വിങ്ങിനിൽക്കുമെന്റയുള്ളം നിന്നെതിരയേ..
ദൂരെ ദൂരെ നീ നിലാവിൻ കാറ്റായ് മറയേ..
ഒളി കണ്ണു നീട്ടി, ഇനിയൊന്നു കാണാൻ..
വഴി കണ്ണുനട്ട്, ഞാൻ കാത്തിരിപ്പു...
©sukruthesh krishna
sukrutheshkrishna
കേവലമൊരുവൻ
-
-
ആർത്തലക്കുന്ന കടലലകൾ
അന്തിമാനങ്ങളെ തൊട്ടുകിടക്കുന്ന
കൂറ്റൻ പാറക്കല്ലുകളിൽ തലതല്ലി
കരയുമ്പോൾ, കണ്ടുനിന്നവരിൽ
ഞാനുമൊന്ന് നെടുവീർപ്പിട്ടു.
ചാഞ്ഞ സൂര്യന്റെ ചുവന്ന കണ്ണുകൾ
കടലാഴങ്ങളിൽ ഊളിയിട്ടിറങ്ങുമ്പോൾ,
നാളെയുടെ പ്രതീക്ഷകൾ അസ്തമിച്ച്
ഈ ജീവിതത്തെയും ഇരുളുകവർന്നു.
ആരയോതേടി തിരയും പോലെ
കാക്കകൾ ഒച്ചവച്ച് പരക്കം പറന്നു.
തിരയുടെ തലതല്ലികരച്ചിൽ ഒരൽപ്പം
നിലച്ചിരിക്കുന്നു. കൂട്ടത്തിൽ ആരോ
പറഞ്ഞു, “വേലിയിറക്കമായി”.
ഇരുളിന്റെ വിരിമാറിൽ ടോർച്ച് നാളങ്ങൾ
തുളകൾ വീഴ്ത്തി വെട്ടംവിരിച്ചു.
ഇടുങ്ങിയ പാറക്കെട്ടുകൾക്കിടയിൽ
തിരകൾ സ്വകാര്യം പറഞ്ഞു.
കൂടിനിന്നവരിലാരോ ഉറക്കെ വിളിച്ച്
പറഞ്ഞു, “ദാ അവിടെ,
അവിടെയാണ്!.”എന്തൊരു
പരുപരുത്ത ശബ്ദമാണിയാൾക്ക്,
കാത് കൂവുന്നു. ഇത്രയും മോശമായ
ശബ്ദം ഒരാൾക്കെങ്ങനെ?.ചിന്തയിൽ
അയാളുടെ ശബ്ദം മുഴങ്ങി
നിൽക്കുമ്പോൾ, ഇരുളുറഞ്ഞ
നനുത്തകാറ്റിൽ എവിടെനിന്നോ
ഒരു റേഡിയോഗാനം ഒഴുകിവന്ന്
അയാളുടെ പരുപരുത്ത ശബ്ദത്തെ
മറവിയുടെ ചവറ്റുകുട്ടയിലെറിഞ്ഞു.
എവിടെനിന്നോ ഒഴുകിയെത്തിയ ആ
സിനിമാഗാനം ആസ്വദിക്കേ
താഴെനിന്നാരോ വിളിച്ച്പറഞ്ഞു,
“ദാ ഇവിടെയുണ്ട്!.”പൊടുന്നനെ
നെഞ്ചൊന്നു കാളി, അന്ധാളിപ്പ്
മാറാതെ കൂടിനിന്നവർക്കിടയിക്കൂടി
തലയിട്ട് നോക്കുമ്പോൾ,
ഉടുത്തമുണ്ട് മൂടി അവരെന്നെ
കരക്ക് കയറ്റുന്നു. തൂങ്ങിക്കിടന്ന
കൈവിരലിലൂടെ ഊർന്നുവീണ
ഉപ്പുവെള്ളം പാറക്കെട്ടിൽ വീണ്
ചിതറിത്തെറിച്ചു....
©sukruthesh krishna -
എൻമനോമുകുരത്തിലാദ്യമായ് കണ്ടനിൻ
ചെന്തൊണ്ടിചോപ്പെഴും സുന്ദരമുഖബിംബം.
ചെമ്മേതുടുത്തൊരാചെഞ്ചുണ്ടു കാൺകിലോ
ചെമ്മാനത്തന്തിമയങ്ങുംപോലെ.
പാലഞ്ചും ചേല്ലല്ലോ, പുഞ്ചിരികാണുകിൽ
പാലപ്പൂനിറമല്ലോ മേനിയാകെ.
അംബുജനയനത്തിൽ അംബുദമെഴുതുംപോൽ
അഞ്ജനമിഴികൾ വിരിഞ്ഞുനിൽക്കേ.
സുന്ദരീനിന്നുടെ അംഗുലി ചൂടുവാൻ
സന്തതംഞാനേവം കാത്തുനിൽപ്പു.
©sukruthesh krishna -
ആയിരമരുണന്റെ കിരണങ്ങൾപോലെവെ
അണയാതെ തെളിയട്ടെ എഴുതിരിനാളമായ്
അഴലെല്ലാമൊഴിഞ്ഞിട്ടു നിറവോടെപുലരട്ടെ
അനുദിനം സുദിനമായ് മാറിടട്ടേ....
©sukruthesh krishna -
ഗുരുനാഥന്
വൃത്തശാസ്ത്രമതത്രമാത്ര--
മതർത്ഥമോടെ പറഞ്ഞിടും.
മിത്രമെൻഗുരുനാഥനേഞാൻ--
സന്തതം കൈകൂപ്പിടാം.
എത്രകാലമിതെത്രകാലമായ്--
തത്രപ്പാടുമായ് നടന്നുഞാൻ.
വൃത്തമെന്നതിൻ ഭൃത്ത്യനാകുവാൻ--
പാടുപെട്ടു നടന്നുഞാൻ.
അക്ഷരങ്ങളിരട്ടിയുണ്ടിത്തിൽ--
കൂടെനാലുവിസർഗ്ഗവും.
എങ്കിലുംചേലഞ്ചെഴുംതക--
താളബദ്ധമെഴുതുവാൻ.
പ്രാപ്തനാക്കിയനാഥനായൊ--
രെൻ നാഥനേഗുരുനാഥനേ.
കുമ്പിടുന്നിതകുഞ്ജരൻതവ--
പാദമാംപതപങ്കജം.
©sukruthesh krishna -
ശ്രുതിമധുരസുന്ദര ചാരുശീലേ, മമ-
സോദരിപ്പൂമങ്ക സൗപർണ്ണികേ, തവ-
ജൻമ്മദിനത്തിങ്കൽ ഞാനേകുന്നിതാ-
സ്നേഹാർദ്രവാത്സല്യപ്പൂച്ചെണ്ടുകൾ....
©sukruthesh krishna -
sukrutheshkrishna 5w
❤️ @neelimayil ❤️
ഏതുനരകമതും നാകമാക്കീടുന്നൊരു
ഏറ്റകൂട്ടല്ലോയെന്റെ നൻപനെന്നുയിർനൻപൻ.
കൃഷ്ണനേപ്പോൽനല്ല അംബുജമിഴിയുള്ളോൻ
ക്രിസ്തുവായ്ത്തീരുംചില;നേരത്തു കരുണയാൽ.
പാട്ടിനാൽപാട്ടിലാക്കും പട്ടുപോൽ മനസ്സുള്ളോൻ
പാട്ടൊന്നുകേട്ടന്നാലോ മയിലായ്പ്പീലിനീർത്തും.
സുന്ദരവദനനാം എൻപ്രിയസതീർഥ്യാനീ
സുന്ദരസ്മേരത്താലേ കാണണമെനിക്കെന്നും.
നേരുന്നുനിനക്കെന്റെ ഹൃത്തിന്റെ പൂക്കളാലേ
നേരുള്ളനിറവുള്ള പിറന്നാളാശ്ശംസ്സകൾ...
©sukruthesh krishna.
-
ദാമ്പത്യം
സീമന്തകുങ്കുമം ചർത്തിനിൻ നെറ്റിയിൽ
സാമന്തനായിഞാൻ തീർന്നുനിൻ ഭൂവതിൽ.
താലിയായ് തീർത്തുഞാൻ പൂക്കളെൻ ഹൃത്തിന്റെ
താമരലോചനേ നിന്നുടൽ പുൽകുവാൻ.
താഴികമകുടത്തിൻ ഞെട്ടിലാമൊട്ടിന്റെ
വട്ടത്തിലൊന്നുഞാൻ മുത്തമിട്ടീടുമ്പോൾ.
കണ്ടപ്പോൾ, അയ്യോ! നിന്റെയാ കൂമ്പിയ-
മിഴികളിൽ രതിയുടെ അലമാലകൾ.
ഹാ! നല്ലചന്തം നിന്നാലിലവയറൊന്നിൽ
ആർദ്രമായാശ്ശയോടുമ്മവയ്ക്കാൻ.
കാലം കടന്നപ്പോൾ കാമം ശമിച്ചപ്പോൾ
കാർത്തികനാളം നീ കരിന്തിരിയായല്ലോ.
ഇപ്പോൾമടുപ്പെന്റെ സിരകളിൽ നുരയുന്നു
തൊട്ടൂകിടക്കുമ്പോളുഷ്ണമെടുക്കുന്നു.
വ്യസനമായ്,മൂകമായോർക്കുന്നു ഞാനിപ്പോൾ
നമ്മളിൽ തമ്മിലായ് പ്രണയമില്ലെന്നതും.
അഞ്ചെട്ടുകേളിയിൽ തീർന്നൊരാകൗതുകം
കേമത്തമില്ലാത്ത ദാമ്പത്ത്യമൊന്നല്ലോ.
ദാമ്പത്ത്യമെന്നത് ദാസ്യത്ത്വമില്ലാത്ത
സൗഹൃദസുന്ദര പുഷ്പ്പമൊന്നല്ലയോ.
വിരിയട്ടെ വിരിയട്ടെ നാളയിലെങ്ങും
നൽകതിരായി കാമ്പുള്ള സൗഹൃദങ്ങൾ.
©sukruthesh krishna -
ഏതുപൂങ്കാവിലും പൂമരച്ചോട്ടിലും
പൂത്തൊരാവിപ്ലവ സൂര്യനേക്കാണുവാൻ
കണ്ണിലേരിയുമീ വിപ്ലവച്ചോപ്പിനാൽ
കൊടിമരംക്കെട്ടുനീ ഇരുളിനെച്ചെറുക്കുവാൻ
തുടുത്തൊരീച്ചുവപ്പിനെ ഉയർത്തണം ഉഷസ്സിനായ്
ഉയിരുനൽകി,രുധിരമേകി പറന്നിടട്ടെച്ചെങ്കൊടി
മരണമില്ല, മറക്കുകില്ല മരിച്ചിടാത്തൊരോർമ്മയായ്
മനസ്സിലെന്നും കത്തിനിൽക്കും രക്തസാക്ഷി നിങ്ങളും
ഏതുപൂങ്കാവിലും പൂമരച്ചോട്ടിലും
പൂത്തൊരാവിപ്ലവ സൂര്യനേക്കാണുവാൻ
കണ്ണിലേരിയുമീ വിപ്ലവച്ചോപ്പിനാൽ
കൊടിമരംക്കെട്ടുനീ ഇരുളിനെച്ചെറുക്കുവാൻ
ഉരുക്കുമുഷ്ട്ടി ഉയർത്തിമേലെ ഉദിക്കുമീച്ചെന്താരകം
ഉടക്കുകില്ല ഉടയുകില്ല ഉടയവന്റെ മുന്നിലും
പേടമാന്റെ പേടിയില്ല പോർക്കളത്തിലാടുവാൻ
പോരിനായി പോയിടുമ്പോൾ ധൈര്യമെന്റെ ചെംങ്കൊടി
ഏതുപൂങ്കാവിലും പൂമരച്ചോട്ടിലും
പൂത്തൊരാവിപ്ലവ സൂര്യനേക്കാണുവാൻ
കണ്ണിലേരിയുമീ വിപ്ലവച്ചോപ്പിനാൽ
കൊടിമരംക്കെട്ടുനീ ഇരുളിനെച്ചെറുക്കുവാൻ
വിറക്കുകില്ല വിളറുകില്ല വാൾത്തലത്തുമ്പുകണ്ട്
വാക്കിനാലെ പൊരുതിടും വാക്കുസത്ത്യമാക്കിട്ടും
അടിമയല്ല, ഉടമയല്ല സഹൃദരാം സഖാക്കളായ്
ഒന്നുകൂടിയൊത്തുകൂടി കോർക്കണം കൈചേർക്കണം
ഏതുപൂങ്കാവിലും പൂമരച്ചോട്ടിലും
പൂത്തൊരാവിപ്ലവ സൂര്യനേക്കാണുവാൻ
കണ്ണിലേരിയുമീ വിപ്ലവച്ചോപ്പിനാൽ
കൊടിമരംക്കെട്ടുനീ ഇരുളിനെച്ചെറുക്കുവാൻ
©sukruthesh krishna -
നീലനിമീലിതനയനേ നിന്നുടെ
നീൾമിഴിയെഴുതിയ കനിയോ!
നീരദമൊന്നിൻ കരിയോ!
നീലനിലാവിൻ പുടവതുമ്പിൽ
നീർത്തിയ മയിൽച്ചിറകഴകോ!
നീളെവിരിഞ്ഞ ധനുസ്സോ!
നീട്ടിയവേണിയോ കരിനിറമഴകിടും
നീലാരാമം പൂവനി തളിരിടും.
നീരസ്സമരുതേ നീരജനയനേ
നീഹാരത്തിൻ കരാംഗുലിസുന്ദരി.
©sukruthesh krishna
-
നിലാവിന്റെ ഒരു തുണ്ട്
കണ്ണുകളിൽ നിറച്ചു വിരുന്നൊരുക്കും...
നിലാവ് നിറച്ചു വച്ചൊരു തൂലിക
തുമ്പിൽ നിന്നോഴുകും കവിത
പോൽ ചില രാക്കാഴ്ചകൾ ❣️
ചില കാഴ്ച്ച തണുപ്പിൽ
അങ്ങ് ഉരുകി വീഴും..
നരച്ചു വിരസമായ പകലിന്റെ
നോവുകൾ ❤️
©jisharias -
മഴ
ഒരു മഴയ്ക്കറിയാം..
ആർക്കോ വേണ്ടി വീണുടയുമ്പോളുള്ള ഉൾനോവ്...
മേഘക്കെട്ടുകളോട് കടം പറഞ്ഞെടുത്തു കൊണ്ട് പോരുമ്പോളുള്ള ഉൾപ്പിടച്ചിൽ...
ആഞ്ഞു പെയ്തിട്ടും ഇനിയും പോരാ എന്ന് പരിഭവം പറയുന്ന മണ്ണിനോടുള്ള അടക്കാനാകാത്ത കരുതൽ...
വീണ്ടും പെയ്യാനായി ഒരുങ്ങുമ്പോൾ, അലറിവിളിക്കുന്ന വിണ്ണിന്റെ അകറ്റി നിർത്തൽ...
പ്രഹരമേറ്റ് വേദനിക്കുമ്പോളും കൊതിയോടെ മണ്ണിനെ പൊതിയാൻ വീണ്ടും
സ്വയം വീണുടഞ്ഞില്ലാതാകുവാൻ
മാത്രമുള്ള ഒരു പ്രണയദാഹം...
ഒരു മഴയ്ക്കറിയാം...
എല്ലാം....
©featherheart -
കടൽ
പ്രണയം ഒരു കടലാണ്...
നിന്റെ തീരങ്ങളിൽ ആഞ്ഞടിക്കുന്ന നീലക്കടൽ...
പ്രണയച്ചുഴികളിലേക്ക് വീണ്ടും വലിച്ചെടുത്ത് കൊണ്ടുപോകുന്ന ആഴക്കടൽ...
ഉൾവിളികളുടെ തിര അടിക്കാതെ മാറി നിന്നേക്കുക...
കടലിടുക്കുകളിൽ വീണ്ടും മനസ്സുടക്കാതെ മാറി നടന്നേക്കുക...
©featherheart -
ചിലരൊക്കെ അത്രമേൽ പ്രീയപ്പട്ടവർ മാത്രം അല്ല അത്രമേൽ വിലപ്പട്ടവർ കൂടിയാണ്...
ɧą℘℘ყ ცıɾԵհժɑվ ϲհҽϲհíí❤️ -
aravinthbalakrishna 4w
അടുപ്പിലെ തീയിന് കടുപ്പം ഏറെ ആണ് എന്ന് എനിക്ക് എന്നും തോന്നാറുണ്ട്.
അതിനുള്ള ഒരു കാരണം എന്റെ രാവിലത്തെ എഴുന്നേൽപ് പോലും തീയുടെ ചൂട് തട്ടിയിട്ടാവും എപ്പോഴും.
രണ്ടാമത്തെ കാരണം അവിടെ എല്ലാവരും അങ്ങനെ ആണ്.
പിന്നെ വേറെ ഒരു കാര്യം ഉണ്ട് എന്റെ ഉറക്കം രാവിലെ അഞ്ച് മണി തൊട്ട് രാവിലെ എട്ട് മണി വരെ നീളുകയുള്ളു. ഇത് ന്താ ഇവൻ ഇങ്ങനെ പറയുന്നേ എന്ന് വിചാരിച്ചു കാണും പക്ഷെ ഒന്നില്ലെങ്കിൽ നൈറ്റ് ഷിഫ്റ്റ് നു പോവുന്ന ജോലിക്കാരൻ ആവണം ഏയ്യ്... ഞാൻ അത് അല്ല.
"ഏകദേശം ന്റെ ചുറ്റും കൊതുക് കടി മാറി ഒന്ന് ഉറങ്ങാൻ കിട്ടുന്ന സമയം. "
അതെ ചേരി തന്നെ ആണ്. കീറി മാന്തിയ തൊലിയും (കൊതുക് കടി കൊണ്ടേ ) ദാഹിച്ച വായയും, പിന്നെ ഞാൻ മുന്നേ പറഞ്ഞ പോലെ തീയും ന്റെ വീട്ടിൽ അടുപ്പ് ഒക്കെ പുറത്ത് ആണ് അതിനു വീട് ഒന്നൂല്ല ചെറിയ തുണ്ട് ഷീറ്റ് അതിൽ നമ്മൾ നാലു പേര്. പിന്നെ നമ്മക് അങ്ങനെ അഡ്ഡ്രസ്സ് ഒന്നുല്ല പോലീസ് വന്ന് ആട്ടി വിടുന്ന വരെ ഒരിടം അത്രേ തന്നെ പിന്നെ അങ്ങനെ യാത്ര.
എവിടെ പോയാലും വെറുക്കുന്ന ഈ കൊതുക്കും പിന്നെ വിശന്ന തിളയ്ക്കുന്ന ചോറിന് മധുരം പകരുന്ന പോലെ ആളി കത്തുന്ന തീയെ കുറ്റം പറയാൻ പറ്റില്ല.
അങ്ങനെ ഇന്നത്തെ ഉറക്കം കഴിഞ്ഞു ഇനി... അമ്മ അവിടെ ഇരുന്ന് കണ്ണീർ ഒറ്റിക്കുന്നുണ്ട്. ആരൊക്കെയോ കുട്ടമായി ഓടി കളിക്കുന്നു. ഞാൻ വീണ്ടും ഉറക്കമില്ലാത്ത മിഴികളോട് ഒരു ഗുഡ് നൈറ്റ് പറഞ്ഞു ചാക്ക് വിരിച്ച നിലത്തു അമ്മേടെ കീറിയ സാരിയും പുതച്ചു കിടന്നു.
ചിലപ്പോ നിദ്ര ദേവി.. പകലും കനിഞ്ഞേക്കാം.ന്റെ ഒരു ദിനം.
-കുഞ്ഞാപ്പു
©aravinthbalakrishna
Read caption -
nityaniru_25 4w
മനസ്സിലാക്കാത്തിടത്തോളം മരിച്ചുജീവിക്കുക
മരിക്കുമ്പോഴെങ്കിലും മനസ്സിലാക്കുമല്ലോ.
മരിച്ചാണെങ്കിലും വിളി വരും വരെ ജീവിച്ചല്ലേ പറ്റൂ. നമുക്കുവേണ്ടി ചത്തുകിടന്ന് പണിയെടുക്കുന്നവർ വീട്ടിലുള്ളടത്തോളമെങ്കിലും.
©nityaniru_25 -
aparnap 4w
#malayalam
ഇത്തിരി മൗനനേരത്തിലും
എത്രയെത്ര പകൽവെയിലുകളാണ്
നമ്മിൽ മിന്നിമായുന്നത്
നിറങ്ങൾ മാറി ഗന്ധങ്ങൾ മാറി
ഒരു നേരിപ്പോട് കീറിമുറിക്കും വരെ
പൊള്ളിയും പൊള്ളിച്ചും വെന്തുരുക്കിയും
വിയർപ്പു വറ്റിച്ചും
അതിലെത്ര ഉച്ചവെയിലുകളാണ് ഞാൻ
വീശിതണുപ്പിച്ചത്
വെയിലുണക്കിയെടുത്ത
നിന്റെ ആമാശയങ്ങളിൽ
എത്ര പാലപ്പൂക്കളുടെ വന്യതയാണ്
ചൂടിവെച്ചത്........
©aparnap -
ഒറ്റയ്ക്ക്
കടലു കാണാൻ വരുന്നവരെ
കണ്ടിട്ടുണ്ടോ..
അവരൊക്കെയും
ഉള്ളിൽ,
ഒറ്റയ്ക്കോരോ
കടലുകളായിരിയ്ക്കും.
കണ്ണുനീരുറവകൾ
ഒഴുകിവന്നടിഞ്ഞുചേർന്ന്
അവരിലെപ്പഴും,
ഉപ്പിന്റെ
കണ്ണീർച്ചവർപ്പ്
രുചിയായിരിയ്ക്കും...
കൺവരമ്പുകളിലേയ്ക്കൊന്ന്
സൂക്ഷിച്ചു
നോക്കിയാൽ കാണാം..
ഉള്ളിലെ
കടൽക്ഷോഭങ്ങളെ
തടഞ്ഞു തളർന്ന
കടൽഭിത്തികൾ..
ഉച്ഛ്വാസ നിശ്വാസങ്ങളിലൊന്ന്
ചെവി ചേർത്ത്
വെച്ചാൽ കേൾക്കാം..
ഉൾക്കടലിലെവിടെയൊക്കെയോ
രൂപം കൊള്ളുന്ന
കൊടുങ്കാറ്റിന്റെ
മുരൾച്ചകൾ..
ആർത്തിരമ്പുന്ന
സങ്കടത്തിരകളെ
ആഞ്ഞു പുൽകി
ഒന്നാശ്വസിപ്പിക്കുവാൻ,
തീരങ്ങളൊന്നും
ബാക്കിയില്ലാതെ
ഒറ്റയായിപ്പോയ കടലുകൾ..
ഉള്ളിലിരമ്പിപ്പതയുന്നതല്ല,
കണ്ണുകൾ കണ്ടത്
മാത്രമാണ് കടലെന്ന്
സ്വയം
കള്ളം പറയുവാൻ
കടലു കാണുന്നവർ...
ഒറ്റയ്ക്ക്
കടലു കാണാൻ
വരുന്നവരൊക്കെയും,
ഒറ്റപ്പെട്ടു പോയ
കടലുകളായിരിയ്ക്കും...
©shilpaprasanth_ -
nityaniru_25 4w
©nityaniru_25
-
s_m_a_basi 4w
©s_m_a_basi
