പേനയെടുക്കേണ്ട കൈകൊണ്ടൊരുവൻ...
കൈകോട്ടെടുത്തിട്ടുണ്ട്....
ഉഴുതു മറിച് പൊന്നുവിളയിക്കാൻ അല്ല ..
സ്വന്തം അച്ഛന് ശവക്കുഴി ഒരുക്കാൻ....
സാക്ഷരത കവിഞ്ഞൊഴുകുന്ന,.....
വികസനത്തിന്റെ നെറുകയിൽ ചുംബിച്ചെന്ന്...
സ്വയം അഹങ്കരിക്കുന്ന......
മലയാള നാടിനു നേരെ....
അവനൊരു വിരൽ നീട്ടിയിട്ടുണ്ട്.......
"വിദ്യാഭ്യാസം കൊണ്ട് വിവരം...
വിലക്ക് കിട്ടില്ലെന്ന് ആ വിരലറ്റം.....
നെഞ്ചു പൊട്ടി അ ക്രോഷിക്കുന്നുണ്ട്....
©soumyakavupurakkal
soumyakavupurakkal
immimole
-
-
നിനക്കായി പേരറിയാത്തൊരു...
നോവിനെ ഗർഭം ധരിച്ചവളാണ് ഞാൻ...
ഇരുളിന്റെ ഇടനാഴിയിൽ ഞാൻ...
ഇപ്പോഴും, നഷ്ടപെട്ട എന്നെ തിരഞ്ഞു...
കൊണ്ടിരിക്കുകയാണ്...
പിന്നോട്ടു തിരയുന്തോറും...
നിന്റെ മുഖം അട്ടഹസിച്ചു നിൽക്കുകയാണ്...
മുന്നോട്ടു പോകുന്തോറും...
നിന്റെ ഓർമകൾ എന്നെ..
കൊല്ലാതെ കൊല്ലുകയാണ്...
കരയാനാകാതെ ചിരിക്കാനാകാതെ...
ഒരുപാട് ദൂരം ഞാൻ പിന്നിട്ടിരിക്കുന്നു....
പങ്കുവെക്കുന്തോറും മൂല്യമില്ലാതാകുന്ന...
നിന്റെ ഓർമകളിൽ ഇപ്പൊഴും
മിഴിനീര് കൊണ്ട് ചിത്രങ്ങൾ നെയ്യുകയാണ്...
ഞാൻ...
എന്നെങ്കിലും തമ്മിൽ കാണുവാനായാൽ ..
ചോദിക്കാനുണ്ടൊരു കടലോളം...
പക്ഷെ നിനക്കറിയോ...
ഞാൻ ഒട്ടും മാറിയിട്ടില്ല, നിന്റെ
മുഖത്തേക് പോലും നോക്കാതെ തല
താഴ്ത്തി നിൽക്കുന്ന പൊട്ടി പെണ്ണ് തന്നെ
ആണ് ഞാൻ....
എങ്കിലും ഒന്നെനിക്ക് ചോദിക്കണം...
ഒരു സ്വപ്നത്തിലെങ്കിലും കണ്ടിരുന്നോ..
നീയെന്നെ...
©soumyakavupurakkal -
അത്രമേൽ നമ്മളാശിച്ചതൊക്കെ...
കൈവിട്ടു പോകുന്നത്....
അതിനെ കാളേറെ നമ്മളെ ആശിക്കുന്നത്....
പിന്നാലെ വരുന്നതിനാൽ ആണ്.
©soumyakavupurakkal -
ജീവിതം
നാളെ എന്ത് നടക്കും...
എന്ന് വല്യ പിടിയില്ലെങ്കിലും....
"ഇങ്ങനെ" ഒക്കെ നടന്നേക്കും ..
എന്ന കുഞ്ഞു കുഞ്ഞു...
പ്രതീക്ഷയാണെടോ...
നമ്മുടെ ഒക്കെ ജീവിതം
©soumyakavupurakkal -
കളവ്
സ്നേഹത്തിന്റെ അവസാന അർത്ഥം...
മരണമാണെങ്കിൽ...
കാഞ്ചനമാല ജീവിച്ചിരിക്കുന്ന...
വലിയൊരു കളവല്ലേ?....
©soumyakavupurakkal -
മരം
നമ്മുടെ തൊട്ടപ്പുറത്തൊരു...
"മരമുണ്ട്"....
നൂറ്റാണ്ടുകൾക്കു മുൻപ്...
'ചേറിൽ', വേരൂന്നി പടർന്നു പന്തലിച്ചൊരു
"മരം"....
യുഗാന്തരങ്ങളായി ഒരുപാട് ജനതയുടെ...
വിശപ്പകറ്റിയൊരു "മരം"
ഇന്നാ മരം അതിന്റെ നിലനില്പിനായി..
പൊരുതുകയാണ്....
അതിന്റെ ഓരോ ചില്ലയും...
പ്രതിഷേധ ജ്വാല ഉയർത്തുകയാണ്.
അതിനു വെള്ളമൊഴിക്കാനോ വളമേകാനോ..
ഇനിയും നാം നേരം കണ്ടെത്തിയില്ലെങ്കിൽ...
വിശപ്പടക്കാനൊരു "കനി"സൃഷ്ടിക്കാൻ...
ഇനിയാമരം ഉണ്ടായെന്നു വരില്ല....
©soumyakavupurakkal -
വരികൾ
എല്ലാ കവിതകളും...
വെറും വരികൾ മാത്രമല്ല...
ചിലതൊക്കെ...
അനുഭവിച്ചറിഞ്ഞ പച്ചയായ..
യാഥാർഥ്യങ്ങൾ കൂടിയാണ്...
©soumyakavupurakkal -
മരുന്ന്
മായാതെ കിടക്കുന്ന...
മുറിവുകൾക്കായി ചിലർ...
മരുന്നു പോലെ ജീവിതത്തിലേക്ക്....
കടന്നു വരും..
എന്നിട്ട് ഒരിക്കലും മാറാത്തൊരു..
രോഗമായി അങ്ങ് മാറുകയും ചെയ്യും..
©soumyakavupurakkal -
ചിരി
വേദനിയിലാണ് ഏറ്റവും..
നല്ല കവിത ജനിക്കുക എന്ന്..
പറഞ്ഞിട്ട്...
പണ്ടെന്നോ വേദനിച്ചപ്പോൾ..
എഴുതിയ കവിത വായിച്ചിട്ട്...
എനിക്കിപ്പോഴും ചിരി നിൽക്കുന്നില്ല...
©soumyakavupurakkal -
.
യാഥാർഥ്യങ്ങൾ അങ്ങനെ ആണ്..
ചിലപ്പോൾ ഒരു കെട്ടു കഥയുടെ...
വില പോലും കാണില്ല...
©soumyakavupurakkal
-
_athira_ 12w
പണ്ടെങ്ങോ ഓർത്തുവച്ചൊരു കഥയിൽ
നെയ്തെടുത്ത ചില സ്വപ്നങ്ങൾ ഉണ്ട്.
ആയുസ്സൊടുങ്ങിയ തൂലികയിൽ
തുന്നിച്ചേർക്കുവാൻ കഴിയാതെ
അടർന്നുവീണവ..
©_athirajithin_ -
priya_sandilya 15w
जवाब क्यों देना जब आंखें ही
सब कुछ केह देती है..........!!
©priya_sandilya -
आँसुओ की क़ीमत तभी होती है
जब सामने वालों को उसकी कदर होती है.......!!
©priya_sandilya -
priya_sandilya 15w
(#jani pehchani si पहेली)
@ishanvi_singh
फूलो के जैसी खिलखिलाहट सी है
कोयल के जैसी राग सी है
हजारों में मेरी बहना अपनी लाली की
दिल की पुकार सी है
बगिया में उड़ती तितली सी है
तारो के जैसी चमक सी हैं
लाखो में मेरी बहना
अपनी सोनपरी की
दिल की धड़कन सी है
रिश्तो की अलग पहचान सी है
पाव में पहने घुघरू की मीठी आवाज सी है
करोड़ो में मेरी बहना
अपनी गुलाब जामुन ki
रूह की मल्लिका सी है
अंधो का सहारा लाठी सी है
मनुष्यो के भीतर श्वसन तंत्र सी है
अरबों में मेरी बहना
अपनी चश्मिश विक्टोरिया(आज का नया नाम)
की सपनो की रानी सी है
Waise to mera new name meri suggi
Daily ek do rkhti hai ek good morning me
Duja good nyt me agr likhu to line lg jayegi
Wish u very happiest birthday meri puri
❤❤❤(In advance)
#priya_sandilyaHappy birthday in advance
Meri jaan
©priya_sandilya -
priya_sandilya 14w
आप सभी को नवरात्रि की हार्दिक
बधाई हो माँ जगदम्बिके सबकी
कामनाओं को पूर्ण कर❤❤
प्रेम से बोलो jai mata di
सारे बोलो jai mata di
जोर से बोलो jai mata di
दिल से बोलो jai mata di
#priya_sandilyaमाता रानी के आगमन से
पावन हुआ ये धरती
उनके श्री चरणों से
मंगल हुआ घर आंगन
उन जगदम्बिके की
आराधना करते है हम बारंबार
कर्मो और कामनाओ में
करते है हम उनका अभिनंदन
अपने चरण - कमलों से
पुलकित कर दो कण- कण को
हो ना कष्ट किसी आपके किसी भी भक्त को
ऐसी कृपा कर दो आप उनपर।।
©priya_shandilya -
akshay_pangottil 16w
ആലിംഗനം
ജീവിതത്തിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കിയുണ്ടെങ്കിലും, ഒരു ആലിംഗനത്തിൽ തീരാവുന്ന കുറേയേറെ ഉത്തരങ്ങളുമുണ്ടെന്നു ചിലപ്പോഴൊക്കെ തോന്നാറുണ്ട്...
©akshay_pangottil -
akshay_pangottil 16w
സ്നേഹം
ആഴത്തിലുള്ള സ്നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ വേദന സമ്മാനിക്കുന്നത്...
തിരിച്ചു കിട്ടില്ലെന്നറിഞ്ഞാലും നമ്മൾ സ്നേഹിച്ചു കൊണ്ടേ ഇരിക്കുക...
സ്നേഹം സത്യമാകണം ത്യാഗമാകണം
ഉള്ളിൽ വേദനിച്ചാലും പുറമെ ചിരിച്ചു കൊണ്ടേ ഇരിക്കണം...
©akshay_pangottil -
akshay_pangottil 17w
സൗഹൃദം
മനസ്സിൻ്റെ ഉള്ളറക്കുള്ളിലെ
കാണാകോണിൽ ആരുമറിയാതെ
എന്തല്ലാമോ ഒളിച്ചു വച്ചിട്ടില്ലേ ?
തെളിമയുള്ള സൗഹൃദത്തിനും
പരിമിതികളുണ്ടാകാം!
പ്രായത്തിനനുസരിച്ച്
കൂടി കൂടി വരുന്ന പരിമിതികൾ !
©akshay_pangottil -
akshay_pangottil 17w
കാഴ്ച
ഓരോ പുഞ്ചിരിക്കു പിന്നിലും ഒരായിരം
സങ്കടങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും
പുറമെ കാണുന്നവർക്ക് അവരുടെ നെഞ്ചകം
നീറുന്നത് കാണാൻ പറ്റില്ല
മറ്റുള്ളവരെ ചിരിപ്പിക്കുമ്പോൾ ഉള്ളിൽ
കരയുന്ന ഒരു കോമാളി യാണ് നമ്മൾ
നോക്കി എന്നതുകൊണ്ട് മാത്രം
കാണണമെന്നില്ല.
കണ്ടു എന്നതുകൊണ്ടു മാത്രം
മനസ്സിലാക്കണമെന്നുമില്ല.
സ്വന്തം വ്യാഖ്യാനസുഖമാണ് ഓരോ
കാഴ്ചയുടെയും ആഴം തീരുമാനിക്കുന്നത്.
©akshay_pangottil -
akshay_pangottil 17w
ജീവിതം
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ജീവിതപുസ്തകത്തിൽ തെളിഞ്ഞു മായുവാനായ് മാത്രമുള്ളതാണ്...
അത്രമേൽ പ്രിയപ്പെട്ടതോ, ഹൃദയം നോവിച്ചതോ ആയതെല്ലാം, മിഴിയൊന്നടയ്ക്കും നേരം ക്ഷണിക്കപ്പെടാതെ വന്നു പോകാറുള്ള അതിഥികൾ മാത്രം...
©akshay_pangottil
