Grid View
List View
Reposts
 • shijopt 16w

  ചില നിമിഷങ്ങളിൽ കാണുന്ന കാഴ്ചകൾ മനോഹരം ആണ്.. വേലിക്കെട്ടുകൾ ഇല്ലാതെ പറക്കുന്ന പറവകൾ, തിരക്കിലോടുന്ന ആളുകൾ. പരാതികൾ ഇല്ലാതെ തെരുവിൽ അലയുന്ന ശ്വാനമാർ. അതിരുകൾ ഇല്ലാതെ പറക്കണം, പരാതികൾ ഇല്ലാതെ അലയണം, മഞ്ഞും മഴയും അടുത്തറിയണം. ചിലപ്പോൾ ദൂരേക്കു യാത്ര പോകുമ്പോൾ എല്ലാം അനുഭവികമായിരിക്കും. അവസാനിക്കാത്ത യാത്രയുടെ കൂടെ യാത്ര പോവണം.

 • shijopt 16w

  ചില നിമിഷങ്ങളിൽ കാണുന്ന കാഴ്ചകൾ മനോഹരം ആണ്.. വേലിക്കെട്ടുകൾ ഇല്ലാതെ പറക്കുന്ന പറവകൾ, തിരക്കിലോടുന്ന ആളുകൾ. പരാതികൾ ഇല്ലാതെ തെരുവിൽ അലയുന്ന ശ്വാനമാർ. അതിരുകൾ ഇല്ലാതെ പറക്കണം, പരാതികൾ ഇല്ലാതെ അലയണം, മഞ്ഞും മഴയും അടുത്തറിയണം. ചിലപ്പോൾ ദൂരേക്കു യാത്ര പോകുമ്പോൾ എല്ലാം അനുഭവികമായിരിക്കും. അവസാനിക്കാത്ത യാത്രയുടെ കൂടെ യാത്ര പോവണം.

 • shijopt 33w

  ഒന്നുംമില്ലാത്ത ലോകത്തു ഒന്നും അല്ല എന്ന തിരിച്ചറിവിൽ ഒന്നും അല്ലാതാകുന്ന മനുഷ്യൻ
  ©shijopt

 • shijopt 35w

  രാത്രികൾ എന്നോട് പറഞ്ഞത് ഇരുട്ടിനോട് പ്രണയം ആയിരുന്നു എന്നാണ്, പക്ഷെ അത് പകലിനെ ഭയന്നാണെന്നു തിരിച്ചറിഞ്ഞത് വെളിച്ചത്തെ കണ്ടു ഇരുട്ട് ഓടിമറഞ്ഞപ്പോൾ ആണ്.
  ©shijopt

 • shijopt 38w

  കണ്ണീരുകളോടും വേദനകളോടും മുഖംതിരിച്ചു പലരും പറയുന്നതാണ്, നിനക്ക് വേറെ പണി ഇല്ലേ ഇങ്ങനെ ശോകം അടിക്കാൻ.. പറയുന്നവർക്ക് അത് വളരെ എളുപ്പം ആണ് അനുഭവിക്കുന്നവൻ ചിരിച്ചുകൊണ്ടും, അല്ലെങ്കിൽ ഒരുപാട് ഭക്ഷണം കഴിച്ചും, മദ്യപിച്ചും ഡ്രഗ്സ് യൂസ് ചെയ്തു അടക്കാൻ ശ്രേമിക്കുന്നത് തന്റെ വിഷമങ്ങളെയും തന്റെ നിരാശയെയും ആയിരിക്കും..അങ്ങനെ ഉള്ളവർ രാത്രികളിൽ ആലോചിച്ചു ആലോചിച്ചു അവൻ/അവൾ എത്തിച്ചേരുന്നത് "എന്തിനു ഇങ്ങനെ ഒരു ജന്മം എന്ന ചോദ്യത്തിലേക്കാണ് " അതിനു ഉത്തരമായി കണ്ടെത്തുന്നത് മരണത്തെ മാത്രം ആണ്.. എല്ലാവരും കൂടെ ഉള്ള ഒരാളാകും അത്. പക്ഷെ മിക്കവരും മറ്റുള്ളവരുടെ ചിരികൾക്കു വേണ്ടി സ്വയം ചിരിക്കുന്നവർ/ചിരിപ്പിക്കുന്നവർ ആണ്..അവരുടെ കണ്ണുനീരുകൾ അവർ മാത്രമേ കാണാറുള്ളൂ..മിക്കവരും മരണം തിരഞ്ഞെടുക്കാൻ കാരണം "ഞാൻ പോയാൽ പ്രശ്നങ്ങൾ കഴിഞ്ഞിലെ എന്ന ചിന്തകൊണ്ടാണ് മിക്കവരും ആത്മഹത്യയിലേക്കു പോവുന്നത്..നമ്മൾ സംസാരിച്ചാൽ, അല്ലെങ്കിൽ മനസിലാക്കിയാൽ തീരുന്ന പ്രശ്നമേ ഓരോ മനുഷ്യനും ഉള്ളു.. പക്ഷെ മിക്കവരും ആ " ആ ചങ്ങായിന്റെ സ്വഭാവം ആണെന്നും, അവൾ ഒരു പ്രത്യക സ്വഭാവം നമ്മുക്ക് ശരിയാകില്ല അവരുടെ ബന്ധം എന്നും പറഞ്ഞു പോകും "ഒരിക്കൽ പോലും എന്തുകൊണ്ട് അയാൾ അങ്ങനെ ആയി എന്നോ? എന്താണ് കാരണം എന്നോ ആരും അന്വേഷിക്കാർ ഇല്ല.. "ഒന്ന് മനസിലാക്കുക മനസിനും അസുഖം വരും, ശരീരത്തിന് അസുഖം വന്നാൽ ഡോക്ടർ അടുത്ത് പോവുന്നപോലെ തന്നെ ആണ് മനസിന് വന്നാൽ ഒരു സൈക്കോളജിസ്റ്റിന്റെ അടുത്തോ /സൈക്കാട്രിസ്റ് പോവുന്നത്, അതിനെ എന്തോ സംഭവം പോലെ നോക്കാതെ അവരെ തിരിച്ചുകൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്.. "ആകെ ഉള്ള നമ്മുടെ ഇ കുഞ്ഞിജീവിതത്തിൽ നമ്മൾ പോവുന്നതിന്റെ കൂടെ നമ്മുക്ക് അവരെയും കൂട്ടാം.. "എല്ലാവരും സുഖമായി ഉറങ്ങി എഴുന്നേൽകട്ടെ" എല്ലാവരും സമാധാനമായി പുഞ്ചിരിക്കട്ടെ "
  Shijo Pulikkathara

 • shijopt 66w

  യാത്രക്കായി ഞാൻ പോകുമ്പോൾ നീ ഇ ലോകത്തോട് പറയണം, "ലോകമേ അവനുവേണ്ടി കണ്ണീർ പൊഴിക്കരുത് നിങ്ങൾ ചിരിക്കുക മുൻപ് അവനെ നോക്കി ചിരിച്ചിരുന്നപോലെ ചിരിക്കുക. കാരണം കണ്ണുനീരുകൾ മഴ പോലെ ആണ് ഭൂമിയിൽ എത്തുന്നവരെയെ അതിനു ആയുസ്സോള്ളു, പിന്നെ അത് വെറും ജലം ആണ്"

 • shijopt 84w

  എന്റെ മൗനങ്ങൾക്കു ശബ്‌ദം നൽകിയത് നിന്റെ വാക്കുകൾ ആണ്.






  Shijo

 • shijopt 109w

  ഒടുവിലെ വാക്കുകൾ എഴുതാൻ ഒരുപാടു കഷ്ടപ്പെടുന്നു. വിട മാത്രം പറയുന്നു.ഉദയങ്ങളെ അസ്തമയങ്ങളെ നിങ്ങൾക്കു വിട.

 • shijopt 109w

  ഇനി ഒരു പ്രഭാതം ഇല്ല.ഇനി ഒരു സൂര്യോദയം ഇല്ല.ഇതാണ് എന്റെ അവസാന രാത്രി, ഇതാണ് എന്റെ ഒടുവിലെ മയക്കം.എന്റെ അവസാന വാക്കുകൾ."വിട "

 • shijopt 110w

  കുത്തുവാക്കുകൾ ആണ് ഇന്ന് എന്റെ പ്രചോദനം.അത് ഏറ്റവും അടുത്തവരിൽ നിന്നുമാകുമ്പോൾ അത് വാശി ആയി മാറി.