sreelakshmi_tr

~♥♡DMCian ♡~♥~ ~♥~B.A.Malayalam~♥~ ~♥~♡~♥~

Grid View
List View
Reposts
 • sreelakshmi_tr 1w

  നാം നനഞ്ഞ ഇടവഴികളിൽ
  മഴ പെയ്യാറില്ലത്രേ..
  .
  '

  വേർപിരിയലിന്റെ വേരൂന്നി
  മഴയെ പുറത്താക്കിയിരിക്കുന്നു.!  -ശ്രീലക്ഷ്മി-

  Read More

 • sreelakshmi_tr 1w

  Harry potter��

  Read More

 • sreelakshmi_tr 1w

  ��....ദേവനായകിയിൻ കതൈ....��

  "കനവ് തുലൈന്തവൾ നാൻ
  കവിതൈ മറന്തവൾ നാൻ
  കാതൽ കരിന്തവൾ നാൻ
  കർപ്പ് മുറിന്തവൾ നാൻ"

  ചരിത്രത്തിന്റെ ഉള്ളറകളിലെ സ്തീ വിരുദ്ധരാഷ്
  ട്രീയത്തെ സമകാലികതയുമായി സംയോജിപ്പിച്ച
  ടി.ഡി.രാമകൃഷ്ണന്റെ നോവലാണ്'സുഗന്ധി എന്ന
  ആണ്ടാൾ ദേവനായകി'.അധികാരവും രതിയും കെട്ടുപിണഞ്ഞുകിടക്കുന്ന ഭരണകൂടഭീകരതയുടെ
  പുതിയമുഖം നോവലിൽ കാണാം.ശ്രീലങ്കൻ രാഷ്ട്രീ
  യത്തിന്റെ സമകാലികയാഥാർത്ഥ്യങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നോവൽ ആവിഷ്കരിക്കുന്നു.

  പാണ്ഡ്യസിംഹളയുദ്ധ വെറികൾ നിറയ്ക്കുന്ന
  ദേവനായകി മിത്തിന്റെ മായികതീവ്രതയാണ്
  നോവലിന്റെ പ്രധാന ആകർഷണം.ജ്ഞാനസര സ്വതിയായും ഒരു നാടിന്റെ ആരാധ്യസ്വരൂപമായും
  മാറിയ സുഗന്ധിയിൽ കണ്ണകിയുടെ പകർന്നാട്ടം
  കാണാം.മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് ഏറ്റവും
  കൂടുതൽ ഇരകളാകുന്നത് സ്തീകളും കുട്ടികളുമാണെന്നും ചരിത്രത്തിലും ഈ സ്ഥിതി
  വിശേഷങ്ങൾക്ക് മാറ്റമില്ലെന്നും സുഗന്ധിയെ
  മുൻനിർത്തി നോവലിസ്റ്റ് വരച്ചിടുന്നു.

  ദേവനായകിയുടെ കഥ ഓരോ ജന്മത്തിലും വ്യത്യസ്ത രീതികളിൽ ആവർത്തിക്കപ്പെടുകയാണ്.
  രജനി തിരണഗാമയുടെ ജീവിതത്തേയും സുഗന്ധിയുടെ മിത്തും തമ്മിൽ നോവൽ പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്.

  മുറിവേറ്റപ്പെട്ടിട്ടും ചവിട്ടിയരയ്ക്കപ്പെട്ടിട്ടും കീഴടങ്ങാത്ത സ്വാതന്ത്യബോധത്തിന്റെ അഗ്നി
  നോവലിലിലെ ഓരോ നിമിഷത്തെയും പ്രകാശപൂർണ്ണമാക്കിത്തീർക്കുന്നു.

  Read More

 • sreelakshmi_tr 1w

  ഒരിക്കൽ ഞാൻ മഴയോടു ചോദിച്ചു:നിനക്ക് പ്രണയമുണ്ടോ?

  അവൾ പറഞ്ഞു:പിന്നില്ലേ..പ്രണയമില്ലാത്തവരായി ആരുമില്ലടോ ഇവിടെ!

  ഞാൻ(single):അപമാനിച്ചു കഴിഞ്ഞെങ്കി ഞാനങ്ങോട്ട്!

  മഴ:പിന്നെ തന്റെയുള്ളിലുമുണ്ടെടോ പ്രണയത്തിന്റെ നനവ്.single pasange bgm ഇട്ട് നടക്കുന്നവരു വരെയുള്ളിൽ പ്രണയം ആസ്വദിക്കുന്നുണ്ട്.പറയാറില്ലെന്നു മാത്രം.

  ഞാൻ:ഓഹോ!അപ്പൊ തേപ്പുകിട്ടിയവരോ?

  മഴ:അതിനല്ലേ ഞാൻ..കൊക്കെത്ര കുളം കണ്ടതാടോ!

  ഞാൻ:നൈസ്..മഴ പഴയ മഴയല്ലേ��

  മഴ:പിന്നല്ലാ...!��

  Read More

  ©sreelakshmi_tr

 • sreelakshmi_tr 1w

  Bella Ciao
  Song by El Profesor


  Una mattina mi sono alzato
  O bella ciao, bella ciao, bella ciao, ciao, ciao
  Una mattina mi sono alzato
  E ho trovato l'invasor

  O partigiano, portami via
  O bella ciao, bella ciao, bella ciao, ciao, ciao
  O partigiano, portami via
  Ché mi sento di morir


  E se io muoio da partigiano
  O bella ciao, bella ciao, bella ciao, ciao, ciao
  E se muoio da partigiano
  Tu mi devi seppellir

  E seppellire lassù in montagna
  O bella ciao, bella ciao, bella ciao, ciao, ciao
  E seppellire lassù in montagna
  Sotto l'ombra di un bel fior
  Eh va
  Tutte le genti che passaranno
  O bella ciao,bella ciao,bella ciao ciao ciao
  E le genti che passaranno
  Mi diranno:che bel fior

  Ee queste il fiore del partigiano
  O bella ciao,bella ciao,bella ciao ciao ciao
  Questeil fiore del partigiano
  Morto per la liberta

  Read More

 • sreelakshmi_tr 2w

  Film:makalk
  Direction:Jayaraj
  " ഒരു മടിയും തുടിയ്ക്കുന്ന ജീവനും
  ഈ കടത്തിണ്ണയിൽ ബന്ധമറ്റപ്പോൾ
  ........................................................
  ഞാനിനി, എന്തെന്നറിയാതെ നിൽക്കവേ
  എൻ കണ്ണിലൊരുതുള്ളി ബാഷ്പം."

  ഇടവമാസരാത്രിയിൽ തെരുവിലൊരുപീടിക ത്തിണ്ണയിൽ കരയുന്ന ചോരക്കുഞ്ഞിന്റെയും ഭ്രാന്തിയായ അമ്മയുടെയും കാഴ്ച അനിൽ പനച്ചൂരാനെന്ന കവിയുടെ ഹൃദയത്തിൽ വരഞ്ഞിട്ടത് ഉള്ളുരുകുന്ന നൊമ്പരമാണ്.
  കുഞ്ഞിന്റെ അനാഥത്വത്തിന് കൂട്ടായി നിന്നത്
  നിലയ്ക്കാത്ത പെരുമഴ മാത്രമായിരുന്നു.
  ഭ്രാന്തമായ ജല്പനങ്ങൾ ഉരുവിടുന്ന ആ നാടോടിസത്രീ തന്റെ മാതൃത്വം കൂടി മറന്നു പോയിരിക്കുന്നു.കവിയുടെ നിസഹായത സാക്ഷിയായ ഈ യാഥാർത്ഥ്യ നിമിഷത്തെ ആധാരമാക്കിയാണ് ജയരാജിന്റെ'മകൾക്ക്'എന്ന സിനിമയുടെ പിറവി.

  ആളും ആരവങ്ങളുമധികം ഇല്ലാത്ത കടൽത്തീരത്തിന്റെ അരികിലായുള്ള മാനസികാരോഗ്യനിലയത്തിൽ ഭ്രാന്തിയായമാതാവിനൊപ്പം എത്തപ്പെടുന്ന മാനസിയുടേയും ആശുപത്രിയിലെ മറ്റു ജീവിതങ്ങളുടേയും സ്നേഹനൊമ്പരങ്ങളുടെ
  കഥയാണ് 'മകൾക്ക്.
  .
  '
  വാരിയർ എന്ന സുരേഷ്ഗോപിയുടെ കഥാപാത്രം ഉള്ളു തുറപ്പിക്കുന്നതാണ്.ലാഭം മാത്രം ലാക്കാക്കുന്ന ഇന്നിന് അന്യമായ മനസാക്ഷിയുടെ ആദ്യപാഠങ്ങൾ
  വാരിയർ പകർന്നുതരുന്നു.

  ഭ്രാന്തെന്നുമുദ്ര
  കുത്തപ്പെടുന്നവർക്കല്ല യഥാർത്ഥ വിഭ്രാന്തിയെന്നു
  ചിത്രം കാട്ടിത്തരുന്നു.കുഞ്ഞിനുവെളിച്ചം കണ്ടുറങ്ങാൻ മിന്നാമിനുങ്ങിനെപ്പിടിക്കുന്ന ഗായത്രിയും ബിന്ദുവും,സെല്ലുചാടി തീവണ്ടിയുമാ യി തിരികെ വന്ന് കുഞ്ഞിനു സമ്മാനിക്കുന്ന
  വിനായകന്റെ കഥാപാത്രവുമെല്ലാം ഒട്ടൊന്നു ചിന്തിപ്പിക്കുന്നതാണ്.

  "ഒരു കുഞ്ഞുകൂടി അനാഥയായി"എന്നു വാരിയർ
  പറയുമ്പോൾ അമ്മയുണ്ടായിട്ടും അവരിൽ നിന്നും
  പിഴുതു മാറ്റപ്പെടുന്ന നിരവധി മാനസിമാരെ ചിത്രം
  ഓർമ്മപ്പെടുത്തുന്നു. മാനസിയുടെ യാത്രപറച്ചിലിനിടയിൽ ശോഭനയിൽ നിന്നുതിരുന്ന
  കണ്ണുനീർ തുള്ളികൾ അമ്മമനസ്സിന്റെ കാത്തിരിപ്പിന്റെ തുടക്കമാണ്.

  Read More

 • sreelakshmi_tr 2w

  ��Film: തന്മാത്ര

  ��Direction:Blessy

  Based on the malayalam shortstory'Orma' by
  Padmarajan.

  "ലോകം മുഴുവൻ വെളിച്ചം നൽകുന്ന സൂര്യനു പോലും ആയുസ്സ് ഒരു പകൽ മാത്രം."

  മലയാള സിനിമയുടെ പതിവു നടവഴികളിൽ നിന്ന് മാറിനടന്ന ചിത്രമാണ് ബ്ലെസിയുടെ തന്മാത്ര. മനശാസ്ത്രത്തിന്റെ അതിവാസ്തവികത നിറഞ്ഞു നിൽക്കുന്ന ചിത്രം. ഓർമ്മകളുടെ ചങ്ങലയിൽ
  ബന്ധിക്കപ്പെട്ടാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. ആ ചങ്ങലകളുടെ വിസ്മൃതിയിൽ സ്വന്തബന്ധമറിയാതെ മനുഷ്യൻ പകച്ചു നിൽക്കുന്ന കാഴ്ച വിദഗ്ധമായി തന്നെ ചിത്ര
  ത്തിൽ അവതരിപ്പിക്കുന്നു.

  രമേശനോട് പ്രേക്ഷകർക്ക് അനുഭവപ്പെടുന്ന തന്മയീഭാവം ഉണ്ട്. അവിടെ യഥാർത്ഥത്തിൽ പ്രേ ക്ഷകർ തന്നെ കഥാപാത്രങ്ങളായി മാറുകയാണ്. ഒരു മനുഷ്യന്റെ വിങ്ങുന്ന മനസ്സിനെ കൊച്ചുകുട്ടി യുടെ പ്രകടന ലാളിത്യത്തോടെ അവതരിപ്പിച്ച മോഹൻലാൽ എന്ന നടനവിസ്മയത്തിന്റെ വേഷപ്പകർച്ചകളിൽ അഗ്രഗണ്യനാണ് 'രമേശൻ.'

  ഒരുകാലത്ത് വാണിജ്യമൂല്യം മാത്രം ലാക്കാക്കിയ മലയാള സിനിമയിൽ വേറിട്ട അനുഭവമായിരുന്നു തന്മാത്ര. കൃത്രിമത്വത്തിന്റെ കലർപ്പില്ലാത്ത പച്ചയാ യ അനുഭവങ്ങളിലൂടെ, ജീവിതത്തിന്റെ
  ഗതി പരിണാമങ്ങളെ കുറിച്ച് പ്രേക്ഷകനെ ഏറെ ചിന്തിപ്പിച്ച ചിത്രം.രമേശനിന്നും പ്രേക്ഷകമനസ്സിന്റെ
  വിങ്ങുന്ന നോവാണ്.

  -ശ്രീലക്ഷ്മി-

  Read More

 • sreelakshmi_tr 4w

  NB:only for entettainment��

  Read More

  ഒരു തേപ്പ് കത

  നിന്നോടൊപ്പമുള്ള നിമിഷങ്ങൾ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു.
  നിനക്ക് ഞാനിപ്പോൾ ആരുമല്ലായിരിക്കാം.'പൊട്ടിപ്പെണ്ണേ'എന്ന്
  നീ പണ്ട് കളിയാക്കി വിളിക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല ഞാൻ ജീവിതത്തിൽ പൊട്ടിയായിക്കൊണ്ടിരിക്കുകയാണെന്ന്.
  നീയെനിക്ക് ആരെല്ലാമോ ആയിരുന്നു.നിനക്കും അങ്ങനെയായിരിക്കാമെന്ന് ഞാൻ വെറുതെ നിനച്ചു.ആ നിനവുകളൊക്കെ എന്തിനോവേണ്ടി തിളച്ചിരുന്ന സാമ്പാറായിരുന്നെന്ന് ഇപ്പോൾ ഞാനറിയുന്നു.ഔട്ട് ഓഫ് കവറേജിലാണെന്ന നിന്റെ കള്ളത്തിൽ നിന്നുതന്നെ ഞാൻ കണ്ടുപിടിച്ചു അൺലിമറ്റഡ് ഫ്രീകോളുള്ള
  നിന്റെ പുതിയ ഓഫറെ.ഏതായാലും ഒന്നേ പറയാനുള്ളൂ..ഓഫറു തീരാതെ സൂക്ഷിച്ചോ!

 • sreelakshmi_tr 4w

  ..കരയുന്നകണ്ണിലെ ചിരിയുടെപൂക്കൾ..

  ഒരു രാത്രിയിലാണ് എം.ടി.യുടെ'ഒരു ചെറു പുഞ്ചിരി'കണ്ടുതുടങ്ങിയത്.ഒമ്പതാം ക്ളാസിൽ തിരക്കഥയുടെ കുറച്ചുഭാഗം പഠിച്ചിട്ടുണ്ടെങ്കിലും
  സിനിമ കാണാൻ കഴിഞ്ഞത് ഏറെ വൈകി യാണ്.ചിത്രത്തിലെ ഓരോരംഗവും മനസിൽ
  പതിഞ്ഞുപോയി.അത്രയ്ക്കും മനോഹരമായ
  ജീവിതകഥയാണത്.

  കൃഷ്ണക്കുറുപ്പും അമ്മാളുക്കുട്ടിയും എന്നീ പേരുകളുടെ ചേർച്ചയിൽ തന്നെ ഒരു കുട്ടിത്തം
  കാണാം.പ്രായം കൂടുംതോറും കൂടുതൽ ചെറുപ്പമാകുന്ന വാർദ്ധക്യത്തെ നാമിവിടെ അടുത്തറിയുന്നു.'
  അമ്മാളൂട്ട്യേ' എന്നവിളിയിൽപോലും
  നാമറിയാതെ വിളി കേൾക്കുന്നു.
  അവരുടെ കളിചിരികളിലും കുസൃതികളിലും എവിടെയൊക്കെയോ അനാഥത്വത്തിന്റെ വിങ്ങലുകൾ കാണാം.
  ബന്ധുക്കളേറെയുണ്ടെങ്കിലും ആഴമില്ലാത്ത ബന്ധുത്വത്തെയും ചിത്രം തുറന്നു കാട്ടുന്നു.

  ചലച്ചിത്ര നടനപ്പുറം നമ്മുടെയെല്ലാം മനസിൽ കുസൃതികുറുമ്പുകാരനായ മുത്തശനായി'ഒടുവിൽ ഉണ്ണികൃഷ്ണൻ മാറുന്നു.
  സ്നേഹത്തിന്റെ ഒരു ചെറു പുഞ്ചിരി
  പ്രേക്ഷകനു സമ്മാനിക്കുന്നു.. ഉള്ളുരുകുന്ന നൊമ്പരങ്ങൾക്കിടയിലും പുഞ്ചിരിക്കാൻ നമ്മെ പഠിപ്പിക്കുന്നു..

  _ശ്രീലക്ഷ്മി_

  Read More

 • sreelakshmi_tr 5w

  ചില സ്വപ്നങ്ങൾക്ക് അതിരുകളില്ലഡോ..!
  ©sreelakshmi_tr