അങ്ങനെയും കഥകൾ ഉണ്ടാവില്ലേ ,
മനസറിഞ്ഞു സ്നേഹിച്ചിട്ടും രാജകുമാരനെ
ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്ത
രാജകുമാരിയുടെ കഥ....
thaara_aadhi
Hakuna Matata
-
thaara_aadhi 8w
-
thaara_aadhi 8w
അപൂർണതയ്ക്ക് എന്തു ഭംഗിയാണ്.....
©thaara_aadhi -
thaara_aadhi 11w
no matter what , true love alwayz find its way back..
Bcz to dhm u r not a choice but one and only option... !
©thaara_aadhi -
thaara_aadhi 11w
Aftr all v all r humans ,
V make mistakes .. but learn frm dhm..
Alwayz b true 2 urslf...
Dhn take ur broken wings , arise frm d pain..
Lift urself up nd fly...
Bcz dhre z alwayz a TOMORROW !
Trust me ,
U can or U ll b happy again.. !!
©thaara_aadhi -
thaara_aadhi 11w
" if somethng can make u happy , then itz somewhat important.... "
- Min Yoongi -
thaara_aadhi 11w
Lyf z always changing...
D only thng dht v can do is ,
Accept d change nd adapt according 2 it...
©thaara_aadhi -
thaara_aadhi 13w
When ur heart doesnt tell u d truth ;
d pain will tell u d answer ! !
©thaara_aadhi -
thaara_aadhi 13w
May b smetyms u ll remember ,
I was ur YESTERDAY .. !!
©thaara_aadhi -
thaara_aadhi 13w
Not every relation last forever ,
Afterall , its all about d mind of a man.....
It can change..
It get bored ..
and even forget.... !!
©thaara_aadhi -
thaara_aadhi 13w
Sometimes , love is not a blame
Its an authorization... !!
©thaara_aadhi
-
btslove 1d
#acrostic #summer
21 Jan 21
05:24 pm
Thank you so much for the kind repost @writersnetwork❤.
-
raika_ 1d
The man in blue
comes by every second Thursday
with a bundle of envelopes
and a rose for my sister
Three letters, we snatch
before he puts them in the box,
the ones with flowers drawn
on the bottom left corner
I, eurus and mum
sit by the fireplace that night
and read out loud
the three poems that survived
He is away on war,
the poet - my dad
and the words he sends
are the promises he couldn't keep
It's been a month
and the post man hasn't come
my sister's flowers have withered
and mom's heart beats slow
Four poem less thursdays pass
and the phone rings
eurus holds my hand as mom talks
eurus screams as mom falls
I am eighteen and a half
sitting by the hospital window
near the bed where lay mom and E,
with a promise in my hand
'
My death will never be my own
but of the three flowers I never saw bloom
I see the sunrise everyday
but I'm scared to see the sun set
when the waves take me away,
take care of our little east wind,
she's meant to fly, high and free;
read the poems I have written,
to our queen before she sleeps
Thunder,
when the waves take me away,
will you be the peace in the war their hearts will seek?
-the last words of a poet on war-'
A tear escaped and wiped,
I nod towards heaven and smile
-raika
"your death is not your own." a line by Sherlock Holmes.
Gladiolus is a flower which symbolises strength.
@allbymyself @zohiii©raika_
-
ഞാനൊരു പൂവാക...
നീ എവിടെനിന്നാണൊരുവസന്തമായ്
എന്നിലേക്കണഞ്ഞത്....
ഇലകൊഴിഞ്ഞെന്റ ശിഖരങ്ങൾ
കാറ്റിലാടാൻ മറന്നു നിൽക്കുമ്പോൾ
കനൽ കോരിയിട്ട വെയിലെന്നെ
ചുട്ടു പൊള്ളിച്ചപ്പോൾ
നീയെവിടെ നിന്നാണ് ഒരു വസന്തമായെന്നിലേക്കണഞ്ഞത്....
എത്ര കാലം ഇലകൾ പൊഴിഞ്ഞാലും
പൂക്കൾ കരിഞ്ഞാലും വേരുകൾ ഹൃദയാഴങ്ങളിലേക്ക് പടർന്നെന്ന്
വ്യഥാ നിനച്ച് പോയതെന്റെ തെറ്റ്...
എങ്കിലും
അറിഞ്ഞും അറിയാതെയും
ഞാൻ നിന്നെ ഓർക്കും
ഒരുപാട് കൂടെ കഴിഞ്ഞതല്ലേ
നോവും നിനവും തന്നതല്ലേ
പോരാടാനും നേരിടാനും പറഞ്ഞതല്ലേ
നന്മയും ആശ്വാസവും
പകർന്നതല്ലേ....
എന്നെ കണ്ടവരൊക്കെ
ഇലപൊഴിഞ്ഞു പോയ്
പടുമരമെന്നു പറഞ്ഞ് തിരിഞ്ഞു നോക്കാതെ നടന്നു പോകുമ്പോൾ നീ വീണ്ടും ഈ വഴി വരുമെന്നും ചില്ലകളിൽ പ്രണയത്തിന്റെ
ചുവന്ന പൂക്കൾ വിടരുമെന്നുമുള്ള പ്രതീക്ഷയിൽ
ഏകനായി ഞാനീവഴിവക്കിൽ....
©akshay_pangottil -
തലച്ചോറിൽ നുരഞ്ഞു പൊങ്ങിയ
അവസാന പുഴുവിനും തീറ്റ കൊടുത്ത
ശേഷമാണ് അവൻ അവന്റെ പ്രാണന്റെ
അവസാനവരിയും അറുത്തിട്ടത്...
ഒരുപക്ഷേ അതായിരിക്കണം...
ഉറഞ്ഞു പോയൊരു മഞ്ഞുകട്ട ഭോഗിച്ച അവന്റെ ശരീരത്തിന്റെ അവശേഷിപ്പുകളിലേക്ക് ആ പുഴുക്കൾ കൂട്ടമായി എത്തിചേർന്ന് കൊണ്ടിരുന്നത്.
ഓരോ അണുവിലും അവകാശം സ്ഥാപിച്ചു
സ്വന്തമാക്കി ഭക്ഷിച്ചു കൊണ്ടിരുന്നത്...
അവന്റെ ആത്മാവിന്റെ ദ്രവിക്കാത്തെ
നാരുകളിൽ മുറുകെ പിടിച്ചു കൊണ്ടു രണ്ടു
കണ്ണുകൾ ആശ്വസിക്കും.
എന്റെ പ്രാണന്റെ മിഴികൾ ഭൂമിയിലേക്ക് മിഴിഞ്ഞ നിമിഷം മുതൽ ഈ മണ്ണിലേക്ക് അടഞ്ഞ നിമിഷം വരെ...
ഞാൻ നിങ്ങളെ മാത്രമേ കണ്ടിരുന്നുള്ളു. എന്റെ പ്രാണന്റെ ഓരോ അണുവിലും...
എന്റെ വേദനയുടെ കണികയിലും...
ഞാൻ മനുഷ്യരെ കണ്ടിട്ടില്ല.
ഇന്ന് ഇവിടെയും നിങ്ങൾ മാത്രം...
നിങ്ങൾക്ക് ഭക്ഷിക്കാം.
മാംസത്തിന്റെ അവസാനകണികയിലും എഴുതി വച്ച എന്നെ ഭക്ഷിച്ചു തീർക്കുക. എനിക്ക് മോക്ഷം കിട്ടട്ടെ.
©akshay_pangottil -
വാക്കുകൾക്കതീതമായി
കവിതയുണ്ടെങ്കിൽ
അത് പ്രണയമായിരിക്കും.
കാലങ്ങൾ മായ്ക്കാത്ത
ഓർമ്മയുണ്ടെങ്കിൽ
അത് മരണമായിരിക്കും.
പ്രണയത്തിനും
മരണത്തിനും
സ്വന്തം ഇന്നലെകളുടെ
ബാക്കിപ്പത്രം...
©akshay_pangottil -
ചിലപ്പോൾ ദൈവങ്ങൾക്കും മനുഷ്യരുടെ അടുത്ത്
പിണക്കം വരുമെന്നാണ് പറയുന്നേ.
എന്തെങ്കിലും സങ്കടം വരുമ്പോൾ മുന്നിൽ നിന്നും തല്ലിയലച്ചു കരയുന്ന മനുഷ്യനെ കാണുമ്പോൾ ശിലക്കുള്ളിലും ചിലപ്പോൾ ഒരു അലിവിന്റെ ഉറവ
പൊട്ടിയൊലിക്കുമായിരിക്കണം.
എല്ലാം കഴിഞ്ഞു സന്തോഷം വരുന്ന സമയങ്ങളിൽ ദൈവമേ നന്ദി എന്നൊരു വാക്ക് പറഞ്ഞു പിന്നെ പിന്നെ ആ വഴിക്ക് വരാത്ത മനുഷ്യനെ കാണുമ്പോൾ ശിലയും ഒന്നറക്കും.
ഒന്ന് പരിഭവിക്കും...
പരിഭവങ്ങളുടെ മാറ്റുരക്കുമ്പോൾ മനുഷ്യൻ ആവർത്തനങ്ങളുടെ ചക്രത്തിൽ കിടന്നു കറങ്ങികൊണ്ടേയിരിക്കും.
സങ്കടങ്ങൾ ഏറ്റെടുക്കാൻ എന്ത് കൊണ്ടും നല്ലത്
ശിലയിൽ ഉറഞ്ഞു പോയ ദൈവങ്ങളാണ്.
സന്തോഷങ്ങൾ മാത്രം മനുഷ്യരുമായി പങ്കുവയ്ക്കുക.
മറ്റുള്ളവരുടെ സങ്കടങ്ങൾ
ചുമക്കാൻ പറ്റിയ മനുഷ്യരുണ്ടോ...
ഉണ്ടാവാൻ വഴിയില്ല.
പ്രത്യേകിച്ചൊരു തത്വമൊന്നുമില്ല.
സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒരുപോലെ
ഓർക്കുന്നവർക്കിടയിൽ ദൈവം ഒരുപക്ഷേ
ജീവിച്ചിരിക്കുന്നുണ്ടായിരിക്കണം...
അല്ലാത്തവരെ നോക്കി ഒരു പരിഭവചിരി ചിരിക്കുന്നുണ്ടാവണം.
നീയെന്നെ മറന്നു തുടങ്ങിയിരിക്കുന്നുവെന്നൊരു
ആത്മഗതവും.
©akshay_pangottil -
ഞാൻ കരയുകയാണെന്നു നിനക്ക് തോന്നിയേക്കാം.
എന്റെ കണ്ണുകളിൽ നിന്നും നിറമില്ലാത്ത നീരങ്ങനെ
ഇടമുറിയാതെ ഒഴുകുന്നുണ്ടാവും.
എന്റെ കവിളുകളിൽ ചുംബിക്കുമ്പോൾ നിന്റെ
ചുണ്ടുകൾക്ക് ഉപ്പുരസം തോന്നാം.
ഞാൻ കരയുകയല്ല.
നീ എന്റെ കണ്ണുകളിലേക്കൊന്നു സൂക്ഷിച്ചു നോക്കു..
ഞാനൊരു കടലിനെ സ്വപ്നം കാണുകയാണ്.
©akshay_pangottil -
ആരുടെയെങ്കിലും ഓർമ്മകളിൽ ചിന്തകളിൽ
മനസ്സിൽ നിങ്ങളെ നിറച്ചു വച്ചിട്ടുണ്ടെങ്കിൽ
അവരിലേക്ക് സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും നന്മയുടെയും ഒരു
ചിരിയെങ്കിലും സമ്മാനിച്ചേക്കുക.
ഒരു വാക്കെങ്കിലും പറഞ്ഞേക്കുക.
ഒരു വരിയെങ്കിലും കുറിച്ച് വയ്ക്കുക. ഒരിക്കൽ പോലും നോവിന്റെ അവഗണനയുടെ ഒറ്റപ്പെടുത്തലിന്റെ മുള്ളുകൾ വലിച്ചെറിഞ്ഞു ഒന്നുമറിയാത്തത് പോലെ നടന്നു മറയാതിരിക്കുക. ആരുടെയും മനസ്സിന്റെ അസ്വസ്ഥതയാവാതിരിക്കുക.
ഓർക്കുമ്പോൾ ചുണ്ടിൽ വിരിയുന്ന മനോഹരമായ ഒരു ചിരിയായി തന്നെ മാറുക.
ഹൃദയത്തിൽ നിലാവ് പരത്തുന്ന ഒരു ഓർമ്മയായി മാറിയേക്കുക.
ഇനിയുള്ള ദിവസങ്ങളിൽ മനുഷ്യനായി ജീവിച്ചിരുന്നുവെന്ന് പറയാൻ
അത്രയും മതിയാവും.
©akshay_pangottil -
ചിലപ്പോൾ നീ
എനിക്ക്
ചിറകുകളാണ്.
എന്നെയുംകൊണ്ട്
പറന്നുയരുവാനുള്ള
ചിറകുകൾ..
ചിലപ്പോൾ
നീയൊരു
ചില്ലയാണ്...
ഞാൻ ചിറകു
തളർന്നിരിക്കുന്ന
ചില്ല...!!!
©akshay_pangottil -
നിങ്ങൾ സമാധാനമായി എത്ര ദിവസം
ജീവിച്ചുവെന്നൊരു ചോദ്യം ചോദിച്ചാൽ
എന്തായിരിക്കും മറുപടി ?
ദിനരാത്രങ്ങളിൽ വിറങ്ങലിച്ചു കിടന്നിരുന്ന ഒരു പ്രാണനെ വലിച്ചെടുത്തു കീറി മുറിച്ചു ഒരു
ആത്മപരിശോധന നടത്തേണ്ടി വരും.
ഒരു ആയുസ്സിലെ എത്ര ദിവസങ്ങൾ...
ഓർത്തെടുക്കാൻ ഒരു ദിവസം
പോലുമില്ലെന്ന് അറിയുമ്പോഴാണ്
ഞെട്ടലോടെ ഇത്ര നാളും ഞാൻ
ജീവിച്ചിരുന്നുവോ എന്നൊരു ചോദ്യം
ഉയരുന്നത്.
മരിച്ചിട്ടില്ലായിരുന്നു !
അത് മാത്രമായിരിക്കും ഒരുപക്ഷേ മറുപടി.
©akshay_pangottil
