Grid View
List View
Reposts
 • sha_myth_95 3d

  മുത്തശ്ശി

  കഥകൾ

  image credit : pinterest

  Read More

  ..

 • sha_myth_95 3d

  Doubt ����

  Read More

  നക്ഷത്രങ്ങളല്ലാതെ ഈ പ്രപഞ്ചത്തിൽ മറ്റു പ്രകാശസ്രോതസ്സുകൾ ഉണ്ടോ ?

  അവ ജനിക്കുന്നതിന് മുന്നേ ഇവിടെ വെളിച്ചമുണ്ടായിരുന്നോ ?

  വെളിച്ചമെത്തും മുന്നേ ഇവിടമാകെ ഇരുട്ടായിരുന്നിരിക്കുമല്ലേ ?

  എങ്കിൽ,

  ഏതർത്ഥത്തിലാണ് രണ്ടാമത് രൂപം കൊണ്ട പ്രകാശത്തിന്റെ അഭാവമാണ് പ്രപഞ്ചോല്പത്തിക്കും മുന്നേ നിലനിന്നിരുന്ന ഇരുട്ടെന്ന് ചിന്തിക്കാൻ തന്നെ ഒക്കുക ?
  ©sha_myth_95

 • sha_myth_95 1w

  ധ്രുവനക്ഷത്രം അഥവാ northern star.. പണ്ടുമുതൽക്കെ ദിശയറിയാനായി സഞ്ചാരികളും വ്യാപാരികളും ആശ്രയിച്ചിരുന്ന നക്ഷത്രം.. ഭൂമിയുടെ ഉത്തരധ്രുവത്തിന് മോളിലായി വളരെ ഉയരത്തിൽ നല്ല തിളക്കത്തോടെ കാണാം എന്നത് തന്നെ കാരണം.. പക്ഷെ, അത് എല്ലായ്പ്പോഴും ഒരു നക്ഷത്രം മാത്രമാണെന്ന് കരുതരുത്.. ഭൂമിയുടെ അച്ചുതണ്ടിലുള്ള വ്യതിയാനങ്ങൾ കാരണം ഏതാണ്ട് 26,000 വര്ഷങ്ങളൊക്കെ കൂടുമ്പോൾ ഇന്നുള്ള ധ്രുവനക്ഷത്രതിന്റെ സ്ഥാനം മറ്റൊന്ന് ഏറ്റെടുക്കും.. ചിലതൊക്കെ അങ്ങനെയാണ്..
  നിലവിൽ polaris എന്ന നക്ഷത്രമാണ് ആ സ്ഥാനത്ത്.. കാലം കഴിയുമ്പോൾ അവിടെ മറ്റൊരാള് വരും.. അത് കാണാൻ നമുക്ക് ഭാഗ്യം / നിർഭാഗ്യമില്ലെങ്കിലും.. ��

  Read More

  ധ്രുവനക്ഷത്രം

  ഈയുള്ള യാത്രകളത്രയും നടത്തിയത്
  പെണ്ണേ മേലെ വഴികാട്ടിയായി
  നീയുണ്ടെന്ന പ്രതീക്ഷയിലായിരുന്നു

  നിലാവ് പൂക്കുന്ന പൗർണമി രാത്രി
  നിന്നെ മറച്ചുപിടിച്ചത് കൊണ്ടോ എന്തോ
  മാർഗമില്ലാതെ, ലക്ഷ്യമറിയാതെ
  ഈ വഴിത്താരയിൽ ഞാനും ബാക്കി..
  ©sha_myth_95

 • sha_myth_95 4w

  കണ്മുന്നിൽ കാണുന്ന കാഴ്ചകളുടെ ഭംഗിയില്ലായ്മോ ,

  ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കഴിയില്ലെന്ന ഭീരുത്വമോ ,

  യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമോ ,

  എന്താണ് നിന്റെ സ്വപ്നങ്ങളുടെ ആധാരം ??
  ©sha_myth_95

 • sha_myth_95 4w

  ആളൊഴിഞ്ഞ കടൽത്തീരവും
  കണ്ണിലെ കൃഷ്ണമണിയും പോലെ
  ചില ശൂന്യതകൾക്ക് പോലും
  ഒരുപാട് സൗന്ദര്യമാണ്..
  ©sha_myth_95

 • sha_myth_95 5w

  ചുട്ടുപൊള്ളുന്ന ഭൂമിയെ വിട്ട്
  ഇരച്ചുപെയ്യുന്ന മഴയെ
  പ്രണയിച്ച കവികളൊക്കെ
  ഇന്ന് ആശയക്കുഴപ്പത്തിലാണ്..
  ©sha_myth_95

 • sha_myth_95 6w

  ദൂരെയെങ്ങോട്ടേലും ഒരു ട്രെയിൻ യാത്ര പോണം നിന്റൊപ്പം..
  കാശില്ലാത്തതിനാൽ ജനറൽ കംപാർട്മെന്റിൽ തന്നെ ഏന്തിവലിഞ്ഞു കേറണം..
  ബാത്‌റൂമിലേക്കെന്ന് പറഞ്ഞു പോയൊരു സിഗരറ്റ് കത്തിച്ചു വന്ന് അതേ മണത്തോടെ അടുത്തു വന്നിരിക്കണം..
  നീ മാത്രം കാണുന്ന രീതിയിൽ ഫോണിൽ മറ്റുള്ളോരുടെ whatsapp status നോക്കി ആത്മഗദം പറയണം..
  ചായേടെ കാശുകൊടുക്കാനെന്ന പേരിൽ പേഴ്‌സ് തുറന്ന് അതിലിരിക്കണ ലാലേട്ടന്റെ ഫോട്ടോ നോക്കിയൊന്ന് ചിരിക്കണം..
  പിന്നെ യാത്ര പകുതിയാകുമ്പോ എനിക്ക് മടി പിടിച്ചെന്ന് പറഞ്ഞു തിരിച്ചുകേറി വീട്ടിൽ വന്നൊന്ന് സുഖായി ഒറങ്ങണം..

  ഞാനെന്തെന്ന് മനസിലാക്കാൻ ആയൊരു ട്രെയിൻ യാത്ര തന്നെ ധാരാളമാവും പ്രിയേ നിനക്ക്..
  ©sha_myth_95

 • sha_myth_95 6w

  യക്ഷി ��
  #trendingart

  Read More

  രാത്രി ആകാശത്തെ പൊതിയുമ്പോൾ..

  തുടിച്ചുനിലക്കുന്ന മായക്കണ്ണുകളും ,
  കൊഴിഞ്ഞുവീണ മുല്ലപ്പൂക്കളുടെ
  മാദകഗന്ധവും , ആർത്തിയുടെ ഉമിനീർ
  തുള്ളികൾ ഇറ്റിവീഴുന്ന നാവും ,
  ചോരപശിമ മാറാത്ത ഉളിപ്പല്ലുകളുമായി
  രാവിന്റെ പാൽപ്പാടയിൽ മുക്കിയെടുത്ത
  ശുഭ്രവസ്ത്രവുമണിഞ് ആ പാലമരത്തിന്റെ
  കൊമ്പിൽ നിന്നും താഴേക്ക്
  ഊർന്നിറങ്ങാറായിരുന്നു അവളുടെ പതിവ്..

 • sha_myth_95 7w

  അനുഭവിക്കാൻ വിധിക്കപ്പെടാത്തവന്റെ മനസ്സിൽ

  ചില നല്ല വാർത്തകൾക്ക് പോലും,
  ചൂളയിൽ നിന്നും കോരിയിട്ട
  കനലുകളുടെ രൂപമാണ്..
  ©sha_myth_95

 • sha_myth_95 8w

  മുൻധാരണകൾ

  മുടി നീട്ടിവളർത്തുന്നൊരൊക്കെ കഞ്ചാവാണ്.
  ആണ് കരയാനുള്ള കാരണം, അതൊരു പെണ്ണായിരിക്കും
  യാതൊരു ദൈവവിശ്വാസവുമില്ലാത്തവർ മാത്രമാണ് നല്ല മനുഷ്യർ..
  അങ്ങനെങ്കിൽ ജീവിതം നശ്വരമാണെന്ന് കാട്ടാൻ എല്ലോനും ഇനി ആത്മഹത്യ ചെയ്യേണ്ടി വരും..

  Read More

  അവനങ്ങനാണ്..

  കഞ്ചാവടിക്കാൻ മുടി നീട്ടിവളർത്തും..

  പെണ്ണിനെ കാരണക്കാരിയാക്കാൻ ഇരുന്ന് കരയും..

  നല്ല മനുഷ്യനാവാൻ എല്ലാ ആരാധനയെയും കളിയാക്കും..

  ജീവിതം നശ്വരമാണെന്നു കാട്ടാൻ വേണേൽ അവൻ ആത്മഹത്യയും ചെയ്യും..
  ©sha_myth_95