സ്വന്തമാക്കാൻ കഴിയില്ലെങ്കിലും
ചിലരെ ജീവനോളം സ്നേഹിക്കാം...
©varnnam
varnnam
victorian
-
-
വേദനയോടെ പറിച്ചുമാറ്റപ്പെടുന്നതിലും
നല്ലത് പരസ്പരം സ്നേഹത്തോടെ സ്വയം
അടർത്തിമാറ്റുന്നതാണ്...
©varnnam -
The best feeling... most sacred...
©varnnam -
സങ്കടങ്ങളൊക്കെ പെട്ടന്ന്
മറക്കുന്നത്കൊണ്ടാവാം
ഇന്നും അവൾ
ജീവനോടെ ഉള്ളത്...
©varnnam -
ഒന്നിക്കാൻ കഴിയാതെ പോയേക്കാം..
പക്ഷെ പ്രണയം ഒരിക്കലും തോൽക്കുന്നില്ല..
തോൽക്കുകയുമില്ല... ജീവനുള്ളിടത്തോളം കാലം
ആരും അറിയാതെ അത് മനസ്സിൽ
വിജയിച്ചുകൊണ്ടിരിക്കും...
©varnnam -
ഒറ്റപ്പെടൽ വല്ലാതെ നമ്മെ അലട്ടുമ്പോഴാണ്
ചിലരുടെ സാന്നിധ്യം നാം ഏറെ ആഗ്രഹിക്കുക...
എന്നാൽ അവരോ ഏറെ ദൂരെയും..
©varnnam -
ഏറെ വേദനിപ്പിക്കുമെങ്കിലും
എനിക്കിത് പറയാതെ വയ്യ...
തികച്ചും ഒരു ഓർമപ്പെടുത്തൽ മാത്രമാണ്
ഈ കത്ത്..
നമ്മുടെ ഓർമ്മകളിലൂടെ
എനിക്ക് പോവാൻ കഴിയുന്ന
അവസാന നിമിഷമാവും ഇത്..
നമ്മൾ നടന്ന വഴികളും , ചേർന്നിരുന്ന
ആ പാലമര ചോടും
എങ്ങനെ മറക്കാനാടോ??
സായാഹ്നങ്ങളിൽ കൈവിരലുകൾ
കോർത്തുനടന്ന ക്യാമ്പസ് വരാന്തകൾ
ഓർക്കുന്നുവോ നീ..
എന്തു ഭംഗിയാണല്ലേ അവക്ക്..
അറിയാതെ വന്ന് പിന്നിൽ നിന്നും
എന്നേ ചുംബിച്ചു പോകുന്ന
ആ ലൈബ്രറി മുറി...
കൂടെ വരില്ല എന്ന് ആയിരംവട്ടം
പറഞ്ഞുകൊണ്ട് ബസ്സ്റ്റോപ്പ് വരെ
കൂടെ വന്നിരുന്ന ആ നാളുകൾ..
കടലമിട്ടായി കിട്ടാൻ വേണ്ടിമാത്രം
നിന്നോട് പിണങ്ങിയ വേളകൾ..
ഒന്നും അങ്ങനെ മറക്കാൻ
കഴിയുന്നില്ലടോ...
ഒന്നും...
മത്തുപിടിപ്പിക്കും ലഹരിപോലെ
അവ എന്നിൽ ലയിച്ചിരിക്കുന്നു..
കോശങ്ങളെ ഓരോന്നായി
ആ ലഹരി കാർന്നുതിന്നുകയാണ്..
ഇനി വയ്യ... ആകെ വേദനിക്കുന്ന
ഒരു ശരീരം കൊണ്ടുനടക്കാൻ
ഇനിയും വയ്യടോ...
അതുകൊണ്ട് ഞാൻ പോവുകയാണ്..
നമ്മുടെ നിറമുള്ള ഓർമ്മകളെ ഇവിടെ നിർത്തി
അങ്ങ് ദൂരെ..
നക്ഷത്രകൂട്ടത്തിനിടയിലേക്ക്..
©varnnam -
കണ്ടുമുട്ടാൻ എന്തേ ഇത്ര വൈകി എന്ന് തോന്നിപ്പോയൊരു സൗഹൃദമായിരുന്നു നിന്റേത്... എന്നും എന്റെ മനസ്സറിയുന്നവൾ..
©varnnam -
Frnd is alwzz a frnd... He can never be a lover...
And having a boy as a best frnd is in no way wrong...
©varnnam -
ഒന്ന് ശബ്ദം മാറിയപ്പോഴേക്കും എന്താ.. എന്ത്പറ്റി... എന്തോ പ്രശ്നം ഉണ്ടായിണ്ടല്ലോ... എന്നൊക്കെ ചോദിക്കുകയും... " ഒന്നുമില്ലടോ , എല്ലാം ശെരിയാവും.. " എന്നൊക്കെ പറഞ്ഞ് നമ്മെ സന്തോഷിപ്പിക്കുന്ന ഒരാൾ.. Frnd... best and close frnd...
©varnnam
-
miracle1027 5h
സ്വന്തമാകില്ലെന്ന് അറിഞ്ഞിട്ടും നിന്നോളം സ്വാർത്ഥത മറ്റൊരാളിലും പെയ്തിറങ്ങിയിട്ടില്ല പെണ്ണേ..
©miracle
#malayalam
#my art....
.
-
ഇളംകാവിലമ്മയെ ശങ്കരവാര്യർ പാടി ഉണർത്തുന്ന പാട്ട് കേട്ടാണ് എന്നും ഞാനും ഉണർന്നിരുന്നത്.ഞാൻ മാത്രമല്ല ഉണ്ണ്യാറയിലെ എല്ലാവരും.ദേവിയെക്കാൾ ഏറെ ചിലപ്പോൾ സോപാനങ്ങൾ എല്ലാം ഞാൻ ആസ്വദിച്ചിരുന്നുവെന്ന് വേണം കരുതാൻ.കാരണം പന്തുവരാളിയും, ശങ്കരാഭരണവും എടയ്ക്കക്കൊപ്പം ശ്രീകോവിലും കടന്ന് എന്റെ കുഞ്ഞ് നെഞ്ചിലേക്കും തുളച്ചു കയറാറുണ്ട്.ചിലപ്പോഴൊക്കെആ നാലുകെട്ട് വിട്ട് അവരെപ്പോലെ ജന്മം മുഴുവൻ,കൊട്ടിപ്പാടി,മാലകെട്ടി തീർക്കുവാൻ എനിക്ക് തോന്നാറുണ്ട്.ഞാൻ പിറന്നയിടം എന്നെ അതിന് അനുവദിച്ചിരുന്നില്ല.ഞാൻ ഉണ്ണ്യാറയിലെ കുട്ടിയാണ്.!!
വടക്കും, തെക്കും, പിന്നെ പടിഞ്ഞാറായി ഒന്നും കൂടി കൂട്ടി മൂന്നു കുളങ്ങളാണ് ഇളംകാവിൽ അമ്പലത്തിൽ, വടക്ക് എല്ലാവർക്കും, തെക്ക് ബ്രാഹ്മണർക്ക്, മറ്റേത് പാത്രം കഴുകലിനും മറ്റുമായി.വടക്കേകുളം മുഴുവൻ ആമ്പൽ വള്ളികളാണ്..എന്റെ ഓപ്പോൾ പറയുമ്പോൾ നേരം കിട്ടുമ്പോഴൊക്കെ നാട്ടിലെ പിള്ളേരെ മുക്കി കൊല്ലുന്ന ജലപിശാചുള്ള കുളം . അതെന്റെ എത്ര ഉറക്കം കെടുത്തിയിരിക്കുന്നു ആമ്പൽ വള്ളികൾപോലെ കൈകളുള്ള ജലപിശാച്.അവിടെയാണ് രാവിലത്തെ കുളി.. ഇളംകാവിലമ്മയെ തൊഴുന്നതിന് തൊട്ടുമുൻപ്.
©ottayan -
raziqu 21h
മടുക്കുമെടോ...
എപ്പോഴും വിളിപ്പുറത്തുണ്ടായാൽ
വലിയ വില കിട്ടില്ല...
അല്ലേലും
ജീവൻ തരുന്ന വെള്ളത്തിനും
വായുവിനും ഒക്കെ നമ്മൾ കൊടുക്കുന്ന വിലയില്ലേ,
അതാണ് ഒരു സെക്കണ്ടിനുള്ളിൽ റിപ്ലൈ കൊടുത്തു ശീലിച്ചാൽ മറുപുറത്തുള്ളവർ നമുക്ക് തരുന്നെ...
അവർ സ്നേഹിക്കുന്നുണ്ടെങ്കിലും അറിയാതെ നമ്മെ വേദനിപ്പിക്കുകയും ചെയ്യും..
ഓ അത് പ്രശ്നമില്ല, അവൻ / അവൾ മാനേജ് ചെയ്തോളും. അവൻ സ്വന്തം ആളാണ്...
പക്ഷെ....
#malayalam #kerala #depressed #smokingAt first
It seems beautiful
To talk with a psycho
But it will get bored soon
Because he won't lie.
He will just express as what you are.. -
abuzzz 39w
ചിന്തകളിലെ ഭംഗി നേർകാഴ്ചയിൽ വന്നിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്...
@abizzz.. -
abuzzz 34w
അറിഞ്ഞതും കേട്ടതും വളരെ തെറ്റായിരുന്നെങ്കിലും ഞാനാൽ വായിക്കപ്പെട്ട നീ ഏറെ ശെരിയായിരുന്നു
@abizzz.. -
abuzzz 33w
ആകസ്മികമായി കണ്ടുമുട്ടി എങ്കിലും ആത്മബന്ധത്തിന്റെ അർത്ഥതലങ്ങളിലേക്ക് നയിച്.. അതിജീവനത്തിന്റെ കരങ്ങൾ നീട്ടി.. അടിപതറാതെ എൻ അന്തരംഗത്തിൽ ആശ്വാസത്തിന്റെ കൈയൊപ്പ് ചാർത്തി നീ....
@abizzz -
kichu_parameswaran 1d
ഓ അത് തിന്ന് ആദ്യം എന്നിട്ട് പണ എന്താച്ചാ..
കൈ കഴുകി തിരിച്ചു വന്നു തന്നെ നോക്കി നിൽക്കുന്ന വരദയോട് ആയി പറഞ്ഞു,
ടീച്ചറെ വേണോന്ന് വിചാരിച്ചു ചെയ്തതല്ല.. ഇന്നലെ എന്തോ ഓർമയിൽ അതെടുത്തു വായിച്ചു ഒന്നുടെ.. പിന്നെ പിടിച്ചു നിക്കാൻ പറ്റിയില്ല ...
മതി പുരാണം പറഞ്ഞത് ഇത് ഞാനിങ്ങു എടുക്കുവാ ഇതിവിടെ ഇരുന്ന അല്ലെ മാഷിന് ഇതേ പോലത്തെ ചിന്ത വരുള്ളൂ ...
പറഞ്ഞു പിടിച്ചു നിൽക്കാൻ ആവില്ല എന്നുറപ്പുള്ളത് കൊണ്ട് വീണ്ടും മൗനം പാലിച്ചു.. ഒരു കണക്കിന് അത് തന്നെ ആണ് ശെരി. കഴിഞ്ഞ കാലത്തേക്കുള്ള തന്റെ ടിക്കറ്റ് ആണ് ആ ഡയറി. അത് തന്നോടൊപ്പം ഉള്ളിടത്തോളം കാലം താൻ ഇങ്ങനെ തന്നെ ആയിരിക്കും.. പല തവണ തീ ഇടാൻ തീരുമാനിച്ചെങ്കിലും അതൊക്കെ തീരുമാനങ്ങൾ മാത്രമായി നിന്ന് പോന്നു. ഇങ്ങനെ അത് തന്നിൽ നിന്നു പറിച്ചു മാറ്റപ്പെടുകയാണെങ്കിൽ ആവട്ടെ.
ചിന്തകൾ തുടരുന്നതിനിടെ എന്തോ തിരയുന്നത് കണ്ടിട്ടാവണം, ദേ ഇതാണോ തിരയുന്നത് ബ്ലാക്കിന്റെ പെട്ടിയും ലൈറ്ററും പൊക്കി കാണിച്ചു ചോദിച്ചവൾ പിറകിലെത്തി... ഇതെന്ത് ജന്തു ആണ് ഈശ്വരാ ചുറ്റിനും കണ്ണാണോ !!
തേടിയ വള്ളി കാലിചുറ്റിയപ്പോ ഉള്ള സന്തോഷം കണ്ടിട്ടാവണം ഇന്നാ വലിച്ചു ചാവ് എന്ന് പറഞ്ഞിട്ട് എറിഞ്ഞു തന്നു
ഇത് കണ്ട് പിടിച്ചവനെ കയ്യിക്കിട്ടിയിരുന്നെ അരച്ചു ചമ്മന്തി ആക്കിയേനെ.. പിറുപിറുത്തോണ്ട് മുഖം തിരിച്ചു ഒറ്റപോക്ക്.
ചീത്ത പറഞ്ഞത് 19 ആം നൂറ്റാണ്ടിലെ ഏതോ ഫ്രഞ്ച്കാരനെ ആണേലും ചമ്മന്തി ആകുന്നത് എന്നെ തന്നെ ആവും.. തൽകാലം വലിക്കാതെ ഇരിക്കാം അതാണ് ആരോഗ്യത്തിനു നല്ലത്.
For previous tap on #TheStoryteller #malayalam #part4©kichu_parameswaran
-
എന്റെ മുറ്റത്ത് പൂത്ത മൂന്നിതൾ പൂവിനും..
അന്ന് ഞാൻ കണ്ട പെൺപക്ഷിയ്ക്കും
ഇടയിൽ ഞാൻ കണ്ട സ്വപ്നങ്ങൾകൾക്കും
ഇന്നലെ ഞാൻ നനഞ്ഞ മഴയ്ക്കുമെല്ലാം
നിന്റെ മണമായിരുന്നു.
മനസ്സിലെ ചൂടിരുമ്പ് ഓർമ്മയുടെ വെള്ളത്തിൽ മുക്കിയെടുത്തയാ
മണം!!
©ottayan -
neelimayil 1d
നിന്റെ ഓർമ്മകളുടെ
കല്ലുകൾ പാകിയ വഴിയരികിൽ,
കാത്തിരിപ്പിന്റെ
നോവുകൾ,
അവളുടെ മാറിൽ
വിരഹത്തിന്റെ
നഖമുനകളാൽ തിരുമുറിവുകൾ സൃഷ്ടിച്ചിരിക്കുന്നു...!
മഹാപാരാധങ്ങളുടെ
കണക്കെടുപ്പിൽ
പിന്തിരിഞ്ഞു നോക്കാൻ
അയാൾക്കാവുന്നില്ല...
ഇന്നവളുടെ
ഭ്രാന്ത് പിടിച്ചലയുന്ന
പകലുകൾ,
ഉന്മാദങ്ങളുടെ
കൊതി തീരാത്ത
രാത്രികളുടെ
അന്തകൻ ആകുന്നു...
അവർ നടന്നു തീർന്ന
ഇടവഴികളിൽ,
പ്രണയം
ഉപേക്ഷിക്കപ്പെട്ട
വെറും ചാരമായി
അവശേഷിക്കുന്നു,
അലസതയുടെ
തേരിറക്കങ്ങൾ
ഞെരിയുന്ന കാടുകളിൽ,
അവന്റെ കാൽപ്പാദങ്ങൾ
ഭൂമിയെ സ്പർശിക്കുന്നില്ല...
സ്ത്രീയെ...
"നിന്റെ കണ്ണുകളിൽ
തിളങ്ങുന്ന സൂര്യനെ,
അയാളുടെ
വെയിലിൽ നിന്ന്
വേർപ്പെടുത്തി,
അവനു വേണ്ടി
ദാഹിക്കുന്ന
നിന്റെ അധരങ്ങളുടെ
അഗ്രങ്ങളിൽ
കൊതിയോടെ ചുമക്കുക..."
തീവെയിൽപെണ്ണായി
നീ മാറുന്ന നേരം,
മഴക്കാടുകളിൽ
മറഞ്ഞിരിക്കുന്ന
കാർമേഘങ്ങളുടെ
കറുത്ത സന്ധ്യയിൽ,
ഒരു കടൽ തന്നെ
നിനക്കായി
ഭൂഗർഭത്തിലെ
വലിയ പ്രണയ തിരമാല
സൃഷ്ടിച്ചേക്കാം...!
നിന്റെ ഉച്ചിയിലെ
ചന്ദ്രഗിരി മുതൽ,
നിന്റെ പാദങ്ങളിലെ
പെരു വിരൽ വരെ
പ്രണയവും,കാമവും
വേർതിരിച്ചെടുത്തവൻ...
നിന്റെ പിൻ കഴുത്തിൽ
നീലച്ചു കിടക്കുന്ന
ചുംബനത്തിന്റെ ഉടമ,
നിന്റെ നെഞ്ചിൽ
നനയാത്ത ഒരു കവിത,
വിരഹത്തിന്റെ
കാൽപ്പാന്തവേദനയാൽ മരിച്ച,
ഒരു കുരുവിയുടെ
ചുണ്ട് കൊണ്ട് നീയറിയാതെ
അവൻ എഴുതട്ടെ...!
പുഞ്ചിരിക്കാൻ മറന്ന
ഒരു പെണ്ണിന്റെ കഥ,
അത് ഇന്നൊരു
പുതിയ യുഗത്തിലെ കവിതയായി പുനർജനിക്കട്ടെ...!!
പെണ്ണെ...
നീ കാത്തിരിക്കുക...
വിഷകനി തേടിപോയ
ആ കവി ഹൃദയത്തിന് വേണ്ടി...!
നീ കാത്തിരിക്കുക...!!!
#malayalam #mirakee #pranayam #Neelimayil....
-
kichu_parameswaran 4d
കുളികഴിഞ്ഞെങ്കി ഇങ്ങോട്ട് പോരെ.. ബ്രേക്ക് ഫാസ്റ്റ് റെഡി ആണ്..
ഏഹ് !! ഇതിന്റെ എടേൽ അതും ഉണ്ടാക്കിയോ ?? അല്ല അതിനിവിടെ വല്ലതും ഇരിപ്പുണ്ടായിരുന്നോ !!? ചായപ്പൊടി തന്നെ ഇന്നലെ അപ്പറത്തെ ചേച്ചിയോട് കടം വാങ്ങിത്താണ്. കട്ടന് പിന്നെ മധുരം വേണ്ടാത്തത് കൊണ്ട് പൻസാര എന്തായാലും കാണാൻ വഴി ഇല്ല. ആഹ് എന്തായാലും നോക്കാം പക്ഷെ ഈ കാലിന്റെ കാര്യം എന്ത് പറഞ്ഞു പിടിച്ചു നിക്കും എന്നോർത്തു നിക്കുമ്പോ ആണ് അടുത്ത റൌണ്ട് വിളി വന്നത്..
കുളിക്കാൻ പോയാ പെണ്ണുങ്ങളെക്കാലും കഷ്ടാണോ ഇയാള് ഒന്ന് വരുന്നുണ്ടോ മാഷേ.. ഇതെത്ര നേരാന്ന്..
ദേ വന്നു ടീച്ചറെ..
ആഹ് മാഷൊന്നു ആ കസാലമ്മലേക്ക് ഇരുന്നേ എന്നിട്ട് ആ കാലൊന്ന് കാണിച്ചേ..
ദേവ്യെ... ഇതെന്തിനുള്ള പുറപ്പാടാണോ ആവോ..
അല്ല മാഷേ ദേ ഈ ഭാഗത്തു കൂടെ ഇണ്ടാർന്നേ നന്നായിരുന്നു.. ഇരുട്ടത്തു കണ്ട കാണില്ല അല്ലെ ?
തലകുമ്പിട്ട് നോക്കിയിരുന്ന പോരാ ചോദിച്ചെന്ന് മറുപടി ഇല്ലേ ?
അത് പിന്നെ..
ഏത് പിന്നെന്ന്... ദേ ഒരൊറ്റ കീറ് വച്ച് തന്നാ ഒണ്ടല്ലോ.. ഇപ്പൊ ആണേ ഒന്നെണീറ്റ് ഓടാൻ പോലും ആവില്ല.. ഹ്മ്മ് ..
പറഞ്ഞത് ദേഷ്യത്തോടെ ആണേലും കക്ഷി എന്തൊക്കെയോ മരുന്ന് തപ്പി എടുത്ത് തേച്ചു...
വാ കഴിക്കാം എന്ന് പറഞ്ഞു 2 ദോശ എടുത്ത് പ്ലേറ്റിൽ വച്ച് തന്നു.. കൂടെ സാമ്പാറും..
നോക്കണ്ട ഇവിടെ ഒന്നും കാണില്ല എന്ന് എനിക്കറിയാമായിരുന്നു അതോണ്ട് വീട്ടീന്ന് ഉണ്ടാക്കി കൊണ്ടാ പോന്നത്.. മുണുങ് രാത്രിക്ക് ഇപ്പർത്ത കാലിനും ഡിസൈൻ ചെയ്യണ്ടതല്ലേ..
എടോ ടീച്ചറെ.. എന്ന് പറഞ്ഞതും ദോശ തരിപ്പിൽ കേറി..
For previous tap on #TheStoryteller #malayalam #part3©kichu_parameswaran
