മനസ്സിന്റെ മരുവിൽ ഓർമ്മകൾ
പൊടിക്കാറ്റായ് വന്ന് മേയുമ്പോൾ
വിരഹം കുന്ന്കൂടാറുണ്ട്
മണൽ തിട്ടകൾ പോലെ ..
അപ്പോഴാണ് നീ വിളിക്കാതെ
ഞാൻ നിന്നിലേക്ക് ഓടിയെത്തുന്നത്
ഒരു മഴ കൊതിച്ചു ..
തണുത്ത ഇളം തെന്നൽ കൊതിച്ചു ..
നിൻറെ കണ്ണിലൂടെ നിറം തൂവുന്ന
കാഴ്ച്ചകൾ കണ്ട് ..
ഉരുകുന്ന മരുവിൽ നിറയുന്ന മരുപ്പച്ച
രുചിച്ചു ..മഞ്ഞു പൊഴിയുന്ന
നിന്റെ വെളുത്ത ചിരിയിൽ ലയിച്ചു ..
എല്ലാം മറന്നൊന്ന് ചിരിക്കാൻ .
ഇനിയും ചിറകറ്റ് വീഴും വരെ നിന്നിലേക്ക്
പറക്കണം ..
പ്രണയമെന്നോ സൗഹൃദമെന്നോ
എന്തു പേരിട്ട് വിളിച്ചാലും ഈയുള്ളവന്
ഇതൊരു പുനർജന്മമാണ് ..
©sharafalamkode
sharafalamkode
-
-
ഇനിയും അകന്നകന്ന്
പോവണം
നമുക്ക് അടുത്തറിയാൻ ..
അടുത്തിരിക്കുമ്പോൾ
ഇനിയും അകലുന്നതിനെ
കുറിച്ച് പറയണം
അത്ര മേൽ ഇഷ്ടത്തോടെ ...
©sharafalamkode -
അവഗണിക്കുന്നവർ
പരിഗണിക്കുന്ന
ഒരു കാലം വരും ..
പരിഗണിക്കേണ്ടവർ
അവരെ
അവഗണിക്കുമ്പോൾ ..
©sharafalamkode -
അത്രമേൽ പ്രിയപെട്ടവരെ
വഴി വെട്ടി തിരഞ്ഞു ചെല്ലുംമ്പോഴാണു
നാമറിയുക ...
കാത്തിരിപ്പിനേക്കാൾ സുഖമുള്ള നിമിഷങ്ങളേറെയുണ്ടെന്ന് ..
©sharafalamkode -
ചിലർ മരണം കൊണ്ടെഴുതുന്ന
നോവിന്റെ കവിതകളുണ്ട് ...
ഒടുവിലെ യാത്രയിൽ ഒരുപാട്
ചോദ്യങ്ങളാൽ
കോറിയിടുന്ന കവിതകൾ ...
കുഞ്ഞു കണ്ണുകളിൽ ..
പ്രിയപ്പെട്ടവളുടെ കവിൾ തടങ്ങളിൽ
കണ്ണീരിനാൽ ഒലിച്ചിറങ്ങുന്ന
നോവിൻ കവിതകൾ ...
©sharafalamkode -
ചില തുടക്കങ്ങൾ
മറ്റു പലതിന്റെയും
അവസാനമായിരിക്കും .
ഒരു രാത്രിയുടെ ...
അല്ലെങ്കിൽ
ഒരു പകലിന്റെ ...
©sharafalamkode -
നീ വന്നാൽ കടല കൊറിച്ചു
നമുക്ക് കടലും
കണ്ടിരിക്കണം
കട്ടൻ ചുണ്ടോടുപ്പിച്ചു
കണ്ണിറുക്കി ചിരിക്കണം ..
പകുതി ചിതൽ തിന്ന
ബാല്യത്തിന്റെ
പൊതികൾ കെട്ടഴിക്കണം ..
അതിലെന്നെയും
നിന്നെയും കാണാം ..
ഒരു ബെഞ്ചിൽ ...
ഇടവഴിയിൽ മാഞ്ചുവട്ടിൽ ..
അങ്ങിനങ്ങിനെ
നമുക്ക് പുറകൊട്ട് സഞ്ചരിക്കണം ...
പണ്ട് പാവാടത്തുമ്പിൽ
കൊളുത്തി വലിച്ച
തൊട്ടാവാടി കൂട്ടങ്ങൾക്കിടയിലൂടെ
ചാഞ്ഞ കൊമ്പുകൾക്
കൈകൊണ്ട്
വകഞ്ഞു ഇടവഴികളിലൂടെ
നിന്റെ കൈ പിടിച്ചു
വീണ്ടുമാ ബാല്യത്തിലേക്ക് ..
©sharafalamkode -
മനസ്സിൽ പുല്കിയിരിക്കുന്ന
മോഹങ്ങൾ നിന്റെ വരികളെ
ചുംബിക്കാറുണ്ട് .
പ്രണയമേ ....
നീ എഴുതുക നിൻ ഹൃദയം ..
വെയിൽ വീണ് ചുട്ടു പൊള്ളുമ്പോൾ
ഞാനത് തണൽമരമാക്കിക്കോളാം .
©sharafalamkode -
കണ്ടുമുട്ടിയിട്ടും
കാണാമറയത്തേക്കൊളിക്കുന്ന
പരിചിതമായ നീ
അപരിചതരെ പോലെ ....
ഒന്നു മിണ്ടാമായിരുന്നു
നീ പിന്തുടരുന്ന പേരുകളിൽ
ഞാനില്ലെങ്കിലും ഒന്ന്
പുഞ്ചിരിക്കാമായിരുന്നു ..
നീയാണെന്ന് എനിക്കുറപ്പിക്കാൻ
ചുമ്മാ വെറുതെ ,,
©sharafalamkode -
ചിലർക്ക് നാം
ആരുമായിരുന്നില്ല
എന്ന് തോന്നി തുടങ്ങിയാൽ
ചുറ്റും ആരുമില്ല എന്ന
ചിന്തയിലേക്ക് വഴി മുട്ടുന്ന ഒരു
രംഗമുണ്ട് ..
മറച്ചു പിടിക്കാൻ മറ്റൊരു
ഭാവം അഭിനയിക്കാൻ
കഴിയാത്ത രംഗം ..
©sharafalamkode
-
sruthy_souparnika 12w
പ്രേമമായിരുന്നെന്നിൽ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും...©sruthy_souparnika
-
©sruthy_souparnika
-
raziqu 11w
#loveletter
#premalekhanam
#kaathukidapp
To @reneiya_rasheed
റെനാ...
ഇന്നലെ,
പിന്നാമ്പുറത്തെ ചായ്പ്പിലൊളിപ്പിച്ച
കുപ്പിയിലേക്ക് വീണ്ടും നിന്റെ കത്തെന്നെ
കൊണ്ടു ചെന്നാക്കി.
വെണ്ണീർ ചാക്കിലൊളിപ്പിച്ച
കുപ്പിയെ തിരയുമ്പോൾ നിന്റെ മുഖമായിരുന്നു മനസ്സിൽ...
ഓളങ്ങളിൽ ചിതറിതെറിച്ച
പോലെ അവ്യക്തമായവ...
വീണ്ടുമെന്തിനാണ് നീ
ഉണങ്ങിദ്രവിച്ചയിടത്തു ഓർമകൾ കൊണ്ട്
നനവ് പരത്തുന്നത്.?
രാവും പകലും പോലെ നാം അകലയല്ലേ..?
എന്റെ മുറ്റത്തൊരു സൂര്യകാന്തിയുണ്ട്.
പണ്ട്
നിന്നെ ഞാൻ നോക്കിനിന്ന പോലെ
സന്ധ്യ വരെ സൂര്യനെ നോക്കിയിരിക്കുന്നവൾ.
പക്ഷെ
ഒരിക്കലുമവർ ഒരുമിക്കയില്ല, ഞാൻ നിന്നിലെന്ന പോലെ.....
റെനാ
നിന്റെ മിഴികളെ
ഞാൻ പ്രണയിക്കുന്നു.
ഹൃദയത്തിന്റെ വാതിൽ തുറന്നു
കിടക്കുന്നത് നിന്റെ കണ്ണിൽ ഞാനെന്നും
കാണാറുണ്ട്...
കണ്ണീരുപ്പുകല്ലിച്ചു കനം വെച്ച
എന്റെ കണ്പോളകളിൽ പ്രകാശം
നിറച്ചതവയാണ്.
സത്യം... ഞാനവയെ
പ്രണയിക്കുന്നു, നിന്റെ
ഹൃദയം ഞാനതിൽ കാണുന്നു.
കാത്തിരിക്കേണ്ട നീ...
ഈ ഭിക്ഷുവിന്റെ ഭാണ്ഡം ശൂന്യമാണ്.
അകലെ നിന്നേതോ പാഴ്ക്കിനാവിന്റെ
പൊരുളും തേടി വന്നവൻ ഞാൻ.
ഈ വഴിയിൽ എനിക്ക് കൂട്ട്
ഇരുട്ടും നാശവും മാത്രം,
നിഴൽ പോലുമെന്നോ പിന്തിരിഞ്ഞു പോയ്.
റെനാ...
നീ ചിരിക്കണം...
നേർത്ത പല്ലുകൾ ചുണ്ടിൽ തട്ടും
വരെ പുഞ്ചിരിക്കണം.
കാത്തിരിപ്പ് വ്യർത്ഥമാണ്...
നിന്റെ കണ്ണാഴങ്ങളിൽ വീണലിയാൻ
ഞാനർഹനല്ല, നിനക്കു തരാൻ
ഒരു മുല്ലയിതൾ പോലും
ഇല്ലാത്തവൻ ഞാൻ...
നീ ചിരിക്കണം, കണ്ണുകളിൽ
പ്രകാശം വിടരട്ടെ...
പുതിയ ജീവിതം വിടരട്ടെ...
അതു കണ്ട് ഈ ഫക്കീറിന് കണ്ണടക്കണം.കാത്തിരിക്കേണ്ട നീ...
ഈ ഭിക്ഷുവിന്റെ ഭാണ്ഡം ശൂന്യമാണ്.
അകലെ നിന്നേതോ പാഴ്ക്കിനാവിന്റെ
പൊരുളും തേടി വന്നവൻ ഞാൻ.
ഈ വഴിയിൽ എനിക്ക് കൂട്ട്
ഇരുട്ടും നാശവും മാത്രം,
നിഴൽ പോലുമെന്നോ പിന്തിരിഞ്ഞു പോയ്.
©റാസി -
raziqu 11w
#loveletter
#premalekhanam
Last one...
To : @hannaabideen
ഹന്നാ...
രാവിലെ മഞ്ഞുണ്ടായിരുന്നു
അതറിഞ്ഞിട്ടെന്തു കാര്യം? അല്ലേ...
നിന്നോട് പറയാൻ എനിക്കൊരുപാട് വിശേഷങ്ങളുണ്ട്.
നിന്നെക്കുറിച്ചോർക്കുമ്പോൾ തന്നെ
പുഞ്ചിരിക്കുന്ന മുഖമായിപ്പോയി എന്റേത്
സംഭവിക്കാനിടയില്ലാത്ത ആയിരം കാര്യങ്ങളിൽ
ഞാൻ നിന്നോടൊപ്പം സമയം ചിലവഴിക്കുന്ന,
തമ്മിൽകാണാൻ പോലും അടുത്തല്ലാത്തവിധം
അകലത്തിൽ നാമായിരുന്നിട്ടുപോലും
നിന്റെ അണിവിരലിൽ കൈകോർത്തു ഞാൻ
നടന്നു നീങ്ങിയ,
ബോഗൻവില്ലകൾ അതിരുകെട്ടിയ
മാനാഞ്ചിറ മൈതാനം...
ഹന്നാ...
നമുക്കൊരു യാത്ര പോയാലോ??
ഞാനും നീയും മാത്രം.
യാത്രയ്ക്ക് തയ്യാറാവാൻ ചില കാര്യങ്ങൾ
മോഹങ്ങൾ വാരിക്കെട്ടി പിന്നാമ്പുറത്ത് കുഴിച്ചിടണം.
സ്വപ്നങ്ങളും ആവലാതികളും
വഴിയിലെ ഓടയിൽ മുക്കികളയണം.
ഉത്തരവാദിത്വങ്ങളെ കഷണം മുറിച്
നമുക്ക് പങ്കിട്ടെടുക്കാം.
പിന്നെ നിന്നെ നീ കൊന്നു കളയണം.
നിന്നെയല്ല,
നീയാണെന്നു കാണിക്കുന്ന പുറമെയുള്ള നിന്നെ.
എനിക്ക് നിന്റെ ഹൃദയം മതി.
അതിൽ കറകളില്ലെന്ന് എനിക്കുറപ്പുണ്ട്.
നിന്നെ കണ്ട അന്നുമുതലേ ഞാൻ മരിച്ചിരുന്നു.
പിന്നെയുള്ളതെന്റെ ഹൃദയമാണ്.
നമുക്ക് ഹൃദയങ്ങൾച്ചേർത്തുവെച്ചു നടക്കാം.
സമയങ്ങൾ നിലക്കട്ടെ
കാറ്റ്വീശട്ടെ
ഇരുൾക്കോണിൽ പതിയിരിക്കുന്ന
നിന്റെ ഭയങ്ങൾ പറന്നകലട്ടെ.
നമുക്ക് ഹൃദയങ്ങൾ കോർത്തു നടന്നു നീങ്ങാം...
പക്ഷെ ഹന്നാ...
ഇതൊക്കെ നീ സമ്മതിക്കുമോ..?
എല്ലാം ഒറ്റക്കായ സമയങ്ങളിൽ
ഈ ഭ്രാന്തൻ നിന്നോടു നടത്തുന്ന
ജല്പനങ്ങൾ മാത്രം...
എനിക്കറിയില്ല നീ എന്തു കരുതുന്നു എന്നത്...
സ്വപ്നങ്ങൾ കണ്ടു കാടുകയറിയ മനസ്സിന്
എവിടെയോ വഴിതെറ്റിയിരിക്കുന്നു.
പാഴ്മോഹങ്ങൾക്കൊണ്ട് കെട്ടിയുണ്ടാക്കിയ
കൊട്ടാരങ്ങൾക്ക് ഇത്രമാത്രമേ ആയുസ്സൊള്ളു...
ഇതാ
ഞാൻ എന്റെ തൂലിക മാറ്റിവെക്കുന്നു.
ഇനി നിനക്കായി ഒരിക്കലും എന്റെ
ഹൃദയം തുടിക്കാതിരിക്കട്ടെ...
വിട...©റാസി
-
capricorn_lass 11w
Nature's Oath
My Tiresias eyes foresaw afore
The Shadow of Autumn's sickle
Crudely drawn on summer waves
As mounting billow swashing truth
And the lips of ebbs lisped in ears
Nature's Oath of Death and Demise !
©capricorn_lass -
reneiya_rasheed 13w
കടലോരെത്തെയാ പൂഴിമണലിലൂടെ
കുഞ്ഞുപാദം ചൂടേറ്റു പൊള്ളിവിറ്റൊരാ
കപ്പലണ്ടികളിൽ പോലുമവനുടെ,
നഷ്ട ബാല്യത്തിൻ വറചട്ടിയിൽ
വറുത്തു കോരിയ ഒറ്റപ്പെടലിൻ
നോവിനുപ്പുരസമായിരുന്നു...
വെള്ളിമുടിയിൽ വന്നു തഴുകി-
ത്തലോടിയ കടൽകാറ്റിനു പോലും,
നാലഞ്ചു മക്കളെ സ്വയമുരുകി-
യെരിഞ്ഞു പോറ്റിയിട്ടുമിന്ന് ചവറ്റു
കൊട്ടയിലെറിയപ്പെട്ടൊരച്ഛനൊഴുക്കിയ
വിയർപ്പിനുപ്പുരസമായിരുന്നു...
ഇരുവരുമൊരായിരം ചോദ്യ-
ചിഹ്നങ്ങളുമായ് സന്ധിച്ചൊരാ
സന്ധ്യതൻ ചുവപ്പിലേക്കായ്,
കറുത്ത ഛായക്കൂട്ടൊഴിച്ചു
സൂര്യൻ കടലിനുപ്പിൽ
മുങ്ങിക്കുളിച്ചതുകണ്ട്,
അവിടമിന്നഭയമെന്നരുളിയുറങ്ങിയ
ഇരുവർക്കുമായ് പിറ്റേന്നുയർന്നു
തീർത്തൊരാ പ്രതീക്ഷതൻ
കിരണങ്ങളന്നുച്ചക്കു മുമ്പേ
ഇരുവർക്കുമുത്തരമേകി,
അവരിലെ ഉപ്പുപാടങ്ങൾ
വറ്റിച്ചു ശൂന്യമാക്കിയിരുന്നു....
©reneiya_rasheed -
ഓരോ കാറ്റും ഈ വഴി വരുമ്പോൾ,
അവരെന്നെ പുണർന്നുയർത്തുമ്പോൾ,
ഒരിക്കൽ കൂടെ ഞാൻ തളിരിട്ട
ചില്ലയിലെത്താൻ ആശിച്ചവളാണു ഞാൻ...
ഈ വഴി വന്നോരോരുത്തരും
പിടിച്ചുയർത്തിയ കരങ്ങളിലുയരാൻ
കൊതിച്ചവളാണു ഞാൻ....
പക്ഷെ,അപ്പോഴേക്കും മുമ്പേതിനേക്കാൾ
താഴ്ച്ചയിലേക്കു ഞാൻ നിലം പതിക്കും..
ഒടുവിൽ വീണുവീണ് ആ ചില്ലയിനിയൊരു
പാഴ്മോഹമെന്നറിഞ്ഞപ്പോഴേക്കും,
കരിഞ്ഞുറങ്ങി,ചീഞ്ഞളിഞ്ഞ്,
പുഴുവരിച്ചു മണ്ണോടു ചേർന്നു മരിച്ചൊരാ
ഏതോ ശിശിരത്തിൽ
കൊഴിഞ്ഞൊരിലയാണു ഞാൻ...
©reneiya_rasheed -
reneiya_rasheed 12w
ചിലരുണ്ട്,
ക്ഷണിക്കപ്പെടാതെ,
ശര വേഗത്തിൽ
തുളച്ചു കേറി,
ഹൃദയഭിത്തിയിൽ തറച്ചുനിന്ന്,
മൂർച്ചയേറിയ അഗ്രങ്ങളാൽ
ചുവന്ന ചുവർ ചിത്രങ്ങൾ
വരച്ചിടുന്നവർ....
അവർക്കു നിറക്കൂട്ടുകളോ
മഷിത്തൂവലുകളോ വേണ്ട...
നാം പോലുമറിയാതെ നമ്മുടെ
ഹൃദയം പകുത്തു കൊടുത്ത
അവകാശികളില്ലാതെ
ഉപയോഗശൂന്യമായ്
കിടന്നൊരിടം മാത്രം മതി...
©reneiya_rasheed -
fasiponnus 12w
©fasiponnus
-
s_m_a_basi 14w
ശശ്മാനത്തിൽ
നാട്ടപ്പെട്ട കല്ലുകളെപ്പോലെ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് കഥപറയുകയാണ് ചില ഓർമ്മകളും, സ്വപ്നങ്ങളും......
ജീവനുണ്ടെന്ന് പറയാൻ ഞാനിവിടെ ജീവിച്ചിരിപ്പുണ്ട്........
ജീവിച്ചിരുന്നു എന്ന് പറയാൻ
ഞാൻ ഇവിടെ മരിച്ചിരിക്കുന്നു....
ചലനമറ്റ എൻ്റെ കണ്ണുകൾ
എൻ്റെ അഴുകുന്ന ശരീരത്തിൽ
ഇഴയുന്ന പുഴുക്കളെ ദയാവായ്പോടെ ഉറ്റുനോക്കുകയാണ്.,,,,,,,,
©ബാസി
