതണ കത്തുകളൊക്കെയും ചാരു വായിപ്പിച്ചു കേൾപ്പിക്കുമായിരുന്നു.. ചാരുന് അതൊരു തമാശയായിരുന്നു എന്ന് പലപ്പോഴും അവൾക്ക് തോന്നിയെങ്കിലും , ചെയ്യുന്നത് തെറ്റാണെന്നു അറിയാമായിരുന്നിട്ടും പ്രതികരിച്ചില്ല..... അറിഞ്ഞുകൊണ്ട് ചെയ്ത വല്യ തെറ്റ്... !!!
കാലം മന്ദഗതിയിൽ കടന്നു പോയ്കൊണ്ടിരുന്നു ... ഇതിടയ്ക്ക് അവളും വളരുകയായിരുന്നു. അഛന്റെ പുന്നാരമകളായി, വീട്ടുകാരുടെ നല്ലകുട്ടിയായി. ചേച്ചിമാരുടെ പ്രിയപ്പെട്ട അനിയത്തിയായി. സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർഥിനിയായി.....
കാലം കഴിയും തോറും അച്ഛന്റെ പല മുഖങ്ങൾ അവൾ കൊണ്ടുപോന്നു... പകൽ മുഴുവൻ വിശ്രമമില്ലാതെ നാടിനും നാട്ടുകാർക്കും വേണ്ടി അദ്ദേഹം അലഞ്ഞുനടന്നു. സ്കൂളിൽ വിദ്യാർഥികളുടെയും സഹ അധ്യാപകരുടെയും പ്രിയങ്കരൻ. ക്ലാസ് സമയങ്ങൾ കഴിഞ്ഞിട്ടും, ട്യൂഷനൊന്നും പോകാൻ കഴിവില്ലാത്ത നിർധന വിദ്യാർഥികൾക്കായി അദ്ദേഹം ക്ലാസുകൾ എടുത്തുകൊണ്ടിരുന്നു...... പുസ്തകങ്ങൾ വായിച്ചുകൊണ്ടിരുന്നു... രാത്രികളിൽ അവൾക്കായി ലോകോത്തര കഥകൾ പറഞ്ഞുകൊണ്ടിരുന്നു.
അച്ഛൻ എന്നും നിഴൽ പോലെ അവളുടെ കൂടെയുണ്ടായിരുന്നു. പുസ്തകങ്ങളാൽ അദ്ദേഹം അവളെ പരിപോഷിപ്പിച്ചുപോന്നു. തൻ്റെ മകൾ തീർച്ചയായും തൻ്റെ അഭിമാനമാകുമെന്ന് അദ്ദേഹത്തിന് വിശ്വാസമായിരുന്നു. ഒരിക്കലും ഒരിഷ്ടങ്ങളും അവൾ വേണമെന്ന് പറഞ്ഞില്ല. അവളുടെ മനസ്സ് ഒരു കണ്ണാടിയിലെന്ന പോലെ വായിക്കാൻ സാധിക്കുന്ന അവളുടെ അച്ഛൻ അവൾക്ക് വേണ്ടി ഒരു പുരുഷായുസ്സ് മുഴുവൻ മാറ്റിവയ്ക്കുവായിരുന്നു.
ഇതിനിടയ്ക്ക് മൂത്ത ചേച്ചി ഇഷ്ടപെട്ട പയ്യനൊപ്പം ഇറങ്ങിപ്പോയി! അധികം കാലത്താമസം ഉണ്ടാകാതെ ചിത്തുവേച്ചിടെ കല്യാണവും 'ഒരുവിധത്തിൽ' നടന്നു. ചേച്ചിടെ കൈയ്യും പിടിച്ച് ഒരു ക്രിസ്ത്യാനി പയ്യൻ വീട്ടിലേക്ക് വന്നു. സത്യത്തിൽ അച്ഛൻ അവരെ കൈ പിടിച്ചു കേറ്റി എന്നുവേണം പറയാൻ...! എപ്പോഴത്തെയും പോലെ അന്ന് അവൾ അറിഞ്ഞില്ല, പിൽകാലത്ത് ആ ക്രിസ്ത്യാനി പയ്യൻ അവളുടെ ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്ന സ്വാധീനം എത്രത്തോളം വലുതായിരിക്കുമെന്ന്!
തീർച്ചയായും ചേച്ചിമാർ കാണിച്ച 'സാഹസത്തിനു' അവരുടെ കൂടെ നിന്നതിനു അദ്ദേഹം ഒരുപാട് പഴികേട്ടു. പക്ഷെ അതൊന്നും അദ്ദേഹത്തെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. ശരിയെന്നു പൂർണ വിശ്വാസമുള്ള കാര്യങ്ങൾ പ്രാവർത്തികമാക്കാൻ അദ്ദേഹം ആരെയും പേടിച്ചില്ല.....യാത്രാകുറിപ്പ്
(കഥപറച്ചിലിൻ്റെ കഥ -12)
©vp_
