Grid View
List View
Reposts
 • vavachi 11h

  എന്താ വാര്യരെ ഞാൻ നന്നാവാത്തെ...????
  #Dedicated to ma stranger ❤️�� #nature #love #travel #life #inspiration #friendship #poetry #thoughts #diary

  Read More

  കുത്തിനോവിക്കുന്നവരെ വീണ്ടും വീണ്ടും സ്നേഹിച്ചു കൊണ്ട് ഇരിക്കുന്ന ഒരു പ്രത്യേകതരം രോഗത്തിന് അടിമയാണ് ഞാൻ.
  ©vavachi

 • vavachi 3d

  അത്രമേൽ വിരളമായ നിമിഷങ്ങളിൽ ഏട്ടനില്ലായ്മ ഒരു ദാരിദ്രമായി തന്നെ തോന്നാറുണ്ട്.
  അങ്ങനെ ഇരുന്നപ്പോൾ മിറാകീ കൊണ്ട് തന്ന സമ്മാനം..അതാണ് എന്റെ ഏട്ടൻ...‍ അച്ഛന് സമമായി വാത്സല്യവും സ്നേഹവും നിറച്ചു നിൽക്കുന്ന ഒരു ഏട്ടൻ... ഒരു കൂട്ടം പ്രശ്നങ്ങളുടെ നടുവിൽ ഒറ്റപെട്ടപ്പോൾ എന്നെ കേൾക്കാൻ കാതോർത്തിരുന്നവൻ... ഇന്ന് ആ ഏട്ടന്റെ പിറന്നാൾ ആണ് കേട്ടോ.
  പിറന്നാൾ ആശംസകൾ ഏട്ടാ...
  ©vavachi

 • vavachi 3d

  Blessed girl എന്ന വിളി എനിക്ക് ഇഷ്ടമാണ്.. പലപ്പോഴും പലരും എന്നെ അങ്ങനെ വിളിച്ചിട്ടുണ്ട്.. എങ്കിലും ഒരു പരിചയം പോലും ഇല്ലാതിരുന്ന കർത്താവിന്റെ മണവാട്ടിമാർ അങ്ങനെ വിളിച്ചപ്പോൾ വീണ്ടും പഴയ സ്വപ്നം പിന്നെയും മാടി വിളിക്കുന്നപോലെ ഒരു തോന്നൽ...
  നീ എന്നെ വിളിച്ചോ നാഥാ..... (എന്റെ നസ്‌റായൻ) ���������������������� #nature #love #travel #life #inspiration #friendship #poetry #thoughts #diary

  Read More

  നഗ്നനേത്രങ്ങള്‍ക്ക് അജ്ഞാതമായതാണ്' ഈ ജീവിതം....
  ഒരു നിമിഷത്തെ ധ്യാനം മതി ഈ ജീവിതത്തിന്റെ ആഴവും പരപ്പും രുചിയും നിറവുമൊക്കെ മനസിലാക്കാന്‍.... വിളക്കെടുത്തപ്പോള്‍ എണ്ണയെടുക്കാന്‍ മറക്കാതിരുന്ന വിവേകമതികളായ കന്യകമാരുടെ മനോഹരമായ ജീവിതം.... അവന്‍ വിളമ്പിതന്ന അത്താഴവും കഴിച്ച്, യോഹന്നാനെപ്പോലെ അവന്റെ നെഞ്ചത്തു തലവെച്ച് മയങ്ങുന്ന രാവുകളും അവന്റെ കാല്‍ചുവട്ടില്‍, ആ മിഴിനോക്കി ധ്യാനിച്ച്, സ്‌നേഹപ്രവാഹത്തിന്റെ കുളിക്കടവാകുന്ന വിശുദ്ധബലിയില്‍ കുളിച്ചുകയറി അവന്റെ നിറുകന്തലയില്‍ ചുംബിച്ച നിര്‍വൃതികളുമായ് അഭിഷേകത്തോടെ ആരംഭിക്കുന്ന പുലരികളും....
  ©vavachi

 • vavachi 5d

  ഒരു നദിയായി
  നിന്നോട് ചേര്‍ന്നൊഴുകണം
  ഒരിറ്റു തുള്ളിയായി
  നിന്നുള്ളിലേക്കൂഴ്ന്നിറങ്ങണം
  ©vavachi

 • vavachi 1w

  Love doesn't depends on color
  ❤️❤️❤️
  ©vavachi

 • vavachi 1w

  I just want to leave the good and bad moments along the way and forget about it all alone.
  #caption

  @mirakee #nature #love #travel #life #inspiration #friendship #poetry #thoughts #diary

  Read More

  A peek into the distance
  ©vavachi

 • vavachi 1w

  #Ma luckystar��‍����
  #god gift��
  @kid_of_christ

  Read More

  പളുങ്ക് പാത്രം കണക്കേ ഒരുവൻ.. ഓരോ ഉടഞ്ഞു വീഴ്ചകളിൽ നിന്നും പിടഞ്ഞു എഴുന്നേറ്റു ശക്തി പ്രാപിക്കുന്നവൻ.. അത്രയും പ്രിയപെട്ടവരെ വീണ്ടും വീണ്ടും പരീക്ഷിക്കപെടാൻ തമ്പുരാന് ഭയങ്കര ഇഷ്ടം ആണ് താനും...
  ജീവിതത്തിന്റെ നാഴികകളിൽ കൂട്ട് വന്നവനോട് സ്നേഹം
  ©vavachi

 • vavachi 1w

  അപ്പൻ നിന്നോട് പറയാൻ ആഗ്രഹിക്കുന്നത് ������
  I'm going to do an unbelievable thing in your days.
  Habakkuk 1: 5�� #nature #love #travel #life #inspiration #friendship #poetry #thoughts #diary

  Read More

  ഓരോ കണ്ണീരിനും സ്‌നേഹത്തിന്റെ ചിലകഥകള്‍ കൂടി പറയാനുണ്ട്. ചില സങ്കടങ്ങള്‍ കരഞ്ഞാല്‍ തീരാവുന്നതേയുളളൂ. എന്നാല്‍ ചില സങ്കടങ്ങള്‍ക്കുമുമ്പില്‍ കണ്ണീരുപോലും തോറ്റുതരില്ല. അതാണ് ആത്മാവിന്റെ സങ്കടങ്ങള്‍. നിന്നോട് എനിക്ക് പറയാൻ ഉള്ളത് ഇത്രമാത്രം... നിന്റെ കരച്ചിലുകള്‍ക്ക് നീ ഇനി തടയിടരുത്. അത് പൊട്ടിയൊഴുകട്ടെ... നിന്നെത്തന്നെ അത് ശുദ്ധീകരിക്കും...
  #സ്നേഹം നിറയ്ക്കുന്ന മജീഷ്യന്
  ©vavachi

 • vavachi 1w

  എന്നോടൊപ്പം ഉള്ള മിനിറ്റുകൾക്ക് പോലും
  തമ്പുരാന്റെ സന്നിധിയിൽ നന്ദി പറയുന്നവനോട്
  സ്നേഹം മാത്രം ❤️��
  #സൈക്കോ_ഇസ്‌തം ������ #nature #love #travel #life #inspiration #friendship #poetry #thoughts #diary

  Read More

  ഭ്രാന്ത് പിടിച്ചവളുടെ പിന്നാലെ
  വട്ടമിട്ടു പറക്കുന്ന ഒരു മുഴുഭ്രാന്തൻ ആയി മറ്റുള്ളവർക്ക് നിന്നെ തോന്നിയേക്കാം.പക്ഷെ അവർക്ക് അറിയില്ലല്ലോ നിന്നിലെ സൈക്കോത്തരം എനിക്ക് ഇഷ്ടം ആണെന്ന്...
  ©vavachi

 • vavachi 2w

  ഹോസ്പിറ്റല്‍ എന്ന് കേള്‍ക്കുംപോള്‍ എന്തു ബിംബമാണ് മനസില്‍ വരിക..ചുമ്മാ മച്ചിന്‍പുറം നോക്കി കിടക്കുംപോള്‍ ചിന്തകളെന്നെയും കൂട്ടി എങ്ങോട്ടൊക്കെയോ പറക്കുന്നൂ. കുട്ടോ ..പത്തുനൂറ് വര്‍ഷം പഴക്കമുള്ള കെട്ടിടമാണ്..പണ്ടെങ്ങോ ഏതോ നന്‍പൂതിരിയാരും കുടുംബവും ശുദ്ധിയും തേവാരവും തെറ്റാതെ സൂക്ഷിച്ചയിടം..പിന്നെപ്പോഴോ നസ്രാണിയുടെ കൈകളിലെത്തി ഇപ്പോള്‍ ഗവണ്‍മെന്‍റ് വാടക കൊടുത്ത് ആശുപത്രിയായിരിക്കുന്നൂ.. വെറുതേ ആ കുടുംബത്തെക്കുറിച്ച് ചിന്തിക്കാന്‍ തോന്നുന്നൂ,അതിരാവിലെ പൂജാമുറിയില്‍ നിന്നുയരുന്ന മണികിലുക്കവും ശുദ്ധം ചെയ്ത് നടക്കുന്ന ഭ്രാന്തിച്ചെറിയമ്മയും അടുക്കളയില്‍ നിര്‍ത്താതെ പുക തുപ്പുന്ന അടുപ്പിന്നരികില്‍ എരിയുന്ന വെറുകും നീറുന്ന ജീവിതവും.. എത്ര തരത്തിലുള്ള ആളുകളാണെനിക്കു ചുറ്റും ഇവിടെന്താണെന്നെ ആകര്‍ഷിച്ചത്…നിറുത്താതെ എണ്‍പതുകളിലെ പാട്ടു കേള്‍പ്പിക്കുന്ന സനല്‍ കുമാറിന്‍റെ പഴയ നോക്കിയ സെറ്റോ, എന്‍റെ ദൃഷ്ടിയില്‍ പരന്ന് കിടക്കുന്ന പത്തുനൂറ് വര്‍ഷം പഴക്കമുള്ള ഈ മച്ചോ..ഇടയ്ക്കിടയ്ക്ക് ഹൈവേയിലൂടെ ആധി പിടിച്ചോടുന്ന ആംബുലന്‍സ് സൈറണോ..അതിജീവനത്തിന്‍റെ നൂല്‍പാലത്തില്‍ നെടുവീര്‍പ്പിടുന്ന അപരിചിത മുഖങ്ങളോ..എന്തോ..വേദന സഹിക്കാന്‍ വയ്യാണ്ട് ഓടിക്കയറിയതാണെന്ന് പറഞ്ഞാലും തെറ്റില്ല ഒറ്റയ്ക്ക് ജീവിക്കുക.... സുഖകരമാണോ..
  അല്ലെടോ..
  അക്കരെപ്പച്ചയാണല്ലാം.....!!!
  ©vavachi